For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഓസ്‌ട്രേലിയക്ക് പോലും ആ കരുത്തില്ല, ഇന്ത്യയെ ഭയക്കണം; ക്ലാര്‍ക്ക് പറയുന്നു

സിഡ്‌നി: ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കണ്‍തുറക്കാന്‍ ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കി. ജൂണ്‍ 2നാണ് കുട്ടിക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമാവുന്നത്. ഇത്തവണ നാല് ഗ്രൂപ്പുകളിലായി 20 ടീമുകളാണ് ലോകകപ്പിനായി ഇറങ്ങുന്നത്. ഇതിനോടകം സന്നാഹ മത്സരങ്ങള്‍ ആവേശകരമായി നടക്കുന്നുണ്ട്. ഇതിനോടകം പല പ്രമുഖരും ലോകകപ്പിലെ പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്താന്‍ എന്നിവര്‍ സെമിയിലെത്തുമെന്നാണ് കൂടുതല്‍ പ്രമുഖരും വിലയിരുത്തുന്നത്.

എന്തായാലും ഇന്ത്യക്ക് സെമിയില്‍ സീറ്റുണ്ടാവുമെന്നാണ് എല്ലാവരുടേയും വിലയിരുത്തല്‍. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യ അതിശക്തമാണെന്ന് നിസംശയം പറയാം. എന്നാല്‍ കിരീടത്തിലേക്കെത്താനുള്ള ഭാഗ്യമുണ്ടാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് ഇന്ത്യയെ എല്ലാവരും കരുതിയിരിക്കേണ്ടതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ നായകനായ മൈക്കല്‍ ക്ലാര്‍ക്ക്. ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തെയാണ് ക്ലാര്‍ക്ക് ഉയര്‍ത്തിക്കാട്ടുന്നത്.

'ഇന്ത്യ നാല് സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തി ആ സാഹസത്തിന് ധൈര്യം കാട്ടിയിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ നിന്ന് തികച്ചും വ്യത്യസ്തമായാണ് ഈ നീക്കം. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസില്‍ കളിച്ചുള്ള അനുഭവസമ്പത്തില്‍ നിന്ന് എനിക്ക് മനസിലായിട്ടുള്ളത് സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക റോളുണ്ടെന്നാണ്. സ്പിന്നാവും ടീമിന്റെ ജയ പരാജയങ്ങള്‍ തീരുമാനിക്കുന്നത്. ലോകകപ്പില്‍ ആര് ജയിക്കണമെന്ന് തീരുമാനിക്കുന്ന എല്ലാവര്‍ക്കും വലിയ ഭീഷണി ഉയര്‍ത്തുന്ന ടീമായിരിക്കും ഇന്ത്യ' ക്ലാര്‍ക്ക് പറഞ്ഞു.

ഇന്ത്യയുടെ നാല് സ്പിന്നര്‍മാരും അനുഭവസമ്പന്നരും ഏത് പിച്ചിലും തിളങ്ങാന്‍ കെല്‍പ്പുള്ളവരുമാണ്. കുല്‍ദീപ് യാദവ് 35 ടി20യില്‍ നിന്ന് 59 വിക്കറ്റാണ് നേടിയത്. അതും 6.74 എന്ന മികച്ച ഇക്കോണമിയില്‍. ലോകകപ്പിലെ ഇന്ത്യയുടെ തുറുപ്പുചീട്ട് ഇടം കൈയന്‍ ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവാകും. ഇന്ത്യയുടെ പ്ലേയിങ് 11ല്‍ കുല്‍ദീപിന് സീറ്റുറപ്പാണ്. യുസ് വേന്ദ്ര ചഹാലിനെ ഇന്ത്യ ആദ്യമായി ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തി.

rohit sharma

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം കസറിയാണ് ചഹാല്‍ ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് എത്തിപ്പെട്ടത്. ടി20 ഫോര്‍മാറ്റില്‍ മികച്ച ബൗളിങ് റെക്കോഡ് ചഹാലിന് അവകാശപ്പെടാം. 80 മത്സരത്തില്‍ നിന്ന് 96 വിക്കറ്റാണ് ചഹാല്‍ നേടിയത്. എന്നാല്‍ ഇക്കോണമി 8.19 ആണ്. ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജ 66 മത്സരത്തില്‍ നിന്ന് 53 വിക്കറ്റാണ് നേടിയത്. പ്ലേയിങ് 11ല്‍ ജഡേജക്കും സീറ്റുറപ്പാണ്. അക്ഷര്‍ പട്ടേലാണ് മറ്റൊരാള്‍. 52 മത്സരത്തില്‍ നിന്ന് 49 വിക്കറ്റാണ് അക്ഷര്‍ വീഴ്ത്തിയത്.

സ്പിന്നാക്രമണത്തിന്റെ കരുത്ത് പരിശോധിക്കുമ്പോള്‍ അക്ഷര്‍ എല്ലാവരേക്കാളും ഒരു പടി മുകളിലാണ്. ഇന്ത്യയുടെ ബാറ്റിങ് നിര പ്രതീക്ഷിച്ച നിലവാരം കാട്ടിയാല്‍ ടീം കപ്പിലേക്കെത്താന്‍ സാധ്യത കൂടുതലാണ്. വിരാട് കോലി, രോഹിത് ശര്‍മ, യശ്വസി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ശിവം ദുബെ എന്നിവരെല്ലാം ഉള്‍പ്പെടുന്ന തകര്‍പ്പന്‍ ബാറ്റിങ് നിരയാണ് ഇന്ത്യയുടേത്. ഇവര്‍ ഫോമിലേക്കെത്തിയാല്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷ സജീവമാകും.

ഇന്ത്യയാണ് ടി20 ലോകകപ്പിലെ ഫേവറേറ്റുകളെന്നാണ് ക്ലാര്‍ക്ക് പറയുന്നത്. 'ടി20 ലോകകപ്പിലെ ഫേവറേറ്റുകള്‍ ഇന്ത്യയാണെന്ന് പറയാം. കാരണം അത്രത്തോളം ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ചാണ് അവര്‍ ലോകകപ്പിനെത്തുന്നത്. ഐപിഎല്ലിലൂടെ മികച്ച മുന്നൊരുക്കമാണ് താരങ്ങള്‍ക്ക് ലഭിച്ചത്. ഇന്ത്യയിലെ സാഹചര്യത്തില്‍ നിന്ന് വ്യത്യസ്തമാണെങ്കിലും താരങ്ങള്‍ സവിശേഷ പ്രതിഭയുള്ളവരാണ്' ക്ലാര്‍ക്ക് പറഞ്ഞു.

ഇത്തവണ ഇന്ത്യ ശക്തമായ താരനിരയോടെയാണ് ഇറങ്ങുന്നത്. സ്പിന്നര്‍മാരെ നന്നായി നേരിടാന്‍ ഇന്ത്യയുടെ ബാറ്റിങ് നിരക്ക് കഴിവുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയെ ഫേവറേറ്റുകളെന്ന് തന്നെ വിളിക്കാം.

Story first published: Friday, May 31, 2024, 12:26 [IST]
Other articles published on May 31, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+