Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: സഞ്ജുവിനായി ജയ്‌സ്വാളിനെ ഒതുക്കുമോ? അത് ചെയ്യരുത്! ഇര്‍ഫാന്‍ പറയുന്നു

മുംബൈ: ടി20 ലോകകപ്പിന്റെ ആവേശ പോരാട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പായി ഇന്ത്യന്‍ ടീം ഇന്ന് ഏക സന്നാഹ മത്സരം കളിക്കാന്‍ ഇറങ്ങുകയാണ്. ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യയുടെ സന്നാഹ മത്സരം. ഇന്ത്യ ഇത്തവണ ശക്തമായ താരനിരയോടെയാണ് ലോകകപ്പിനായി തയ്യാറെടുക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ പ്ലേയിങ് 11 എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്. പലരും പല നിര്‍ദേശങ്ങളാണ് ഇന്ത്യയുടെ പ്ലേയിങ് 11മായി ബന്ധപ്പെട്ട് നടത്തുന്നത്.

ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടില്‍ രോഹിത് ശര്‍മക്കൊപ്പം യശ്വസി ജയ്‌സ്വാളിനെയാണ് പരിഗണിക്കുന്നത്. എന്നാല്‍ ഐപിഎല്ലില്‍ ആര്‍സിബിക്കായി തകര്‍ത്തടിക്കുന്ന ഓപ്പണറാണ് കോലി. അതുകൊണ്ടുതന്നെ കോലിയെ ഇന്ത്യ ഓപ്പണറാക്കണമെന്ന അഭിപ്രായം പലരും പങ്കുവെക്കുന്നുണ്ട്. കോലി ഓപ്പണറായാല്‍ മൂന്നാം നമ്പറില്‍ സഞ്ജു സാംസണെ കളിപ്പിക്കാം. യശ്വസി ജയ്‌സ്വാള്‍ പ്ലേയിങ് 11ന് പുറത്തിരിക്കേണ്ട സാഹചര്യവും വരും.

ഇത്തരമൊരു മാറ്റത്തിന്റെ സാധ്യതകള്‍ പല പ്രമുഖരും പങ്കുവെക്കവെ ഇന്ത്യ ജയ്‌സ്വാളിനെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റരുതെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടറായ ഇര്‍ഫാന്‍ പഠാന്‍. 'ഇന്ത്യക്ക് ഓപ്പണിങ്ങില്‍ ഇടം കൈയന്‍ താരം തീര്‍ച്ചയായും വരേണ്ടതാണ്. അതുകൊണ്ടുതന്നെ രോഹിത്തിനൊപ്പം ജയ്‌സ്വാള്‍ ഓപ്പണറാവേണ്ടതാണ്. വിരാട് കോലിയും രോഹിത് ശര്‍മയും ഓപ്പണറായാല്‍ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറെയാവും പരിഗണിക്കുക.

അങ്ങനെ സംഭവിച്ചാല്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാന്റെ അഭാവം ടീമിനെ ബാധിക്കും. പ്രത്യേകിച്ച് വലിയ മത്സരങ്ങളില്‍. ജയ്‌സ്വാള്‍ ഓപ്പണിങ്ങില്‍ തകര്‍ത്തടിക്കുന്നതാണ് വിരാട് കോലിക്കും നല്ലത്. പന്തിന് നല്ല ടേണും സ്വിങ്ങുമുള്ള പിച്ചില്‍ ഇടത്, വലത് കൂട്ടുകെട്ട് വരേണ്ടത് അത്യാവശ്യമാണ്. മിക്ക ടീമുകളും വലം കൈയന്‍മാരെ കുരുക്കാന്‍ ഇടം കൈയന്‍ സ്പിന്നര്‍മാരുമായാവും കളത്തിലിറങ്ങുക' ഇര്‍ഫാന്‍ പറഞ്ഞു. ഇന്ത്യ കോലിയെ മൂന്നാം നമ്പറില്‍ത്തന്നെ കളിപ്പിക്കാനാണ് സാധ്യത.

