For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഹാര്‍ദിക് വഞ്ചകന്‍, കള്ള പരിക്ക് ഉണ്ടാക്കും! ആരോപണത്തിന് ലൈക്കടിച്ച് ഷമി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കാനിരിക്കെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന താരങ്ങളിലൊരാള്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. മുംബൈ ഇന്ത്യന്‍സിന്റെ നായകനായാണ് ഇത്തവണ ഹാര്‍ദിക് ഇറങ്ങുന്നത്. അരങ്ങേറ്റ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്കെത്തിക്കുകയും തൊട്ടടുത്ത സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്ത നായകനാണ് ഹാര്‍ദിക് പാണ്ഡ്യ. തികച്ചും അപ്രതീക്ഷിതമായാണ് ഹാര്‍ദിക് മുംബൈയിലേക്കെത്തിയത്.

2023ലെ ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ ഇപ്പോള്‍ ഐപിഎല്ലിലൂടെയാണ് തിരിച്ചുവരുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ ഹാര്‍ദിക് കളിച്ചിരുന്നില്ല. എന്നാല്‍ ഐപിഎല്ലിന് മുന്നോടിയായി ഹാര്‍ദിക് ഫിറ്റ്‌നസ് വീണ്ടെടുക്കുകയും ബൗളിങ് പരിശീലനമടക്കം ആരംഭിക്കുകയും ചെയ്തു. ഇത്തവണ മുംബൈക്കൊപ്പം ഹാര്‍ദിക് സജീവമായി ഉണ്ടാകുമെന്നുറപ്പാണ്. എന്നാല്‍ ഒട്ടുമിക്ക ഐപിഎല്‍ സീസണുകളിലും കളിക്കുമെങ്കിലും ഇന്ത്യക്കായുള്ള നിരവധി മത്സരങ്ങളാണ് പരിക്കിനെത്തുടര്‍ന്ന് ഹാര്‍ദിക്കിന് നഷ്ടമായത്.

ഹാര്‍ദിക് മനപ്പൂര്‍വ്വം പരിക്ക് സൃഷ്ടിക്കുന്നവനാണെന്നും ദേശീയ ടീമിനോട് ആത്മാര്‍ത്ഥതയില്ലെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മുഹമ്മദ് ഷമി താന്‍ പരിക്കില്‍ നിന്ന് പതിയെ മോചിതനാവുകയാണെന്ന് ചിത്രം ഉള്‍പ്പെടെ എക്‌സില്‍ പങ്കുവെച്ചിരുന്നു. ഇതിന് താഴെ ഷമിയെ പ്രശംസിച്ച് ഒരു ആരാധകന്‍ കമന്റിട്ടിരുന്നു. 'ലോകകപ്പില്‍ വേദനയിലും 100 ശതമാനം മികച്ച പ്രകടനം നടത്താന്‍ ഷമിക്കായി. ചിലര്‍ കള്ള പരിക്ക് സൃഷ്ടിക്കുകയും എന്നാല്‍ ഐപിഎല്ലിന്റെ സമയത്ത് ഫിറ്റ്‌നസ് ഉണ്ടാക്കുകയും ചെയ്യും' എന്നായിരുന്നു കമന്റ്.

ആരാധകന്‍ എക്‌സില്‍ കുറിച്ച ഈ കമന്റിന് മുഹമ്മദ് ഷമി ലൈക്കടിച്ചതോടെയാണ് സംഭവം വിവാദമായത്. ഹാര്‍ദിക് പാണ്ഡ്യ കള്ള പരിക്ക് ഉണ്ടാക്കുന്നവനാണെന്നാണ് ആരാധകന്‍ പരോക്ഷമായി പറഞ്ഞത്. ഇതിനാണ് ഷമി ലൈക്ക് ചെയ്തത്. ഇതോടെ ഹാര്‍ദിക്കിന്റെ ശരിയായ സ്വഭാവം തുറന്ന് പറയാന്‍ ധൈര്യം കാട്ടിയ ഷമിയെ പ്രശംസിക്കുകയാണ് എല്ലാവരും. ഹാര്‍ദിക് പണത്തിന് പിന്നാലെ മാത്രം പോകുന്നവനാണെന്നാണ് ആരാധകര്‍ പറയുന്നത്.

