സിഡ്‌നി: ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കണ്‍തുറക്കുകയാണ്. നാല് ഗ്രൂപ്പുകളിലായി 20 ടീമുകളാണ് കുട്ടി ക്രിക്കറ്റിലെ വിശ്വകിരീടത്തിനായി പോരടിക്കുന്നത്. ഇത്തവണ ഇന്ത്യക്ക് വലിയ പ്രതീക്ഷകളാണുള്ളത്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് എന്നിവരെല്ലാമുണ്ട്. ഇത്തവണത്തെ ഫേവറേറ്റുകളിലൊന്നാണ് ഇന്ത്യന്‍ ടീം. ഇത്തവണ വലിയ കിരീട സാധ്യത കല്‍പ്പിക്കുന്ന ടീമുകളിലൊന്ന് ഓസ്‌ട്രേലിയയാണ്.
മുന്‍ ഓസ്‌ട്രേലിയന്‍ നായകനായ സ്റ്റീവ് സ്മിത്ത് ടി20 ലോകകപ്പിന് മുമ്പ് തന്റെ ഡ്രീം ടി20 ടീമിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയില്‍ സംസാരിക്കവെ തന്റെ ഡ്രീം ടി20 ടീമിലെ ഫിനിഷറെയാണ് സ്മിത്ത് തിരഞ്ഞെടുത്തത്. അത് എംഎസ് ധോണിയോ ആന്‍ഡ്രേ റസലോ അല്ലെന്നും ദക്ഷിണാഫ്രിക്കക്കാരനായ ഹെന്‍ റിച്ച് ക്ലാസനാണെന്നുമാണ് സ്മിത്ത് പറയുന്നത്. ക്ലാസന് ഏത് ശൈലിയിലും ബാറ്റ് ചെയ്യാന്‍ സാധിക്കും.
അതിവേഗത്തില്‍ കളിക്കാനും സമ്മര്‍ദ്ദ സാഹചര്യത്തില്‍ നന്നായി ബാറ്റ് ചെയ്യാനും ക്ലാസന് കഴിവുണ്ടെന്നാണ് സ്മിത്ത് പറയുന്നത്. ക്ലാസനോടൊപ്പം നിക്കോളാസ് പുരാനേയും താന്‍ ഫിനിഷര്‍ റോളിലേക്ക് പരിഗണിക്കുമെന്നാണ് സ്മിത്ത് പറയുന്നത്. അസാധ്യ പ്രഹരശേഷിയുള്ള ബാറ്റ്‌സ്മാനാണ് പുരാനെന്നാണ് സ്മിത്ത് അഭിപ്രായപ്പെടുന്നത്. വെസ്റ്റ് ഇന്‍ഡീസിന്റെ ഇടം കൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമാണ് പുരാന്‍. ഇത്തവണത്തെ ലോകകപ്പില്‍ നിര്‍ണ്ണായക റോള്‍ പുരാനുണ്ടാവും.
ഡ്രീം ടീമില്‍ സ്റ്റീവ് സ്മിത്ത് ഓപ്പണര്‍മാരായി തിരഞ്ഞെടുത്തത് ട്രാവിസ് ഹെഡിനേയും ജോസ് ബട്‌ലറേയുമാണ്. രണ്ട് പേരും മികച്ച റെക്കോഡുള്ള കളിക്കാരാണ്. ട്രാവിസ് ഹെഡ് ഓസ്‌ട്രേലിയക്കായി ഗംഭീര പ്രകടനം നടത്തുന്ന ഇടം കൈയന്‍ ഓപ്പണറാണ്. അവസാന ഐപിഎല്ലിലടക്കം വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച് ഹെഡ് ഞെട്ടിച്ചിരുന്നു. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ തുറുപ്പുചീട്ട് ഹെഡാണ്. ജോസ് ബട്‌ലര്‍ ഇംഗ്ലണ്ട് നായകനാണ്.

