Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ഇന്ത്യ വെള്ളം കുടിക്കും, പാകിസ്താന് ഇത്തവണ സൂപ്പര്‍ ടീം; ഈ പ്ലേയിങ് 11 നോക്കൂ

മുംബൈ: ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരാന്‍ പോവുകയാണ്. ജൂണ്‍ 2ന് ആരംഭിക്കുന്ന ലോകകപ്പിനായി ഇതിനോടകം ടീമുകളെല്ലാം അമേരിക്കയിലേക്കും വെസ്റ്റ് ഇന്‍ഡീസിലേക്കുമെത്തിയിട്ടുണ്ട്. ഇത്തവണ എല്ലാ ടീമിനൊപ്പവും അതി ശക്തമായ താരനിരയുണ്ട്. അതുകൊണ്ടുതന്നെ ആര് കപ്പിലേക്കെത്തുമെന്ന് കൃത്യമായി പറയാനാവാത്ത അവസ്ഥയാണുള്ളത്. എല്ലാവരും കാത്തിരിക്കുന്നത് ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിനായാണ്.

ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പോരാട്ടത്തിന് വൈകാരികമായ മറ്റൊരു തലം ലഭിക്കും. അവസാനമായി നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ജയം ഇന്ത്യക്കായിരുന്നു. ഇതിന് പകരം വീട്ടാനുറച്ചാവും പാകിസ്താന്‍ ഇറങ്ങുക. ഇത്തവണ പാകിസ്താനെ തോല്‍പ്പിക്കുക ഇന്ത്യക്ക് എളുപ്പമാവില്ല. ഗംഭീരമായ താരനിരയാണ് പാകിസ്താന്റേത്. ഇന്ത്യക്കെതിരേ പാകിസ്താന്‍ കളത്തിലിറക്കാന്‍ സാധ്യതയുള്ള പ്ലേയിങ് 11 പരിശോധിക്കാം.

ഓപ്പണിങ്ങില്‍ നായകന്‍ ബാബര്‍ ആസമും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനുമാണുള്ളത്. രണ്ട് പേര്‍ക്കും ഇന്ത്യക്കെതിരേ മികച്ച റെക്കോഡാണുള്ളത്. ഇത് ഇത്തവണയും ആവര്‍ത്തിക്കപ്പെട്ടാല്‍ ഇന്ത്യ വിയര്‍ക്കുമെന്നുറപ്പ്. ബാബര്‍ ആസമിനെക്കാള്‍ ഭയക്കേണ്ടത് റിസ്വാനെയാണ്. എന്നാല്‍ രണ്ട് പേരുടേയും സമീപകാല പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. ലോകകപ്പിലേക്കെത്തുമ്പോള്‍ ഇവര്‍ക്ക് ഫോം കണ്ടെത്താന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. മൂന്നാം നമ്പറില്‍ ഫഖര്‍ സമാനാണ് അവസരം.

ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഫഖര്‍ പ്രധാന ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്ക് തലവേദന ഉയര്‍ത്തുന്ന ബാറ്റ്‌സ്മാനാണ്. ഇത്തവണയും ഇത് ആവര്‍ത്തിക്കുമോയെന്നതാണ് അറിയേണ്ടത്. ഉസ്മാന്‍ ഖാന്‍, അസം ഖാന്‍ എന്നിവരുടെ പ്രകടനത്തെ ഇന്ത്യ കരുതലോടെ കാണണം. ഇന്ത്യക്കെതിരേ ഉസ്മാന്‍ ഖാന്‍ കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ താരത്തിന്റെ പ്രകടനം എങ്ങനെയാവുമെന്നത് കണ്ടറിയണം. മധ്യനിരയില്‍ ഇഫ്തിഖര്‍ അഹമ്മദുണ്ടാവും.

