For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഇന്ത്യന്‍ ടീമില്‍ ആരൊക്കെ സീറ്റുറപ്പിച്ചു? 6 പേര്‍ മാത്രം! ആരൊക്കെയെന്ന് അറിയാം

മുംബൈ: ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കങ്ങളിലേക്ക് ടീമുകള്‍ കടന്നിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ പുറത്തുവന്നതിനാല്‍ ഇനി പടയൊരുക്കത്തിന്റെ സമയമാണ്. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ടി20 ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. ഏകദിന ലോകകപ്പ് കൈവിട്ട ഇന്ത്യയെ സംബന്ധിച്ച് ടി20 ലോകകപ്പ് കൂടി കൈവിട്ടാല്‍ വലിയ നാണക്കേടായി അത് മാറും. എന്നാല്‍ ലോകകപ്പ് കിരീടത്തിലേക്കെത്തുക ഇന്ത്യക്ക് എളുപ്പമല്ല.

അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ ടീമുകള്‍ക്കും കാര്യങ്ങള്‍ കടുപ്പമാവും. ഇത്തവണയും ഇന്ത്യക്കൊപ്പം മികച്ച താരനിരയുണ്ട്. നിരവധി യുവതാരങ്ങള്‍ ടി20 ലോകകപ്പില്‍ ഇടം പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ്. എന്നാല്‍ ഇതില്‍ ആര്‍ക്കൊക്കെയാവും ഇന്ത്യന്‍ ടീമില്‍ ഇടമുണ്ടാവുക?. സീറ്റുറപ്പിച്ചത് ആരൊക്കെ?. പരിശോധിക്കാം. ഇന്ത്യയുടെ ആറ് താരങ്ങള്‍ക്ക് സീറ്റുറപ്പാണെന്ന് പറയാം.

ഒന്നാമത്തെ താരം വിരാട് കോലിയാണ്. അഫ്ഗാന്‍ പരമ്പരയിലൂടെ ടി20 ടീമിലേക്ക് തിരിച്ചെത്തിയ വിരാട് കോലി ടി20 ലോകകപ്പ് കളിക്കുമെന്നുറപ്പാണ്. അനുഭവസമ്പന്നരായ താരങ്ങളില്ലാതെ ഇന്ത്യ ടി20 ലോകകപ്പിന് പോയിട്ട് കാര്യമില്ല. അതുകൊണ്ടുതന്നെ വിരാട് കോലി ടീമിന്റെ നട്ടെല്ലായി ഉണ്ടാവുമെന്നുറപ്പ്. 2022ലെ ടി20 ലോകകപ്പില്‍ വിരാട് കോലിയുടെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യക്ക് പാകിസ്താനെതിരേ ജയം നേടിക്കൊടുത്തത്.

കോലിയെപ്പോലൊരു മുതിര്‍ന്ന താരം ഇന്ത്യന്‍ ടീമിലുണ്ടാകേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ രോഹിത് ശര്‍മയുടെ കാര്യത്തില്‍ ഉറപ്പ് പറയാറായിട്ടില്ല. നിലവില്‍ അഫ്ഗാന്‍ പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് രോഹിത് ശര്‍മയാണ്. ടി20 ലോകകപ്പില്‍ ഇന്ത്യ നായകസ്ഥാനത്തേക്ക് രോഹിത്തിനെ പരിഗണിക്കുമെന്ന റിപ്പോര്‍ട്ടുമുണ്ട്. എന്നാല്‍ രോഹിത്തിന് ബാറ്റുകൊണ്ട് മികവ് തെളിയിക്കേണ്ടതായുണ്ട്. വരുന്ന ഐപിഎല്ലിലെ പ്രകടനം വിലയിരുത്തിയാലും രോഹിത്തിന്റെ ഭാവി തീരുമാനിക്കുക.

