T20 World Cup 2024: ഇന്ത്യ കപ്പടിക്കില്ല, കിരീടം നേടുക ഈ ടീം- വോണിന്റെ പ്രവചനം ഇതാ
ലണ്ടന്‍: ടി20 ലോകകപ്പിന്റെ ആവേശം ജൂണ്‍ ആദ്യം ആരംഭിക്കാന്‍ പോവുകയാണ്. ഐപിഎല്ലിന് പിന്നാലെ തന്നെ ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കടക്കും. ഇത്തവണ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. ടീമുകള്‍ക്ക് വലിയ പരിചയസമ്പത്തില്ലാത്ത വേദിയാണിത്. അതുകൊണ്ടുതന്നെ ഇത്തവണ ആര്‍ക്കും വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാനാവില്ല. ഇതിനോടകം പല പ്രമുഖരും കിരീട ജേതാവിനെ പ്രവചിച്ചിട്ടുണ്ട്. ഇതെല്ലാം വൈറലാവുകയും ചെയ്തു.
ഇപ്പോഴിതാ മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ ഇത്തവണത്തെ ടി20 ലോകകപ്പിലെ വിജയികളെ പ്രവചിച്ചത് വൈറലായിരിക്കുകയാണ്. ഇന്ത്യ കപ്പടിക്കില്ലെന്നാണ് വോണിന്റെ പ്രവചനം. ഇന്ത്യ, പാകിസ്താന്‍, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നിവരെയെല്ലാം തഴഞ്ഞ മൈക്കല്‍ വോണ്‍ ഓസ്‌ട്രേലിയയാവും കപ്പടിക്കുകയെന്നാണ് പ്രവചിച്ചിരിക്കുന്നത്. അതിനുള്ള ടീം കരുത്ത് ഓസ്‌ട്രേലിയക്കുണ്ടെന്നാണ് വോണ്‍ പ്രവചിക്കുന്നത്. 'ഓസ്‌ട്രേലിയ ടി20 ലോകകപ്പ് കിരീടം നേടുമെന്നാണ് കരുതുന്നത്.
നിലവില്‍ ഏകദിന ലോകകപ്പ് ജേതാക്കളാണവര്‍. ഓസ്‌ട്രേലിയയുടെ ബാറ്റിങ് നിര ശക്തമാണ്. ടി20 കളിക്കാന്‍ ആവശ്യമായ ശക്തമായ നിര അവര്‍ക്കുണ്ട്. ഹെഡ്, മാര്‍ഷ്, മാക്‌സ് വെല്‍, ഇന്‍ഗ്ലിസ്, ഡേവിഡ്, ഷോര്‍ട്ട്, വേഡ് എന്നിങ്ങനെ ടി20 സ്‌പെഷ്യലിസ്റ്റ് താരങ്ങള്‍ നിരവധിയാണ്. ബൗളിങ് നിരയിലും ശക്തമാവര്‍' മൈക്കല്‍ വോണ്‍ പറഞ്ഞു. ഓസ്‌ട്രേലിയക്ക് അനുഭവസമ്പന്നരായ ടി20 താരങ്ങളുണ്ട്. ഏത് മൈതാനത്തും തിളങ്ങാന്‍ കെല്‍പ്പുള്ളവരാണ് കംഗാരുക്കള്‍.
മിക്ക ഓസീസ് താരങ്ങളും പ്രധാന ടി20 ലീഗുകളിലെല്ലാം കളിക്കുന്നതാണ്. അതുകൊണ്ടുതന്നെ അവര്‍ വലിയ പ്രകടനം തന്നെ ടി20 ലോകകപ്പ് കാഴ്ചവെച്ചേക്കും. മൈക്കല്‍ വോണ്‍ ഇന്ത്യ കപ്പടിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ കപ്പിലേക്കെത്താന്‍ കഴിവുള്ള നിരയാണ് ഇത്തവണ ഇന്ത്യക്കൊപ്പമുള്ളതെന്ന് പറയാം. അനുഭവസമ്പത്തുള്ളവരും ശക്തമായ യുവതാരനിരയും ഇന്ത്യക്കുണ്ട്. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മക്കൊപ്പം യശ്വസി ജയ്‌സ്വാളുണ്ടാവും.

