For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഇന്ത്യ കപ്പടിക്കാന്‍ 2 പേര്‍ വിചാരിക്കണം! തുറുപ്പുചീട്ടുകള്‍ അവര്‍

വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായി നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ സാധ്യതകളെക്കുറിച്ച് വിശകലനം നടത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. വരാനിരിക്കുന്ന ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് അദ്ദേഹം. 2007ല്‍ സൗത്താഫ്രിക്കയില്‍ നടന്ന പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്മാരായപ്പോള്‍ ടീമിന്റെ ഭാഗമായയിരുന്നു യുവി. ഇംഗ്ലണ്ടുമായുള്ള പോരാട്ടത്തില്‍ ഒരോവറിലെ ആറു ബോളും സിക്‌സറിലേക്കു പറത്തി ലോക റെക്കോര്‍ഡും അദ്ദേഹം കുറിച്ചിരുന്നു.

ജൂണില്‍ നടക്കുന്ന ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീട സാധ്യത തീരുമാനിക്കുക രണ്ടു താരങ്ങളായിരിക്കുമെന്നാണ് യുവരാജ് അഭിപ്രായപ്പെട്ടിരിക്കുന്നത്. 360 ബാറ്ററും ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ താരവുമായ സൂര്യകുമാര്‍ യാദവ്, പേസ് ബൗളിങിലെ കുന്തമുനയായ ജസ്പ്രീത് ബുംറ എന്നിവരെയാണ് ഇന്ത്യയുടെ തുറുപ്പുചീട്ടുകളായി അദ്ദേഹം തിരഞ്ഞെടുത്തിട്ടുള്ളത്. ഐസിസിയിയുടെ ഷോയില്‍ സംസാരിക്കുകയായിരുന്നു യുവി.

SURYAKUMAR YADAV

സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ നിര്‍ണായക താരമാണ്. കാരണം അദ്ദേഹം കളിക്കുന്ന രീതി നോക്കുകയാണെങ്കില്‍ വെറും 15 ബോളുകള്‍ക്കുള്ളില്‍ മല്‍സരത്തിന്റെ ഗതി തന്നെ മാറ്റി മറിക്കാന്‍ സാധിക്കും. ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പുള്ള താരമാണ് സൂര്യ. ഇന്ത്യക്കു ഇത്തവണ ടി20 ലോകകപ്പ് നേടണമെങ്കില്‍ സൂര്യയുടെ പ്രകടനം വളരെ നിര്‍ണായകമായിരിക്കുമെന്നും യുവരാജ് വ്യക്തമാക്കി.

ബൗളിങില്‍ ജസ്പ്രീത് ബുംറയും ഇന്ത്യയുടെ നിര്‍ണായക താരമായിരിക്കുമെന്നു ഞാന്‍ കരുതുന്നു. ഒരു ലെഗ് സ്പിന്നറെയും ഇന്ത്യന്‍ ടീമില്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. യുസ്വേന്ദ്ര ചഹലിനെപ്പോലെയരു താരമാണ് നമുക്കു വേണ്ടത്. വളരെ മികച്ച രീതിയിലാണ് അദ്ദേഹം ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. പക്ഷെ ഒരു ബാറ്ററെന്ന നിലയില്‍ ഞാന്‍ കൂടുതല്‍ പ്രധാനപ്പെട്ട താരമായി സൂര്യകുമാറിനെയായിരിക്കും തിരഞ്ഞെടുക്കുകയെന്നും യുവരാജ് പറഞ്ഞു.

ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പിങ് ഓപ്ഷനെക്കുറിച്ചും അദ്ദേഹം വിലയിരുത്തി. ഐപിഎല്ലില്‍ മിന്നുന്ന പോമിലുള്ള വെറ്ററന്‍ താരം ദിനേശ് കാര്‍ത്തികും ലോകകപ്പ് ടീമിലേക്കു മല്‍സരരംഗത്തുണ്ട്. പക്ഷെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തില്ലെങ്കില്‍ ഡിക്കെയെ ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നു യുവി നിരീക്ഷിച്ചു.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി ഡിക്കെ വളരെ നല്ല ബാറ്റിങാണ് കാഴ്ചവയ്ക്കുന്നത്. പക്ഷെ 2022ലെ അവസാനത്തെ ടി20 ലോകകപ്പില്‍ അദ്ദേഹത്തെ ടീമിലുള്‍പ്പെടുത്തിയപ്പോള്‍ കളിക്കാന്‍ വേണ്ടത്ര അവസരം ലഭിച്ചില്ലെന്നും യുവരാജ് പറഞ്ഞു.

JASPRIT BUMRAH

ഇന്ത്യയുടെ പ്ലെയിങ് ഇലവില്‍ ദിനേശ് കാര്‍ത്തിക്കിനു സ്ഥാനമില്ലെങ്കില്‍ ടി20 ലോകകപ്പില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്നതില്‍ ഒരു കാര്യവുമില്ല. വിക്കറ്റ് കീപ്പര്‍മാരുടെ റോളിലേക്കു ഇന്ത്യക്കു റിഷഭ് പന്തും സഞ്ജു സാംസണുമുണ്ട്. ഇരുവരും ഇപ്പോള്‍ മിന്നുന്ന ഫോമിലാണ്. മാത്രമല്ല രണ്ടു പേരു ചെറുപ്പവുമാണെന്നും യുവരാജ് ചൂണ്ടിക്കാട്ടി.

ലോകകപ്പ് സംഘത്തില്‍ ഡിക്കെയെയും ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നു. പക്ഷെ അദ്ദേഹത്തെ കളിപ്പിക്കുന്നില്ലെങ്കില്‍ കൂടുതല്‍ ചെറുപ്പമായ മറ്റാരെയെങ്കിലും ഇറക്കണമെന്നും യുവി നിര്‍ദേശിക്കുന്നു. ടി20 ലോകകകപ്പിനു ശേഷം വെറ്ററന്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി എന്നിവര്‍ ടി20 മതിയാക്കി മറ്റു ഫോര്‍മാറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

നിങ്ങള്‍ക്കു പ്രായമായി കൊണ്ടിരിക്കുമ്പോള്‍ പ്രായത്തെക്കുറിച്ചാണ് ആളുകള്‍ സംസാരിക്കുക. ഫോമിനെക്കുറിച്ച് മറക്കുകയും ചെയ്യും. ഇന്ത്യയെ സംബന്ധിച്ച് മഹത്തായ താരങ്ങളാണ് ഈ രണ്ടു പേരും. അതുകൊണ്ടു തന്നെ ആഗ്രഹിക്കുമ്പോള്‍ വിരമിക്കാനുള്ള അര്‍ഹതയും അവര്‍ക്കുണ്ടെന്നും യുവി കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, April 27, 2024, 15:58 [IST]
Other articles published on Apr 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+