hardik pandya rohit sharma

ഐപിഎല്‍ കരിയറില്‍ 11 ശതമാനം മത്സരങ്ങള്‍ മാത്രമാണ് പരിക്കിനെത്തുടര്‍ന്ന് ഹാര്‍ദിക്കിന് നഷ്ടമാകുന്നത്. എന്നാല്‍ 45 ശതമാനത്തോളം മത്സരങ്ങളാണ് ദേശീയ ടീമിനൊപ്പം ഹാര്‍ദിക്കിന് നഷ്ടമായത്. ഇതില്‍ നിന്ന് തന്നെ ഹാര്‍ദിക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ഐപിഎല്ലിനാണെന്ന് വ്യക്തം. കഴിഞ്ഞ ദിവസം ഹാര്‍ദിക് പാണ്ഡ്യ തനിക്ക് വീട്ടിലിരിക്കാനാണ് കൂടുതല്‍ താല്‍പര്യമെന്നും താനൊരും ഹോം ബോയിയാണെന്നും തുറന്ന് പറഞ്ഞിരുന്നു.

അതുകൊണ്ടുതന്നെ ചെറിയ പരിക്കിന്റെ പേരില്‍തന്നെ ഹാര്‍ദിക് വിശ്രമം എടുക്കുന്നുണ്ടോയെന്നത് സംശയിക്കേണ്ടിയിരിക്കുന്നു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ ഹാര്‍ദിക്കും ഷമിയും ഒരുമിച്ച് കളിച്ചിരുന്നു. അന്ന് ഫീല്‍ഡിങ് പിഴവിന്റെ പേരില്‍ ഹാര്‍ദിക് പാണ്ഡ്യ ഷമിയോട് ദേഷ്യപ്പെട്ടിരുന്നു. ഇത് വലിയ വിവാദമാവുകയും ചെയ്തിരുന്നു. ഹാര്‍ദിക് പാണ്ഡ്യയെ അഹങ്കാരിയായ താരമാണെന്ന ആക്ഷേപം പലര്‍ക്കുമുണ്ട്. തുടര്‍ പരിക്കുമൂലം ഹാര്‍ദിക്കിന് ഒരു വലിയ തിരിച്ചടി നേരിടുകയും ചെയ്തു.

ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കേണ്ടിയിരുന്നത് ഹാര്‍ദിക്കായിരുന്നു. എന്നാല്‍ പരിക്കിന്റെ പിടിയിലായതോടെ ഈ സുവര്‍ണ്ണാവസരം ഹാര്‍ദിക്കിന് നഷ്ടമാവുകയായിരുന്നു. ഓള്‍റൗണ്ടറെന്ന നിലയില്‍ വരുന്ന ടി20 ലോകകപ്പ് ഹാര്‍ദിക്കിന് വളരെ പ്രധാനപ്പെട്ടതാണ്. മികവ് കാട്ടാനാവാത്ത പക്ഷം വലിയ വിമര്‍ശനം നേരിടേണ്ടി വരും. ഇത്തവണത്തെ ടി20 ലോകകപ്പിലെ മുഴുവന്‍ മത്സരങ്ങളും കളിക്കാനുള്ള ഫിറ്റ്‌നസ് ഹാര്‍ദിക്കിനുണ്ടാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

എന്തായാലും വലിയ വെല്ലുവിളികളാണ് ഹാര്‍ദിക്കിനെ കാത്തിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് ഹാര്‍ദിക് പാണ്ഡ്യ എത്തുമ്പോള്‍ ഇത്തവണ കിരീടത്തിലേക്കെത്തിക്കാനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അല്ലാത്ത പക്ഷം വലിയ വിമര്‍ശനം ഹാര്‍ദിക്കിനെതിരേ ഉയര്‍ന്നേക്കും.

Story first published: Thursday, March 14, 2024, 10:10 [IST]
Other articles published on Mar 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+