Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ഓപ്പണിങ് മാറണം, രോഹിത് അവിടെ കളിക്കണം; ഇന്ത്യയുടെ 11 നിര്‍ദേശിച്ച് ജഡേജ

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. 15 അംഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രധാന ടീമും നാല് അംഗങ്ങള്‍ ഉള്‍പ്പെടുന്ന റിസര്‍വ് ടീമും ഉള്‍പ്പെടെ 19 അംഗ ടീമാണ് ടി20 ലോകകപ്പ് കളിക്കാന്‍ പോകുന്നത്. രോഹിത് ശര്‍മ കളിക്കുന്ന ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. പ്രധാനപ്പെട്ട താരങ്ങളെല്ലാം ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നാല് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ടീം പ്രഖ്യാപിച്ചിരിക്കുന്നത്.

കെ എല്‍ രാഹുലും ഇഷാന്‍ കിഷനും തഴയപ്പെട്ടപ്പോള്‍ റിങ്കു സിങ്ങും ശുബ്മാന്‍ ഗില്ലും റിസര്‍വ് താരങ്ങളായി ഒതുക്കപ്പെട്ടു. ഇതിനോടകം പലരും ഇന്ത്യയുടെ ശക്തമായ പ്ലേയിങ് 11 നിര്‍ദേശിച്ചിട്ടുണ്ട്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ നായകന്‍ അജയ് ജഡേജ ഇന്ത്യയുടെ പ്ലേയിങ് 11നെക്കുറിച്ചുള്ള തന്റെ നിര്‍ദേശങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. രോഹിത് ശര്‍മയെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റണമെന്നും യശ്വസി ജയ്‌സ്വാളും വിരാട് കോലിയും ഓപ്പണറാവണമെന്നുമാണ് അജയ് പറയുന്നത്.

'എന്റെ അഭിപ്രായത്തില്‍ വിരാട് കോലി ഓപ്പണറാവണം. രോഹിത് ശര്‍മ മൂന്നാം നമ്പറില്‍ കളിക്കണം. പിച്ചിനെക്കുറിച്ച് മനസിലാക്കിയ ശേഷം രോഹിത് കളിക്കുന്നതാണ് നല്ലത്. നായകനെന്ന നിലയില്‍ മറ്റ് നിരവധി ചിന്തകളും അവന്റെ മനസിലുണ്ടാവും. കോലി ടീമിലുണ്ടെങ്കില്‍ ഒരുവശത്ത് സ്ഥിരതയോടെയുള്ള പ്രകടനം പ്രതീക്ഷിക്കാം. കോലിയെ നന്നായി ഉപയോഗിക്കാന്‍ ടീമിന് സാധിക്കണം. ഓപ്പണിങ്ങില്‍ കോലി കളിച്ചാല്‍ അവന്റെ ബെസ്റ്റ് പ്രകടനം കാണാനാവും.

പവര്‍പ്ലേയ്ക്കുള്ളില്‍ അവന് നിലയുറപ്പിക്കാനും വലിയ ഇന്നിങ്‌സ് കളിക്കാനും സാധിക്കും. 20-30 റണ്‍സിലെത്തുമ്പോഴേക്കും സ്പിന്നര്‍മാരെത്തും. ഇതോടെ കോലിക്ക് വലിയ ഷോട്ടുകളോടെ മുന്നേറാനാവും. എന്റെ അഭിപ്രായം കോലി ഓപ്പണറാവണമെന്നതാണ്. വിക്കറ്റ് കീപ്പറായി റിഷഭ് പന്തും കളിക്കണം. അവന്‍ അത്ഭുതപ്പെടുത്തുന്ന തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്' - ജിയോ സിനിമയില്‍ സംസാരിക്കവെ അജയ് ജഡേജ പറഞ്ഞു.

hardik pandya

എന്നാല്‍ ഇത്തരമൊരു മാറ്റത്തിന് ഇന്ത്യ തയ്യാറാവാന്‍ യാതൊരു സാധ്യതയുമില്ല. രോഹിത് ശര്‍മ, യശ്വസി ജയ്‌സ്വാള്‍ ഓപ്പണിങ് കൂട്ടുകെട്ട് തുടര്‍ന്നേക്കും. കോലിയുടെ സ്‌ട്രൈക്ക് റേറ്റ് മോശമാണ്. പവര്‍പ്ലേയില്‍ കോലിയെ കളിപ്പിച്ചാല്‍ ഇന്ത്യക്ക് പ്രതീക്ഷിച്ചപോലെ പവര്‍പ്ലേ മുതലാക്കാനായേക്കില്ല. രോഹിത്തും ജയ്‌സ്വാളും തല്ലിത്തകര്‍ക്കുന്ന താരങ്ങളാണ്. അതുകൊണ്ടുതന്നെ ഇവര്‍ ഓപ്പണിങ്ങില്‍ തുടരുമെന്ന് നിസംശയം പറയാം. കോലിക്ക് ആംഗര്‍ റോളാവും ഉണ്ടാവുക.

മൂന്നാം നമ്പറില്‍ കോലി കളിക്കുമ്പോള്‍ നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവുണ്ടാവും. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് സൂര്യകുമാര്‍. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ ശേഷിയുള്ള സൂര്യകുമാറിന്റെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. അഞ്ചാം നമ്പറില്‍ ഇടം കൈയനും വിക്കറ്റ് കീപ്പറുമായി റിഷഭ് പന്ത് കളിക്കാനാണ് സാധ്യത കൂടുതല്‍. റിഷഭ് പന്തിനെ മറികടന്ന് സഞ്ജു പ്ലേയിങ് 11ലെത്താന്‍ സാധ്യത കുറവാണ്.

ആറാം നമ്പറില്‍ ശിവം ദുബെ കളിക്കുമ്പോള്‍ ഏഴാം നമ്പറില്‍ വൈസ് ക്യാപ്റ്റനും ഓള്‍റൗറണ്ടുമായ ഹാര്‍ദിക് പാണ്ഡ്യ കളിക്കും. എട്ടാം നമ്പറില്‍ രവീന്ദ്ര ജഡേജയും ഒമ്പതാം നമ്പറില്‍ കുല്‍ദീപ് യാദവും പേസ് നിരയില്‍ ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവരിലൊരാളും കളിക്കാനാണ് സാധ്യത കൂടുതല്‍. സ്പിന്‍ പിച്ചാണ് ടി20 ലോകകപ്പിലൊരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക റോള്‍ ടീമിലുണ്ടാവും.

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം- രോഹിത് ശര്‍മ (c), യശ്വസി ജയ്സ്വാള്‍, ഹാര്‍ദിക് പാണ്ഡ്യ (vc), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (wc), സഞ്ജു സാംസണ്‍ (wc), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചഹാല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ

റിസര്‍വ് താരങ്ങള്‍- ശുബ്മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍

Story first published: Friday, May 3, 2024, 14:43 [IST]
Other articles published on May 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+