T20 World Cup 2024: ബുംറ നിലവിലെ ബെസ്റ്റ്, ഷഹീനൊന്നും ആ മികവില്ല- മുന്‍ പാക് പേസര്‍ പറയുന്നു
കറാച്ചി: ആധുനിക ക്രിക്കറ്റിലെ മികച്ച പേസ് ബൗളര്‍ ആരാണെന്ന ചോദ്യത്തിന് പലര്‍ക്കും പല ഉത്തരങ്ങളാവും ഉണ്ടാവുക. മിച്ചല്‍ സ്റ്റാര്‍ക്ക്, ജസ്പ്രീത് ബുംറ, ഷഹീന്‍ ഷാ അഫ്രീദി, ട്രന്റ് ബോള്‍ട്ട് തുടങ്ങിയവരെല്ലാം ആധുനിക ക്രിക്കറ്റിലെ മികച്ച പേസര്‍മാരാണ്. എന്നാല്‍ ഇവരില്‍ ആരാണ് മികച്ചവനെന്ന് കണ്ടെത്തുക ദുഷ്‌കരമാണ്. ഇന്ത്യന്‍ ആരാധകര്‍ക്ക് ബുംറയാണ് ഹീറോയെങ്കില്‍ പാകിസ്താന്‍ ആരാധകരുടെ ഹീറോ ഇടം കൈയന്‍ പേസര്‍ ഷഹീന്‍ അഫ്രീദിയാണ്.
ഇപ്പോഴിതാ നിലവിലെ ബെസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ പേസര്‍ മുഹമ്മദ് ഇര്‍ഫാന്‍. അതിന്റെ കാരണവും ഇര്‍ഫാന്‍ വ്യക്തമാക്കുന്നു. 'ബുംറയാണ് ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍. ഷഹീന്റെ പ്രകടനം പിന്നോട്ട് പോവുകയാണ്. പരിക്കിന് ശേഷം അവന്റെ വേഗം കുറഞ്ഞുവരികയാണ്. ഇത് അവന്റെ പ്രകടനത്തേയും ബാധിക്കുന്നുണ്ട്. അതേ സമയം പരിക്കിന് ശേഷം തിരിച്ചുവന്ന ബുംറയെ നോക്കുക.
അവന്റെ പ്രകടനം മെച്ചപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. അവനാണ് ബെസ്റ്റ്. വ്യത്യസ്തതയുള്ള ബൗളറാണ് ബുംറ' ഇര്‍ഫാന്‍ പറഞ്ഞു. ഷഹീന്‍ ഷാ അഫ്രീദി വലിയ പ്രതീക്ഷ നല്‍കി വളര്‍ന്നുവന്ന പേസറാണ്. എന്നാല്‍ ഇടക്കിടെ പരിക്കേറ്റത് താരത്തെ കാര്യമായി ബാധിച്ചു. ഇപ്പോള്‍ ഷഹീന്റെ പ്രകടനം പിന്നോട്ട് പോവുകയാണ്. അദ്ദേഹത്തിന് പഴയ വേഗം കണ്ടെത്താന്‍ സാധിക്കുന്നില്ല. ഇപ്പോള്‍ പാകിസ്താന്റെ ടി20 നായകനാണ് ഷഹീന്‍ അഫ്രീദി.
എന്നാല്‍ ഷഹീന് കീഴില്‍ പാകിസ്താന്‍ പിന്നോട്ട് പോവുകയാണ്. ഷഹീനെ പാകിസ്താന്‍ നായകസ്ഥാനത്ത് നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് വിവരം. ടി20 ലോകകപ്പ് വരാനിരിക്കെ നിര്‍ണ്ണായക മാറ്റത്തിന് പാകിസ്താന്‍ തയ്യാറെടുക്കുകയാണ്. ഷഹീന്റെ പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ പ്രകടനം മോശമായിരുന്നു. അവസാന പന്തില്‍ ഷഹീനെ സിക്‌സര്‍ പറത്തി കളി ജയിച്ചിരുന്നു. ഡെത്തോവറില്‍ തല്ലുകൊള്ളിയാണ് ഇപ്പോള്‍ ഷഹീനെന്ന് പറയാം.