rohit sharma

രണ്ടാമത്തെ താരം ഹാര്‍ദിക് പാണ്ഡ്യയാണ്. നിലവില്‍ പരിക്കിന്റെ പിടിയിലാണ് ഹാര്‍ദിക്കുള്ളത്. എന്നാല്‍ ഫിറ്റ്‌നസിലേക്കെത്തിയാല്‍ ഹാര്‍ദിക് ടീമിലുണ്ടാവുമെന്നുറപ്പ്. ഹാര്‍ദിക്കിനെ ഇന്ത്യ ടി20 ലോകകപ്പ് നായകനാക്കാനുള്ള സാധ്യതകളും കൂടുതലാണ്. വരുന്ന ഐപിഎല്ലിലെ പ്രകടനം ഹാര്‍ദിക്കിനെ സംബന്ധിച്ചും വളരെ നിര്‍ണ്ണായകമാണ്. താരത്തിന്റെ പ്രതിഭയെക്കുറിച്ച് ആര്‍ക്കും സംശയമില്ലെങ്കിലും ഫിറ്റ്‌നസാണ് പ്രശ്‌നം. ഫിറ്റ്‌നസുണ്ടെങ്കില്‍ ഹാര്‍ദിക്കിന് സീറ്റുറപ്പ്.

മൂന്നാമത്തെ താരം സൂര്യകുമാര്‍ യാദവാണ്. ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനായ സൂര്യകുമാറില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു. കടന്നാക്രമിച്ച് കളിക്കുന്ന സൂര്യകുമാറിന് ടീമില്‍ നിര്‍ണ്ണായക റോളാണുള്ളത്. നിലവില്‍ പരിക്കേറ്റ് സൂര്യയും ടീമിന് പുറത്താണ്. എന്നാല്‍ താരം നെറ്റ്‌സ് പരിശീലനം ആരംഭിച്ചിരുന്നു. ലോകകപ്പില്‍ സൂര്യകുമാര്‍ ഫ്‌ളോപ്പായാല്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

നാലാമത്തെ താരം റിങ്കു സിങ്ങാണ്. ഇന്ത്യ ഫിനിഷര്‍ റോളില്‍ റിങ്കു സിങ്ങിനെ കളിപ്പിക്കുമെന്ന കാര്യം ഉറപ്പാണ്. താരത്തിന്റെ സമീപകാല ഫോം അതി ഗംഭീരമാണ്. സമ്മര്‍ദ്ദ ഘട്ടങ്ങളിലടക്കം കസറുന്ന റിങ്കുവാണ് ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍. കടന്നാക്രമിച്ച് കളിക്കുന്ന റിങ്കു ഇതിനോടകം തന്റെ പ്രതിഭ തെളിയിച്ചിട്ടുള്ളവനാണ്. ടി20 ലോകകപ്പില്‍ ഇന്ത്യ റിങ്കുവിന് നിര്‍ണ്ണായക സ്ഥാനം നല്‍കുമെന്ന കാര്യം ഉറപ്പാണ്.

അഞ്ചാമത്തെ താരം ജസ്പ്രീത് ബുംറയാണ്. ഇന്ത്യയുടെ സ്റ്റാര്‍ പേസറായ ജസ്പ്രീത് ബുംറയുടെ ബൗളിങ് വളരെ പ്രധാനപ്പെട്ടതാണ്. ഡെത്തോവറുകളില്‍ യോര്‍ക്കറുകളിലൂടെ കളി പിടിക്കുന്ന ബുംറയുടെ മികവ് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ഇന്ത്യയുടെ പേസ് നിരയില്‍ ബുംറയുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. ആറാമനായി രവീന്ദ്ര ജഡേജയെ പരിഗണിക്കാം. ഇന്ത്യക്ക് വിശ്വസ്തനായ സ്പിന്‍ ഓള്‍റൗണ്ടറായി ജഡേജ മാത്രമാണുള്ളത്.

വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍ എന്നിവരെക്കാളൊക്കെ ഒരുപടി മുന്നില്‍ ജഡേജയുണ്ട്. അതുകൊണ്ടുതന്നെ ജഡേജക്ക് സീറ്റുറപ്പാണ്. വിക്കറ്റ് കീപ്പറായി ആര് വേണമെന്നതാണ് വലിയ ആശയക്കുഴപ്പം. സഞ്ജു സാംസണ്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ എന്നിവര്‍ തമ്മിലാണ് മത്സരം. ഇതില്‍ ആരാവും വിക്കറ്റ് കീപ്പറായി എത്തുകയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

Story first published: Sunday, January 14, 2024, 16:07 [IST]
Other articles published on Jan 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+