വലം കൈയനായ താരം ഓപ്പണിങ്ങില്‍ മികച്ച പ്രകടനം നടത്തുന്ന മാച്ച് വിന്നറാണ്. ഇംഗ്ലണ്ടിനെ അവസാന ടി20 ലോകകപ്പില്‍ ചാമ്പ്യന്മാരാക്കിയ നായകനാണ് ബട്‌ലര്‍. സ്മിത്ത് വിരാട് കോലിയേയും രോഹിത് ശര്‍മയേയും തന്റെ ഡ്രീം ടി20 ടീമില്‍ നിന്ന് തഴഞ്ഞുവെന്നതാണ് എടുത്തു പറയേണ്ടത്. സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയേയും റാഷിദ് ഖാനേയുമാണ് തിരഞ്ഞെടുത്തത്. ഡെത്തോവറില്‍ സ്‌പെഷ്യലിസ്റ്റായി ജസ്പ്രീത് ബുംറയേയും സ്മിത്ത് പരിഗണിച്ചു.
ഇത്തവണത്തെ ടി20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ സ്മിത്തിന് ഇടമില്ല. ക്ലാസിക് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് മോശമായതോടെയാണ് അദ്ദേഹത്തെ ടി20 ടീമില്‍ നിന്ന് പുറത്താക്കിയത്. ഇത്തവണത്തെ ഓസ്‌ട്രേലിയന്‍ ടീം എല്ലാവര്‍ക്കും വലിയ ഭീഷണി ഉയര്‍ത്തുന്നതാണ്. മിച്ചല്‍ മാര്‍ഷ് നയിക്കുന്ന ഓസ്‌ട്രേലിയയുടെ പ്രധാന കരുത്ത് ഓള്‍റൗണ്ടര്‍മാരാണ്. മിച്ചല്‍ മാര്‍ഷ്, മാര്‍ക്കസ് സ്‌റ്റോയിണിസ്, ഗ്ലെന്‍ മാക്‌സ് വെല്‍, പാറ്റ് കമ്മിന്‍സ്, കാമറൂണ്‍ ഗ്രീന്‍ തുടങ്ങിയവരെല്ലാം മാച്ച് വിന്നര്‍മാരായ ഓള്‍റൗണ്ടര്‍മാരാണ്.
ഇത്തവണ ഇന്ത്യ, ഓസ്‌ട്രേലിയ ഫൈനലുണ്ടാവുമെന്നാണ് കൂടുതല്‍ പേരും പ്രവചിക്കുന്നത്. എന്നാല്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിന് സ്പിന്‍ പിച്ചാണുള്ളത്. അതുകൊണ്ടുതന്നെ സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക റോളുണ്ട്. നാല് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ടി20 ലോകകപ്പിന് തയ്യാറെടുക്കുന്നത്. ഇത്തവണ എല്ലാ ടീമും താരസമ്പന്നമായതിനാല്‍ ആര്‍ക്കും വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാന്‍ സാധിക്കില്ല.
എന്തായാലും ഓസ്‌ട്രേലിയ സെമിയിലെത്താന്‍ സാധ്യത കൂടുതലാണ്. അത്രത്തോളം മികച്ച ടീം കരുത്ത് ഓസ്‌ട്രേലിയക്ക് അവകാശപ്പെടാന്‍ സാധിക്കും. മറുവശത്ത് ഇന്ത്യയുടെ ബാറ്റിങ് നിരക്ക് നിര്‍ണ്ണായക റോളുണ്ട്. ബാറ്റിങ് നിര സ്ഥിരതയോടെ തിളങ്ങാനാവാത്ത പക്ഷം ഇന്ത്യക്ക് ടി20 ലോകകപ്പ് കിരീടം ചൂടുക പ്രയാസമായിരിക്കും. ബാറ്റിങ് നിര ഫോമിലേക്കെത്തിയാല്‍ ഇന്ത്യക്ക് വലിയ കിരീട സാധ്യതയുണ്ട്.