sanju samson

സഞ്ജുവിനെ പിന്തുണക്കുന്നവരാണ് കോലിയെ ഓപ്പണറാക്കാന്‍ വാദിക്കുന്നത്. കോലി ഓപ്പണറായാല്‍ മൂന്നാം നമ്പറില്‍ സഞ്ജുവിന് കളിക്കാന്‍ സാധിക്കും. ഐപിഎല്ലില്‍ മൂന്നാം നമ്പറിലാണ് സഞ്ജു തകര്‍ത്തടിച്ചത്. സഞ്ജുവിനെ മധ്യനിരയില്‍ കളിപ്പിച്ചാല്‍ വലിയ പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ടുതന്നെ സഞ്ജുവിനെ ഇന്ത്യ പരിഗണിക്കുകയാണെങ്കില്‍ അത് ടോപ് ഓഡറിലാവും. രോഹിത്, ജയ്‌സ്വാള്‍ ഓപ്പണിങ് കൂട്ടുകെട്ട് വന്നാല്‍ സഞ്ജു പ്ലേയിങ് 11ന് പുറത്താവും.

ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ഇന്ത്യ റിഷഭ് പന്തിനെയാവും പരിഗണിക്കുകയെന്നുറപ്പ്. അങ്ങനെ വരുമ്പോള്‍ സഞ്ജുവിന് പ്ലേയിങ് 11ല്‍ ഇടം നേടുക ദുഷ്‌കരമായി മാറും. അതുകൊണ്ടാണ് സഞ്ജുവിന്റെ ആരാധകരെല്ലാം കോലി ഓപ്പണറാവണമെന്ന് വാദിക്കുന്നത്. കോലിയും രോഹിത്തും ഇന്ത്യയുടെ നട്ടെല്ലുകളാണ്. രണ്ട് പേരും ഓപ്പണറാവുകയും പെട്ടെന്ന് പുറത്താവുകയും ചെയ്താല്‍ ഇന്ത്യയുടെ പ്രകടനത്തെയത് കാര്യമായി ബാധിക്കും.

എതിര്‍ ടീമുകള്‍ക്ക് മാനസികമായി വലിയ ധൈര്യം ഇത് നല്‍കും. ഇന്ത്യ വലിയ സമ്മര്‍ദ്ദത്തിലേക്ക് പോവുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇന്ത്യ കോലി, രോഹിത് ഓപ്പണിങ് കൂട്ടുകെട്ടിനെ പ്രോത്സാഹിപ്പിച്ചേക്കില്ല. കോലി പതിയെ തുടങ്ങി റണ്‍സുയര്‍ത്തുന്ന താരമാണ്. അതുകൊണ്ടുതന്നെ പവര്‍പ്ലേ മുതലാക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് കരുതാനാവില്ല. പക്ഷെ ജയ്‌സ്വാള്‍ കടന്നാക്രമിക്കുന്ന ബാറ്റ്‌സ്മാനാണ്. പവര്‍പ്ലേ മുതലാക്കാന്‍ ജയ്‌സ്വാളിന് കഴിവുണ്ട്.

വിക്കറ്റ് നഷ്ടമാകുമോയെന്ന ഭയമില്ലാതെ പവര്‍പ്ലേയില്‍ കടന്നാക്രമിക്കാന്‍ ജയ്‌സ്വാളിന് സാധിക്കും. ഇന്ത്യ ആവശ്യപ്പെടുന്നതും ഈ മികവാണ്. അതുകൊണ്ടുതന്നെ രോഹിത്, കോലി ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യക്ക് വേണ്ട. ജയ്‌സ്വാള്‍ തന്നെ രോഹിത്തിനൊപ്പം ഓപ്പണറാവുന്നതാവും ടീമിന് കൂടുതല്‍ ഗുണം ചെയ്യുക.ജയ്‌സ്വാള്‍ ഫോമിലേക്കെത്തിയാല്‍ ഇന്ത്യക്കത് വലിയ കരുത്തായി മാറുമെന്നുറപ്പാണ്.

Story first published: Saturday, June 1, 2024, 9:49 [IST]
Other articles published on Jun 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+