ന്യൂബോളില്‍ പഴയ പേസും സ്വിങ്ങുമില്ല. ഇന്ത്യക്കെതിരേ മികച്ച ബൗളിങ് റെക്കോഡ് ഷഹീന് അവകാശപ്പെടാനാവും. അവസാന ടി20 ലോകകപ്പിലടക്കം ഇന്ത്യയുടെ ടോപ് ഓഡറിനെ വിറപ്പിക്കാന്‍ ഷഹീനായിരുന്നു. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ പ്രകടനം ഓരോ മത്സരങ്ങള്‍ക്ക് ശേഷവും പിന്നോട്ട് പോകുന്നതാണ് കാണാനാവുന്നത്. അതേ സമയം ബുംറ പകരക്കാരനില്ലാത്ത ഇതിഹാസമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ബുംറ കസറിയിരുന്നു.
കൃത്യതയാര്‍ന്ന യോര്‍ക്കറുകളിലൂടെ എല്ലാവരേയും വിറപ്പിക്കാന്‍ ബുംറക്ക് കഴിവുണ്ട്. ഈ മികവ് പല പേസ് ബൗളര്‍മാര്‍ക്കും അവകാശപ്പെടാനാവില്ല. ബുംറയുടെ യോര്‍ക്കറുകളില്‍ പലതും കളിക്കാനാവാത്തതാണെന്നും ഇത്രയും കൃത്യതയോടെ യോര്‍ക്കര്‍ എറിയുക ദുഷ്‌കരമാണെന്നും ഇര്‍ഫാന്‍ പറഞ്ഞു. മുന്‍ പാകിസ്താന്‍ പേസര്‍ മുഹമ്മദ് അമീറും നിലവിലെ ബെസ്റ്റ് ബൗളറായി ബുംറയെയാണ് തിരഞ്ഞെടുത്തത്. ബുംറയുടെ വ്യത്യസ്തതയെയാണ് അമീര്‍ പ്രശംസിച്ചത്.
പന്തിന്റെ വേഗതയില്‍ നല്ല നിയന്ത്രണമുള്ള ബൗളറാണ് ബുംറ. ലൈനും ലെങ്തും മനസിലാക്കുക പ്രയാസമാണെന്നും യോര്‍ക്കറുകള്‍ ബാറ്റ്‌സ്മാന്റെ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറമുള്ളതാണെന്നും അമീര്‍ പറഞ്ഞു. ഇന്ത്യന്‍ ടീമിന്റെ വജ്രായുധമാണ് ബുംറ. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. വരാനിരിക്കുന്ന ടി20 ലോകകപ്പിലും ബുംറയുടെ പ്രകടനം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്.
നിലവില്‍ ഐപിഎല്ലിനായുള്ള തയ്യാറെടുപ്പിലാണ് ബുംറ. മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് ബുംറ ഇത്തവണയും ഇറങ്ങുന്നത്. സമീപകാലത്തായി തുടര്‍ച്ചയായി മത്സരം കളിക്കുന്ന ബുംറക്ക് പരിക്കിന്റെ ഭീഷണി നിലനില്‍ക്കുന്നുണ്ട്. പരിക്കേറ്റ് ഒരു വര്‍ഷത്തോളം ഇന്ത്യന്‍ ടീമിന് പുറത്തുനിന്ന ശേഷമാണ് ബുംറ തിരിച്ചുവരവ് നടത്തിയത്. ടി20 ഫോര്‍മാറ്റില്‍ ബുംറയുടെ മികവ് ഇന്നത്തെ പല പേസര്‍മാര്‍ക്കും അവകാശപ്പെടാനാവാത്തതാണെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications