For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ആരാവും റണ്‍വേട്ടയില്‍ ഒന്നാമന്‍? അത് ഓസീസ് താരം! പോണ്ടിങ് പ്രവചിക്കുന്നു

സിഡ്‌നി: ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരുകയാണ്. ഇത്തവണ നാല് ഗ്രൂപ്പുകളിലായി 20 ടീമുകള്‍ പങ്കെടുക്കുന്ന വാശിയേറിയ ലോകകപ്പാണ് സംഘടിപ്പിക്കപ്പെടുന്നത്. ഇതിനോടകം വിജയികളേയും ഫൈനലിസ്റ്റുകളേയും റണ്‍വേട്ടക്കാരിലെ ഒന്നാമനേയുമെല്ലാം പലരും പ്രവചിക്കുന്നുണ്ട്. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍ എന്നിവരെല്ലാം ഇത്തവണ ശക്തമായ താരനിരയോടെ ഇറങ്ങുന്ന ടീമുകളാണ്.

ഫൈനലില്‍ ഓസ്‌ട്രേലിയയുടെ എതിരാളിയാരെന്ന തലത്തിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ഇപ്പോഴിതാ ഇത്തവണത്തെ ടി20 ലോകകപ്പിലെ റണ്‍വേട്ടക്കാരന്‍ ആരാവുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്. അത് ഇന്ത്യക്കാരനോ ഇംഗ്ലണ്ട് താരമോ അല്ലെന്നും അത് ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ് ആയിരിക്കുമെന്നുമാണ് പോണ്ടിങ് പറയുന്നത്. 'എന്റെ പ്രവചനപ്രകാരം ട്രാവിസ് ഹെഡാവും റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍.

അവന്‍ എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്നവനാണ്. വെള്ളബോളിലും ചുവപ്പ് ബോളിലും ഒരുപോലെ തിളങ്ങുന്നു. പ്രതിഭയുള്ള താരമാണവന്‍. ആരേയും ഭയമില്ലാത്ത ക്രിക്കറ്റാണ് ഇപ്പോള്‍ അവന്‍ കാഴ്ചവെക്കുന്നത്. അവന്റെ ഐപിഎല്ലിലെ പ്രകടനത്തില്‍ ഉയര്‍ച്ചയും താഴ്ച്ചയുമുണ്ടായിരുന്നു. എന്നാല്‍ അവന്‍ ഫോമിലേക്കെത്തിയാല്‍ അത് മത്സരത്തിന്റെ ഫലം മാറ്റും. സ്ഥിരതയോടെ കളിക്കാന്‍ കഴിവുള്ളവനാണ് ഹെഡ്. തീര്‍ച്ചയായും അവനാവും ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ മുന്നിലെത്തുക' പോണ്ടിങ് പറഞ്ഞു.

ഓസ്‌ട്രേലിയയെ അവസാന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഏകദിന ലോകകപ്പിലും കപ്പിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് ഹെഡ്. ഐപിഎല്‍ 17ാം സീസണില്‍ 15 ഇന്നിങ്‌സില്‍ നിന്ന് 567 റണ്‍സാണ് ഹെഡ് നേടിയത്. സ്പിന്നിനേയും പേസിനേയും കടന്നാക്രമിക്കുന്ന ഹെഡ് ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റില്‍ കടന്നാക്രമിക്കുന്ന താരമാണ്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ സ്പിന്‍ പിച്ചാണ് പ്രതീക്ഷിക്കപ്പെടുന്നത്.

travis head

ഇത്തവണ ഓസ്‌ട്രേലിയ സംതുലിതമായ താരനിരയുമായാണ് ഇറങ്ങുന്നത്. മിച്ചല്‍ മാര്‍ഷ് ക്യാപ്റ്റനായുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ മാച്ച് വിന്നര്‍മാരായ നിരവധി താരങ്ങളുണ്ട്. ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ മാര്‍ഷ്, കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് സ്റ്റോയിണിസ് എന്നീ മാച്ച് വിന്നര്‍മാരായ ഓള്‍റൗണ്ടര്‍മാരാണ് ഓസീസിന്റെ ശക്തി. സീനിയര്‍ താരം ഡേവിഡ് വാര്‍ണറും ലോകകപ്പിനുണ്ട്. പേസ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവരാണുള്ളത്.

ആദം സാംപ, ആഷ്ടന്‍ അഗര്‍ എന്നിവരുടെ സ്പിന്‍ മികവും ഓസീസ് ടീമിന് കരുത്ത് പകരുന്നു. ഇത്തവണ ഓസ്‌ട്രേലിയ ഫൈനലിലേക്കെത്താന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ റണ്‍വേട്ടക്കാരില്‍ ഹെഡിന് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ നിരവധി താരങ്ങളുണ്ട്. വിരാട് കോലി, ജോസ് ബട്‌ലര്‍, സൂര്യകുമാര്‍ യാദവ്, ബാബര്‍ ആസം എന്നിവരെല്ലാം റണ്‍വേട്ടക്കാരില്‍ ഒന്നാമതാവാന്‍ കെല്‍പ്പുള്ളവരാണ്. സ്പിന്‍ പിച്ചായതിനാല്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

ഇന്ത്യയെ സംബന്ധിച്ച് സ്ഥിരതയാണ് പ്രശ്‌നം. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീം സംതുലിതമാണ്. നാല് സ്പിന്നര്‍മാര്‍ ഉള്‍പ്പെടെയാണ് ഇന്ത്യ ലോകകപ്പിനിറങ്ങുന്നത്. എന്നാല്‍ താരങ്ങളുടെ സ്ഥിരതയില്ലായ്മയാണ് തലവേദന. സൂര്യകുമാര്‍ യാദവ്, ശിവം ദുബെ എന്നിവര്‍ക്ക് നിര്‍ണ്ണായക റോളുണ്ട്. അവര്‍ സ്പിന്നര്‍മാരെ നന്നായി നേരിടുന്നവരാണ്. വലിയ ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള ഇരുവരുടേയും പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും.

വിരാട് കോലി സ്ഥിരതയോടെ കളിച്ചാല്‍ ഇന്ത്യക്കത് വലിയ ആശ്വാസമാവും. ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായി കോലിക്ക് അതേ ഫോം ലോകകപ്പിലും ആവര്‍ത്തിക്കാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും ഇത്തവണ എല്ലാ ടീമുകള്‍ക്കും കാര്യങ്ങള്‍ എളുപ്പമല്ല. കപ്പിലേക്കെത്താന്‍ കടുത്ത പോരാട്ടം നടത്തേണ്ടതായുണ്ട്.

Story first published: Thursday, May 30, 2024, 18:47 [IST]
Other articles published on May 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+