pakistan cricket

വമ്പനടി കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള താരമാണ് ഇഫ്തിഖര്‍. ഷദാബ് ഖാനും ഇന്ത്യയെ വിറപ്പിക്കാന്‍ കെല്‍പ്പുള്ള പേസ് ഓള്‍റൗണ്ടറാണ്. ഇമാദ് വാസിം ഇന്ത്യയുടെ ബാറ്റിങ് നിരക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന ഓള്‍റൗണ്ടറാണ്. ഇത്തവണത്തെ പാകിസ്താന്റെ പ്രധാന കരുത്ത് പേസ് നിരയിലാണ്. നസീം ഷായുടെ അഭാവം ഏകദിന ലോകകപ്പില്‍ പാകിസ്താനെ കാര്യമായി ബാധിച്ചിരുന്നു. എന്നാല്‍ പൂര്‍ണ്ണ ഫിറ്റ്‌നസോടെ ഇപ്പോള്‍ അദ്ദേഹം തിരിച്ചെത്തിയിരിക്കുകയാണ്.

ഇത് പാകിസ്താന് കരുത്ത് പകരും. വിരമിക്കല്‍ പ്രഖ്യാപിച്ച് മുഹമ്മദ് അമീര്‍ പാകിസ്താന്‍ നിരയിലേക്കെത്തിയിട്ടുണ്ട്. ന്യൂബോളിലെ അമീറിന്റെ പേസാക്രമണം ഇന്ത്യയുടെ ടോപ് ഓഡറിന്റെ നടുവൊടുക്കുമെന്നുറപ്പാണ്. ഇതിന് മുമ്പ് അമീറിനെ നേരിട്ടപ്പോഴെല്ലാം ഇന്ത്യയുടെ ബാറ്റിങ് നിരക്ക് വലിയ ആധിപത്യം കാട്ടാനായിട്ടില്ല. ഷഹീന്‍ ഷാ അഫ്രീദിയും ഇന്ത്യക്ക് വെല്ലുവിളിയാണ്. ഇടം കൈയന്‍ പേസര്‍മാരെ നേരിടുന്നതില്‍ ഇന്ത്യക്കുള്ള ദൗര്‍ബല്യം മുതലാക്കാന്‍ പാകിസ്താന്റെ പേസ് നിരക്കാവും.

വിരാട് കോലി, രോഹിത് ശര്‍മ എന്നിവരാണ് ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍. ഇവരെ പുറത്താക്കാന്‍ അമീര്‍, ഷഹിന്‍ കൂട്ടുകെട്ടിന് സാധിച്ചാല്‍ ഇന്ത്യ വിയര്‍ക്കും. പവര്‍പ്ലേ മുതലാക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ പാകിസ്താന്റെ ഈ പേസ് കൂട്ടുകെട്ടിനെതിരേ അതിവേഗം റണ്‍സുയര്‍ത്താന്‍ പാടുപെടും. യശ്വസി ജയ്‌സ്വാളിനപ്പോലെ യുവതാരങ്ങള്‍ കൂടുതല്‍ മികവ് കാട്ടാത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

പാകിസ്താന്റെ ബൗളിങ് നിര എല്ലാ എതിരാളികള്‍ക്കും വെല്ലുവിളിയാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ബാറ്റിങ് നിരക്ക് സാധിച്ചാല്‍ പാകിസ്താന്‍ ഇത്തവണ കപ്പിലേക്കെത്താന്‍ സാധ്യത കൂടുതലാണ്. ബാറ്റിങ് നിരയില്‍ മികച്ച താരങ്ങളുണ്ടെങ്കിലും ഇതില്‍ ആരൊക്കെ തിളങ്ങുമെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. നിലവിലെ സാഹചര്യത്തില്‍ പാകിസ്താന്‍ ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന ടീമാണ്. ഇന്ത്യക്ക് നന്നായി കഷ്ടപ്പെടാതെ വിജയത്തിലേക്കെത്താനാവില്ല.

Story first published: Thursday, May 30, 2024, 14:08 [IST]
Other articles published on May 30, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+