വിരാട് കോലി മൂന്നാം നമ്പറില്‍ തുടരുമ്പോള്‍ മധ്യനിരയില്‍ കളിക്കാന്‍ ശിവം ദുബെ, തിലക് വര്‍മ, റിങ്കു സിങ്, തുടങ്ങിയവരെല്ലാമുണ്ട്. സൂര്യകുമാര്‍ യാദവിനെപ്പോലൊരു വെടിക്കെട്ട് ടി20 ബാറ്റ്‌സ്മാനും ഇന്ത്യന്‍ ടീമിലുണ്ട്. ഇന്ത്യന്‍ ടീമിന്റെ വളരെ നാളായുള്ള പ്രശ്‌നം മികച്ച ഫിനിഷറുടെ അഭാവമായിരുന്നു. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയും റിങ്കു സിങ്ങും കളിക്കാനിറങ്ങുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഇന്ത്യക്ക് സാധിക്കും.
വെസ്റ്റ് ഇന്‍ഡീസിനെ ഇത്തവണ നിസാരക്കാരായി കാണാനാവില്ല. ഏകദിന ലോകകപ്പ് കളിക്കാന്‍ യോഗ്യത നേടാത്ത ടീമാണ് വെസ്റ്റ് ഇന്‍ഡീസ്. അതുകൊണ്ടുതന്നെ ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്താനാവും വെസ്റ്റ് ഇന്‍ഡീസ് ശ്രമിക്കുക. ആതിഥേയരെന്ന മുന്‍തൂക്കവും വെസ്റ്റ് ഇന്‍ഡീസിനുണ്ട്. ആന്‍ഡ്രേ റസല്‍ വിന്‍ഡീസ് ടി20 ടീമിലേക്ക് തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്. വമ്പനടിക്കാരുടെ നിരയായ വിന്‍ഡീസ് ഇത്തവണ എല്ലാവര്‍ക്കും വലിയ ഭീഷണിയായേക്കും.
ഇംഗ്ലണ്ടിനും ശക്തമായ താരനിരയാണുള്ളത്. എന്നാല്‍ ബൗളിങ് നിര അല്‍പ്പം ദുര്‍ബലമാണെന്നതാണ് ഇംഗ്ലണ്ടിനെ പിന്നോട്ടടിക്കുന്നത്. ജോഫ്രാ ആര്‍ച്ചര്‍ക്ക് ഫിറ്റ്‌നസിലേക്കെത്താന്‍ സാധിക്കാത്തതാണ് വലിയ പ്രശ്‌നം. ഇംഗ്ലണ്ടാണ് നിലവിലെ ടി20 ലോകകപ്പ് ജേതാക്കള്‍. അവസാന ലോകകപ്പിലെ അതേ കരുത്ത് ഇത്തവണയും ഇംഗ്ലണ്ടിന് അവകാശപ്പെടാം. എന്നാല്‍ കിരീടത്തിലേക്കെത്താന്‍ ഇംഗ്ലണ്ടിന് ഇത്തവണ എളുപ്പമാവില്ല.
പാകിസ്താനും കാര്യങ്ങള്‍ എളുപ്പമല്ല. ബാബര്‍ ആസം നായകസ്ഥാനത്ത് നിന്ന് മാറിയതോടെ പകരക്കാരനായെത്തിയ ഷഹീന്‍ അഫ്രീദിക്ക് കീഴില്‍ ടീം പ്രയാസപ്പെടുകയാണ്. സമീപകാലത്തെ ടീമിന്റെ പ്രകടനങ്ങളെല്ലാം മോശമാണ്. നിലവിലെ ടീമിന്റെ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇത്തവണ പാകിസ്താന്‍ പതറാനുള്ള സാധ്യതയാണ് കൂടുതല്‍. ന്യൂസീലന്‍ഡ് സംതുലിതമായ നിരയാണ്. എല്ലാത്തവണത്തേയും പോലെ ഇത്തവണയും സ്ഥിരതയോടെയുള്ള പ്രകടനം ടീമില്‍ നിന്ന് പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications