For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: രോഹിത്തില്ല, സഞ്ജുവിനെ ഉള്‍പ്പെടുത്തി ബെസ്റ്റ് 11 ഇതാ- ഒരു സര്‍പ്രൈസ് മാറ്റം

മുംബൈ: ടി20 ലോകകപ്പിനായുള്ള പടയൊരുക്കത്തിലേക്ക് ടീമുകളെല്ലാം കടന്നു കഴിഞ്ഞിരിക്കുകയാണ്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ ലോകകപ്പാണ് വരാനിരിക്കുന്നത്. സൂപ്പര്‍ താരങ്ങളാല്‍ സമ്പന്നമായ ഇന്ത്യന്‍ ടീമില്‍ നിന്ന് ആരൊക്കെ ടി20 ലോകകപ്പ് സീറ്റ് നേടുമെന്നതാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. സഞ്ജു സാംസണ്‍ ഇതുവരെ ടി20 ലോകകപ്പ് ചിത്രത്തിലില്ലായിരുന്നു. എന്നാല്‍ ഇഷാന്‍ കിഷനും ടീം മാനേജ്‌മെന്റും തമ്മില്‍ ഉടക്കിയതോടെ സഞ്ജുവിന് മുന്നില്‍ വഴിതുറന്നിരിക്കുകയാണ്.

ടി20 ലോകകപ്പില്‍ ഇന്ത്യക്കായി സഞ്ജു കളിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. അര്‍ഹതപ്പെട്ട ഏകദിന ലോകകപ്പില്‍ നിന്നടക്കം തഴയപ്പെട്ട സഞ്ജു ടി20 ലോകകപ്പില്‍ ഇടം നേടുന്നതാണ് നീതി. സഞ്ജുവിനെ ഉള്‍പ്പെടുത്തി ഇന്ത്യ ടി20 ലോകകപ്പ് 11 തിരഞ്ഞെടുത്താല്‍ അതില്‍ ആരൊക്കെ ഉള്‍പ്പെടും. പരിശോധിക്കാം. ഓപ്പണറായി രോഹിത് ശര്‍മ വേണ്ട. പകരം വിരാട് കോലിയും യശ്വസി ജയ്‌സ്വാളും ചേര്‍ന്ന് ഓപ്പണ്‍ ചെയ്യണം.

അവസാനം കളിച്ച അഞ്ച് ടി20യില്‍ നാല് തവണയും രോഹിത് ഡെക്കായി എന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ രോഹിത്തിനെ ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിക്കാതിരിക്കുന്നതാണ് ബുദ്ധി. ഐപിഎല്ലില്‍ ഓപ്പണറായി കളിക്കുന്ന കോലിയെ ഇന്ത്യ ടി20 ലോകകപ്പില്‍ ഓപ്പണറാക്കണം. ഒരുവശത്ത് യശ്വസി ജയ്‌സ്വാള്‍ കടന്നാക്രമിക്കുമ്പോള്‍ കോലിക്ക് മറുവശത്ത് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും.

കോലിക്കൊപ്പം ഓപ്പണറാവുന്നത് ജയ്‌സ്വാളിനും വലിയ ഗുണം ചെയ്‌തേക്കും. മൂന്നാം നമ്പറില്‍ ഇന്ത്യക്ക് സഞ്ജു സാംസണെ പരിഗണിക്കാം. ഐപിഎല്ലില്‍ മൂന്നാം നമ്പറില്‍ കളിച്ചിട്ടുള്ള സഞ്ജു മികച്ച പ്രകടനങ്ങളും കാഴ്ചവെച്ചിട്ടുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനുള്ള സഞ്ജുവിന്റെ കഴിവ് ഇന്ത്യക്ക് വലിയ ഗുണം ചെയ്‌തേക്കും. സഞ്ജുവിനെ മധ്യനിരയില്‍ കളിപ്പിക്കുന്നതിലും നല്ലത് ടോപ് ഓഡറില്‍ ഉപയോഗിക്കുന്നതാണ്.

sanju samson

ശുബ്മാന്‍ ഗില്ലിനെ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കാതിരിക്കുന്നതാണ് നല്ലത്. സെഞ്ച്വറി പ്രകടനമടക്കം നടത്തിയിട്ടുണ്ടെങ്കിലും വലിയ ഇംപാക്ട് സൃഷ്ടിക്കുന്ന താരമാണ് ശുബ്മാന്‍ ഗില്ലെന്ന് പറയാനാവില്ല. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് കളിക്കും. ടി20യിലെ ഇന്ത്യയുടെ നട്ടെല്ലാണ് സൂര്യ. നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലുള്ള താരം ടി20 ലോകകപ്പ് മുന്നോടിയായി തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ്. വ്യത്യസ്തമായ ഷോട്ടുകള്‍ കളിച്ച് റണ്‍സുയര്‍ത്താന്‍ സൂര്യക്ക് പ്രത്യേക കഴിവുണ്ട്.

അഞ്ചാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കും. ഇന്ത്യയെ ടി20 ലോകകപ്പില്‍ നയിക്കേണ്ടതും ഹാര്‍ദിക്കാണ്. പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക് നിലവില്‍ പരിക്കിന്റെ പിടിയിലാണ്. വരുന്ന ഐപിഎല്ലിലൂടെ ഹാര്‍ദിക് തിരിച്ചെത്താനാണ് സാധ്യത കൂടുതല്‍. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ നിര്‍ണ്ണായക സ്ഥാനമുള്ള താരമാണ് ഹാര്‍ദിക്. അദ്ദേഹത്തിന്റെ അഭാവമുണ്ടായാല്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കും. ആറാം നമ്പറില്‍ റിങ്കു സിങ്ങാണ് വേണ്ടത്.

സമീപകാലത്തായി മികച്ച ഫിനിഷിങ്ങുകൊണ്ട് കൈയടി നേടുന്ന റിങ്കുവാണ് ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ താരം. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ റിങ്കുവിന് ശേഷിയുണ്ട്. ശിവം ദുബെയെ റിങ്കുവിനും ഹാര്‍ദിക്കിനും ബാക്കപ്പായി പരിഗണിക്കാം. ഏഴാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയെ പരിഗണിക്കണം. ബാറ്റുകൊണ്ടും നിര്‍ണ്ണായക പ്രകടനം നടത്താന്‍ ജഡേജക്ക് കഴിവുണ്ട്. എട്ടാം നമ്പറില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവ് വേണം.

ചൈനാമാന്‍ സ്പിന്നറുടെ ബൗളിങ്ങും ഇന്ത്യക്ക് നിര്‍ണ്ണായകം. പേസ് നിരയില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നീ രണ്ട് പേര്‍ക്കാണ് പ്രധാന അവസരം. രണ്ട് പേരും എതിരാളികളെ തകര്‍ത്തുകളയുന്ന ബൗളര്‍മാരാണ്. എന്നാല്‍ മൂന്നാം പേസര്‍ ആരാണെന്ന കാര്യത്തിലാണ് ആശയക്കുഴപ്പം. അര്‍ഷ്ദീപ് സിങ്ങിനെ ഇന്ത്യ പരിഗണിക്കുന്നതാവും നന്നാവുക. ഇടം കൈയന്‍ പേസര്‍ ടീമിന് കൂടുതല്‍ സംതുലിതാവസ്ഥ നല്‍കുന്നു.

Story first published: Tuesday, January 16, 2024, 14:00 [IST]
Other articles published on Jan 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+