For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഇന്ത്യയും പാകിസ്താനുമില്ല, ഫൈനലിസ്റ്റുകള്‍ ഇവര്‍; പ്രവചിച്ച് ഗില്‍ക്രിസ്റ്റ്

സിഡ്‌നി: ടി20 ലോകകപ്പിന്റെ ആവേശ പോരാട്ടങ്ങള്‍ പുരോഗമിക്കുകയാണ്. ഇത്തവണ നാല് ഗ്രൂപ്പുകളിലായി 20 ടീമുകളാണ് കുട്ടിക്രിക്കറ്റിലെ വിശ്വകിരീടത്തിനായി പോരടിക്കുന്നത്. ഇന്ത്യ, പാകിസ്താന്‍, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നിവരെല്ലാം തകര്‍പ്പന്‍ താരങ്ങളുടെ നിരയാണ്. അതുകൊണ്ടുതന്നെ വാശിയേറിയ പോരാട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത്തവണത്തെ ഫൈനലിസ്റ്റുകളേയും കിരീട ജേതാക്കളേയും ഇതിനോടകം പലരും പ്രവചിച്ചിട്ടുണ്ട്.

കൂടുതല്‍ പേരും ഇന്ത്യ, ഓസ്‌ട്രേലിയ ഫൈനലാണ് പ്രവചിക്കുന്നത്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ഫൈനല്‍ പ്രവചിക്കുന്നവരും ഏറെയാണ്. ഇപ്പോഴിതാ ഇത്തവണത്ത ഫൈനലിസ്റ്റുകള്‍ ആരൊക്കെയാണെന്നതില്‍ തന്റെ പ്രവചനം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പറായ ആദം ഗില്‍ക്രിസ്റ്റ്. ഓസ്‌ട്രേലിയ ഫൈനലില്‍ ഉണ്ടാവുമെന്ന് ഉറപ്പിച്ച് പറഞ്ഞ ഗില്‍ക്രിസ്റ്റ് എതിരാളികളായി ഇന്ത്യ, ഇംഗ്ലണ്ട്, പാകിസ്താന്‍ ടീമുകളെയൊന്നുമല്ല പരിഗണിച്ചത്.

ന്യൂസീലന്‍ഡാവും ഓസ്‌ട്രേലിയയുടെ എതിരാളികളെന്നാണ് ഗില്‍ക്രിസ്റ്റിന്റെ പ്രവചനം. ന്യൂസീലന്‍ഡിനെ നയിക്കുന്നത് കെയ്ന്‍ വില്യംസനാണ്. ഇത്തവണ ഭേദപ്പെട്ട താരനിരയോടെയാണ് കിവീസ് വരുന്നത്. എല്ലാ സീസണിലുമുള്ളതുപോലെ നിശബ്ദരായി വന്ന് ഞെട്ടിക്കുന്ന പ്രകടനം നടത്തുന്നവരാണ് ന്യൂസീലന്‍ഡ്. ഇത്തവണയും അതുണ്ടാവുമെന്നാണ് ഗില്‍ക്രിസ്റ്റ് പറയുന്നത്. ഇത്തവണ പ്രവചനം നടത്തിയവരി ഭൂരിഭാഗം ആളുകളും ഓസ്‌ട്രേലിയ ഫൈനലിലുണ്ടാവുമെന്നാണ് പ്രവചിച്ചത്.

ഓസ്‌ട്രേലിയ ശക്തരായ താരങ്ങളുടെ നിരയാണ്. മിച്ചല്‍ മാര്‍ഷ് നയിക്കുന്ന ഓസ്‌ട്രേലിയയില്‍ മത്സരഫലം മാറ്റിമറിക്കാന്‍ ശേഷിയുള്ള നിരവധി ഓള്‍റൗണ്ടര്‍മാരുണ്ട്. പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലത്തെ ഒറ്റക്ക് മാറ്റിമറിക്കാന്‍ ശേഷിയുള്ള ഗ്ലെന്‍ മാക്‌സ് വെല്‍, പാറ്റ് കമ്മിന്‍സ്, കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് സ്റ്റോയിണിസ്, മിച്ചല്‍ മാര്‍ഷ് എന്നിവരെല്ലാം ഓസീസിന്റെ നട്ടെല്ലുകളാവുന്നു. അതുകൊണ്ടുതന്നെ ഇത്തവണ ഓസ്‌ട്രേലിയ ഫൈനലില്‍ കടക്കാതെ പോയാല്‍ അത് അത്ഭുതമാവും.

australia

അതേ സമയം ഗില്‍ക്രിസ്റ്റിനൊപ്പം മൈക്കല്‍ വോണും ഫൈനലിസ്റ്റുകളെ പ്രവചിച്ചു. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലാവും ഫൈനല്‍ നടക്കുകയെന്നാണ് മൈക്കല്‍ വോണിന്റെ പ്രവചനം. ജോസ് ബട്‌ലര്‍ നയിക്കുന്ന ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ ഹാരി ബ്രൂക്ക്, ബെന്‍ ഡക്കെറ്റ്, ലിയാം ലിവിങ്‌സ്റ്റന്‍, ഫില്‍ സാള്‍ട്ട് എന്നിവരെല്ലാമുണ്ട്. മോയിന്‍ അലി, സാം കറെന്‍ എന്നിവര്‍ ഓള്‍റൗണ്ടറാവുമ്പോള്‍ ജോഫ്രാ ആര്‍ച്ചറും റീസെ ടോപ്ലിയും മാര്‍ക്ക് വുഡും പേസ് കരുത്ത് പകരുന്നു.

ഇന്ത്യയും പാകിസ്താനും ഇത്തവണ ഫൈനലിലെത്താന്‍ കെല്‍പ്പുള്ള ടീമുകളാണ്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യ സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാല് സ്പിന്നര്‍മാര്‍ ഉള്‍പ്പെടെ പിച്ചിന് അനുയോജ്യമായ രീതിയിലുള്ള തകര്‍പ്പന്‍ ടീമിനെയാണ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ വലിയ കുതിപ്പ് നടത്താന്‍ ഇന്ത്യന്‍ ടീമിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

പാകിസ്താനേയും നിസാരക്കാരായി കാണാനാവില്ല. ഷഹിന്‍ ഷാ അഫ്രീദി, മുഹമ്മദ് അമീര്‍, ഹാരിസ് റഊഫ്, നസീം ഷാ തുടങ്ങിയ വമ്പന്‍ പേസര്‍മാരുമായാണ് പാകിസ്താന്റെ വരവ്. ഗ്രൂപ്പ് എയില്‍ ഇന്ത്യയും പാകിസ്താനും ഒരുമിച്ചാണ്. വലിയ പോരാട്ടങ്ങള്‍ ഇത്തവണത്തെ ലോകകപ്പിലുണ്ടാവുമെന്നുറപ്പാണ്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ് ടീമുകളാണ് ഇത്തവണ സെമി സാധ്യതയില്‍ മുന്നിട്ട് നില്‍ക്കുന്നതെന്ന് പറയാം.

Story first published: Sunday, June 2, 2024, 21:27 [IST]
Other articles published on Jun 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+