T20 World Cup 2024: കോലിയല്ല, രാജസ്ഥാന്‍ താരം റണ്‍വേട്ടക്കാരില്‍ ഒന്നാമനാവും! പ്രവചിച്ച് ബിഷോപ്പ്
കിങ്‌സ്ടൗണ്‍: ടി20 ലോകകപ്പിന്റെ പോരാട്ടചൂടിലേക്ക് ക്രിക്കറ്റ് ലോകം ഉണരുകയാണ്. അമേരിക്കയും വെസ്്റ്റ് ഇന്‍ഡീസും വേദിയാവുന്ന ടി20 ലോകകപ്പില്‍ സ്പിന്‍ പിച്ചാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ മിക്ക ടീമുകളും സ്പിന്‍ കരുത്തുയര്‍ത്തിയാണ് ലോകകപ്പിനിറങ്ങുന്നത്. ഇത്തവണ മികച്ച ബാറ്റിങ് പ്രകടനങ്ങള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നു. വിരാട് കോലി, രോഹിത് ശര്‍മ, ജോസ് ബട്‌ലര്‍, സൂര്യകുമാര്‍ യാദവ് തുടങ്ങി ടി20 ലോകകപ്പില്‍ പലരും കസറാന്‍ കാത്തിരിക്കുകയാണ്.
ആരാവും ഇത്തവണത്തെ ടോപ് സ്‌കോററെന്നത് സംബന്ധിച്ച് പല പ്രമുഖരും പ്രവചനങ്ങള്‍ നടത്തുന്നുണ്ട്. ഇപ്പോഴിതാ മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ പേസറായിരുന്ന ഇയാന്‍ ബിഷോപ്പ് ഇത്തവണത്തെ ലോകകപ്പിലെ റണ്‍വേട്ടക്കാരനെ പ്രവചിച്ചിരിക്കുകയാണ്. അത് ഇന്ത്യക്കാരനോ ഓസ്‌ട്രേലിയക്കാരനോ പാകിസ്താന്‍ താരമോ അല്ലെന്നും ഇംഗ്ലണ്ട് നായകനും ഓപ്പണറുമായ ജോസ് ബട്‌ലറാണെന്നുമാണ് ബിഷോപ് പ്രവചിച്ചിരിക്കുന്നത്.
'തീര്‍ച്ചയായും ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരിലൊരാളാവും റണ്‍വേട്ടക്കാരില്‍ ഒന്നാമനാവുക. ഞാന്‍ ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറെയാണ് വിശ്വസിക്കുന്നത്' എന്നാണ് ബിഷോപ് പറഞ്ഞത്. 2022ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കപ്പിലേക്കെത്തിച്ച നായകനാണ് ബട്‌ലര്‍. വലിയ മത്സരങ്ങളില്‍ തിളങ്ങാന്‍ സവിശേഷമായ മികവാണ് ബട്‌ലര്‍ക്കുള്ളത്. അവസാന ടി20 ലോകകപ്പില്‍ ആറ് മത്സരത്തില്‍ നിന്ന് 225 റണ്‍സാണ് ബട്‌ലര്‍ നേടിയത്. ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററായിരുന്നു ബട്‌ലര്‍.
സെമി ഫൈനലില്‍ ഇന്ത്യക്കെതിരേ 49 പന്തില്‍ പുറത്താവാതെ 80 റണ്‍സുമായി മാച്ച് വിന്നറാവാന്‍ ബട്‌ലര്‍ക്കായിരുന്നു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറായ ബട്‌ലര്‍ അവസാന സീസണില്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. പ്ലേ ഓഫിന് മുമ്പ് ബട്‌ലര്‍ നാട്ടിലേക്ക് മടങ്ങിയത് രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി നല്‍കിയിരുന്നു. ബട്‌ലര്‍ ഒറ്റക്ക് കളി ജയിപ്പിക്കാന്‍ കഴിവുള്ള താരങ്ങളിലൊരാളാണ്.

ഇത്തവണ ഇംഗ്ലണ്ട് കിരീടത്തിലേക്കെത്തണമെങ്കില്‍ ബട്‌ലര്‍ തിളങ്ങേണ്ടത് അത്യാവശ്യമാണെന്ന് പറയാം. ബട്‌ലര്‍ സ്പിന്നിനെ നന്നായി നേരിടുന്ന താരങ്ങളിലൊരാളാണ്. അതുകൊണ്ടുതന്നെ അമേരിക്കയിലേയും വെസ്റ്റ് ഇന്‍ഡീസിലേയും സാഹചര്യം ബട്‌ലര്‍ക്ക് അനുകൂലമാണ്. ഇത് മുതലാക്കി കളിക്കാന്‍ സാധിച്ചാല്‍ ഇത്തവണ ഗംഭീര ബാറ്റിങ് പ്രകടനം ബട്‌ലര്‍ നടത്തിയേക്കും. വിരാട് കോലി ഇത്തവണയും ടി20 ലോകകപ്പിലെ മികവ് തുടര്‍ന്നേക്കും.
അവസാന ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി ആരാധകരുടെ കൈയടി നേടിയ താരമാണ് കോലി. റണ്‍വേട്ടക്കാരില്‍ ഒന്നാമനായിരുന്നു കോലി. ടി20 ലോകകപ്പിലെ റണ്‍വേട്ടക്കാരിലും കോലി മുന്നിലാണ്. ഈ സാഹചര്യത്തില്‍ ഇത്തവണത്തെ ടി20 ലോകകപ്പിലും കോലി മികവ് കാട്ടുമെന്ന് പ്രതീക്ഷിക്കാം. പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമും മുഹമ്മദ് റിസ്വാനുമെല്ലാം വമ്പനടികള്‍ കാഴ്ചവെക്കാനും റണ്‍വേട്ടക്കാരില്‍ തലപ്പത്തെത്താനും കെല്‍പ്പുള്ള താരങ്ങളാണെന്ന് പറയാം.
ഇത്തവണത്തെ വിക്കറ്റ് വേട്ടക്കാരിലെ ഒന്നാമനേയും ബിഷോപ് പ്രവചിച്ചു. അത് ജസ്പ്രീത് ബുംറയോ ഷഹീന്‍ ഷാ അഫ്രീദിയോ അല്ലെന്നും ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ആയിരിക്കുമെന്നുമാണ് ബിഷോപ്പിന്റെ പ്രവചനം. കുല്‍ദീപ് യാദവ് ചൈനാമാന്‍ സ്പിന്നറാണ്. ഇന്ത്യക്കായി സമീപകാലത്തെല്ലാം കുല്‍ദീപ് തിളങ്ങിയിട്ടുണ്ട്. ടി20 ലോകകപ്പിലെ ഇന്ത്യയുടെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ കുല്‍ദീപായിരിക്കുമെന്നുറപ്പാണ്. രവീന്ദ്ര ജഡേജയും കുല്‍ദീപും പ്ലേയിങ് 11ലെത്താനാണ് സാധ്യത.
ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ലോകകപ്പ് അഭിമാന പ്രശ്‌നമാണ്. 2023ല്‍ സ്വന്തം നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍ തോറ്റിരുന്നു. ഇതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഇത്തവണത്തെ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. രോഹിത് ശര്‍മ ക്യാപ്റ്റനും ഹാര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനുമായുള്ള ഇന്ത്യയുടെ ടീം ശക്തമാണ്. കിരീടത്തിലേക്കെത്താന്‍ പേപ്പറില്‍ കരുത്തുണ്ടെങ്കിലും എന്താവും അവസ്ഥയെന്നത് കാത്തിരുന്ന് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications