For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ടി20യില്‍ കസറാനാവും, പക്ഷെ ഇവര്‍ ഒതുക്കപ്പെടുന്നു- ഇന്ത്യന്‍ താരങ്ങളിതാ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം എല്ലാ കാലത്തും താരസമ്പന്നമാണ്. ഐപിഎല്ലിന്റെ വരവോടെ ഇന്ത്യന്‍ ടീമിലേക്കുള്ള യുവതാരങ്ങളുടെ ഒഴുക്കും കൂടിയിരിക്കുകയാണ്. ഇതോടെ ടി20 ടീമില്‍ സീറ്റ് നേടുകയെന്നത് താരങ്ങളെ സംബന്ധിച്ച് വളരെ കടുപ്പമായിരിക്കുകയാണ്. ഓരോ ഐപിഎല്‍ സീസണിന് ശേഷവും പ്രതിഭ തെളിയിച്ച് നിരവധി താരങ്ങളാണ് വളര്‍ന്നുവരുന്നത്. അതുകൊണ്ടുതന്നെ ഒന്നോ രണ്ടോ മോശം പ്രകടനംകൊണ്ട് പോലും താരങ്ങള്‍ക്ക് സീറ്റ് നഷ്ടമാവുന്ന അവസ്ഥയാണുള്ളത്.

ടി20 ഫോര്‍മാറ്റില്‍ ഗംഭീര പ്രകടനം നടത്താന്‍ കഴിവുള്ള പല താരങ്ങള്‍ക്ക് പോലും ഒന്നോ രണ്ടോ മോശം പ്രകടനം കാരണം ടീമിന് പുറത്തിരിക്കേണ്ടി വരികയാണ്. ഇങ്ങനെ പുറത്താവുന്ന താരങ്ങള്‍ക്ക് തിരിച്ചുവരവ് കടുപ്പമാണെന്നും പറയാം. ടി20യില്‍ കസറാന്‍ കഴിവുള്ളവരും എന്നാല്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ പിന്തുണക്കുറവുകൊണ്ട് തഴയപ്പെടുന്നവരുമായ ചില താരങ്ങളുണ്ട്. ഇത്തരത്തിലുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

സഞ്ജു സാംസണാണ് ഇതിലൊരാള്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണ് സഞ്ജു. ഐപിഎല്ലില്‍ മൂന്ന് സെഞ്ച്വറിയടക്കം അദ്ദേഹം നേടിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ ടി20 ടീമില്‍ സഞ്ജുവിന് സ്ഥാനമില്ല. ഇടക്കിടെ അവസരം ലഭിക്കുന്നുണ്ടെങ്കിലും സ്ഥിരമായി അഞ്ച് മത്സരത്തിലെങ്കിലും അദ്ദേഹത്തിന് അവസരം നല്‍കേണ്ടതായുണ്ട്. ടോപ് ഓഡര്‍ താരമായ സഞ്ജുവിനെ മധ്യനിരയിലാണ് ഇന്ത്യ കളിപ്പിക്കുന്നത്.

എന്നാല്‍ താരത്തിന് അനുയോജ്യമാകാത്ത ബാറ്റിങ് പൊസിഷനാണിത്. അതുകൊണ്ടുതന്നെ അദ്ദേഹം മധ്യനിരയില്‍ നിരാശപ്പെടുത്തുന്നു. ഇന്ത്യന്‍ ടീമിനൊപ്പം തുടര്‍ അവസരങ്ങള്‍ സഞ്ജു അര്‍ഹിക്കുന്നുണ്ടെങ്കിലും ടീം മാനേജ്‌മെന്റ് വലിയ പിന്തുണ സഞ്ജുവിന് നല്‍കുന്നില്ല. രണ്ടാമത്തെ താരം രാഹുല്‍ ത്രിപാഠിയാണ്. ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലൂടെ അരങ്ങേറാന്‍ അവസരം കൊടുത്ത താരമാണ് ത്രിപാഠി. എന്നാല്‍ അതിന് ശേഷം ടീമിന് പുറത്താണ്.

t natarajan

ഭയമില്ലാത്ത ബാറ്റ്‌സ്മാനായ ത്രിപാഠിയും ടോപ് ഓഡറില്‍ കസറാന്‍ ശേഷിയുള്ളവനാണ്. തുടര്‍ അവസരങ്ങള്‍ അദ്ദേഹം അര്‍ഹിച്ചിരുന്നുവെങ്കിലും സെലക്ടര്‍മാര്‍ പൂര്‍ണ്ണമായും കണ്ണടച്ചു. ഇനിയൊരു തിരിച്ചുവരവും പ്രയാസമാണ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ഇപ്പോഴും ത്രിപാഠി സജീവമാണ്. എന്നാല്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ത്രിപാഠിയെ പിന്തുണക്കുന്നില്ല. ശിവം മാവിയാണ് മറ്റൊരു താരം. ശ്രീലങ്കയ്‌ക്കെതിരേ ടി20 അരങ്ങേറ്റം കുറിച്ച താരമാണ് ശിവം മാവി.

അരങ്ങേറ്റ മത്സരത്തില്‍ നാല് വിക്കറ്റ് പ്രകടനവും കാഴ്ചവെച്ചു. അതിവേഗ പേസറല്ലെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ മാവിക്ക് കഴിവുണ്ട്. ബാറ്റുകൊണ്ടും ഭേദപ്പെട്ട സംഭാവന ചെയ്യാന്‍ മാവിക്ക് സാധിക്കും. എന്നാല്‍ ടീം മാനേജ്‌മെന്റ് മാവിയെ പിന്തുണക്കുന്നില്ല. ഐപിഎല്ലിലും താരം ഭാമാണെങ്കിലും ഇന്ത്യന്‍ സെലക്ടര്‍മാര്‍ താരത്തെ തിരിഞ്ഞുനോക്കുന്നില്ല.

ടി നടരാജനാണ് മറ്റൊരു താരം. ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിച്ച താരമാണ് നടരാജന്‍. മിന്നല്‍ യോര്‍ക്കറുകള്‍ എറിയാന്‍ കഴിവുള്ള താരം റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയുള്ള ബൗളറാണ്. ഇടം കൈയന്‍ ബൗളര്‍മാരുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ പിന്തുണ താരം അര്‍ഹിച്ചിരുന്നു. എന്നാല്‍ നടരാജനെ സെലക്ടര്‍മാര്‍ പൂര്‍ണ്ണമായും കൈയൊഴിഞ്ഞു. ഇനിയൊരു തിരിച്ചുവരവിനും സാധ്യതയില്ല.

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ഇപ്പോഴും നടരാജന്‍ കളിക്കുന്നുണ്ട്. മറ്റൊരു താരം പൃഥ്വി ഷായാണ്. വലിയ പ്രതീക്ഷകളോടെ ഇന്ത്യന്‍ ടീമിലേക്കെത്തിയ പൃഥ്വി അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ബാറ്റ്‌സ്മാനാണ്. പവര്‍പ്ലേയില്‍ കടന്നാക്രമിച്ച് റണ്‍സുയര്‍ത്താന്‍ പൃഥ്വി ഷാക്ക് കഴിവുണ്ട്. എന്നാല്‍ ടീം മാനേജ്‌മെന്റ് പൃഥ്വിക്ക് വലിയ പിന്തുണ നല്‍കുന്നില്ല. താരത്തിന്റെ മോശം ഫിറ്റ്‌നസ് ചൂണ്ടിക്കാട്ടി ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ്.

Story first published: Friday, January 19, 2024, 8:01 [IST]
Other articles published on Jan 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+