For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: പവര്‍പ്ലേയിലെ മെല്ലപ്പോക്ക്, കോലി ലോകകപ്പില്‍ പതറുമോ? ഹെയ്ഡന്‍ പറയുന്നു

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇതിനോടകം പ്രഖ്യാപിച്ച് കഴിഞ്ഞു. 15 അംഗ താരങ്ങള്‍ ഉള്‍പ്പെട്ട പ്രധാന ടീമും ഒപ്പം നാല് പേരടങ്ങിയ റിസര്‍വ് ടീമിനെയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒട്ടുമിക്ക പ്രമുഖരും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റിഷഭ് പന്തും സഞ്ജു സാംസണുമാണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍മാര്‍. രോഹിത് ശര്‍മ നയിക്കുമ്പോള്‍ വൈസ് ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യയുമുണ്ട്. സീനിയര്‍ താരമെന്ന നിലയില്‍ വിരാട് കോലിയും ടീമിലുണ്ട്.

ഐപിഎല്ലിന്റെ 17ാം സീസണില്‍ റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനക്കാരായാണ് കോലി കുതിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റാണ് വലിയ പ്രശ്‌നം. പവര്‍പ്ലേയില്‍ ബാറ്റ് ചെയ്തിട്ടും 140ന് താഴെയാണ് കോലിയുടെ ബാറ്റിങ് സ്‌ട്രൈക്ക് റേറ്റ്.

വിമര്‍ശനം ശക്തമാകവെ അവസാന രണ്ട് മത്സരങ്ങളിലും തകര്‍പ്പന്‍ പ്രകടനം നടത്താന്‍ കോലിക്കായി. 27 പന്തില്‍ 42 റണ്‍സാണ് ഗുജറാത്തിനെതിരേ കോലി നേടിയത്. 11 ഇന്നിങ്‌സില്‍ നിന്ന് 542 റണ്‍സ് നേടിയ കോലിയുടെ ശരാശരി 67.75 ആണ്. 148 സ്‌ട്രൈക്ക് റേറ്റിലാണ് കോലിയുടെ പ്രകടനം.

ഇപ്പോഴിതാ ടി20 ലോകകപ്പിന് മുമ്പ് കോലിയുടെ സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണറായിരുന്ന മാത്യു ഹെയ്ഡന്‍. 'സ്‌ട്രൈക്ക് റേറ്റാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ഇത് ശരിയായ രീതിയിലേക്കാണ് പോകുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തെ ഐപിഎല്ലിലേക്ക് നോക്കുക. പതിയെ തുടങ്ങിയാലും അവസാനിക്കുമ്പോഴും കോലിക്ക് സ്‌ട്രൈക്ക് റേറ്റ് 150ലേക്ക് എത്തിക്കാന്‍ സാധിക്കുന്നുണ്ട്.

ഇന്ത്യയിലെ സാഹചര്യമല്ല വെസ്റ്റ് ഇന്‍ഡീസിലുള്ളത്. ന്യൂയോര്‍ക്കിലെ സാഹചര്യം എന്താണെന്നും അധികം ആര്‍ക്കുമറിയില്ല. വെസ്റ്റ് ഇന്‍ഡീസിലെ സാഹചര്യത്തില്‍ കോലിക്ക് ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ പവര്‍പ്ലേയില്‍ കളിക്കാനാവും' ഹെയ്ഡന്‍ പറഞ്ഞു. കോലി ആര്‍സിബിയുടെ ഓപ്പണറാണെങ്കില്‍ ഇന്ത്യന്‍ ടീമില്‍ മൂന്നാം നമ്പറിലാണ് കോലി കളിക്കുക. രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളും ഓപ്പണറാവുമ്പോള്‍ മൂന്നാം നമ്പറില്‍ ആംഗര്‍ റോളിലാവും കോലി കളിക്കുക.

virat kohli

ഓപ്പണറെന്ന നിലയില്‍ കോലിയെ പരിഗണിക്കണമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. കോലിക്ക് ഓപ്പണറെന്ന നിലയില്‍ ഭേദപ്പെട്ട റെക്കോഡ് അവകാശപ്പെടാനാവും. 9 ടി20 കളില്‍ നിന്ന് 400 റണ്‍സാണ് കോലി നേടിയത്. 57.14 ശരാശരിയും 161.29 സ്‌ട്രൈക്ക് റേറ്റും കോലിക്കുണ്ട്.

122* റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടി20 ലോകകപ്പില്‍ മൂന്നാം നമ്പറില്‍ 24 ഇന്നിങ്‌സാണ് കോലി കളിച്ചത്. 1132 റണ്‍സ് താരം നേടിയിട്ടുണ്ട്. 87ന് മുകളില്‍ ശരാശരിയും 132 സ്‌ട്രൈക്ക് റേറ്റുമാണ് കോലിക്കുള്ളത്.

14 അര്‍ധ സെഞ്ച്വറികളും കോലി സ്വന്തമാക്കിയിട്ടുണ്ട്. ടി20 ലോകകപ്പില്‍ ഏറ്റവും മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ് കോലി. വമ്പനടി നടത്തുകയെന്നതല്ല കോലിയുടെ റോള്‍. ആംഗര്‍ റോളില്‍ പിടിച്ചുനിന്ന് ടീം സ്‌കോര്‍ ഉയര്‍ത്തുകയെന്നതാണ് കോലിയുടെ ദൗത്യം.

ഒരുവശത്ത് കോലി അടിത്തറ പാകുമ്പോള്‍ മറുവശത്ത് റണ്‍സുയര്‍ത്താന്‍ സഹതാരങ്ങള്‍ക്കാവണം. അവസാന ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത് കോലിയുടെ ഒറ്റയാള്‍ പോരാട്ടമാണ്.

റണ്‍സ് പിന്തുടരുന്ന സാഹചര്യത്തില്‍ കോലിയുടെ ബാറ്റിങ് മികവിന് പകരം വെക്കാന്‍ ആളില്ല. കോലിയുടെ സ്‌ട്രൈക്ക് റേറ്റ് വലിയ ചര്‍ച്ചയാക്കുന്നതില്‍ കാര്യമില്ല. വാര്‍ത്താ സമ്മേളനത്തിനിടെ കോലിയുടെ സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ച് രോഹിത് ശര്‍മയോട് ചോദിച്ചപ്പോള്‍ ഇന്ത്യന്‍ നായകന്‍ ചിരിക്കുകയാണ് ചെയ്തത്. ഐപിഎല്ലില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ടി20 ലോകകപ്പ്. വിന്‍ഡീസിലും അമേരിക്കയിലും കോലിയുടെ അനുഭവസമ്പത്തിന് പ്രാധാന്യമേറെ.

Story first published: Monday, May 6, 2024, 10:36 [IST]
Other articles published on May 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+