Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: രാഹുല്‍ ക്യാപ്റ്റന്‍, ഓപ്പണിങ് ഗില്ലും ഇഷാനും; തഴയപ്പെട്ടവരുടെ ബെസ്റ്റ് 11 ഇതാ

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. വലിയ സര്‍പ്രൈസുകളില്ലാത്ത ടീമിനെയാണ് ഇന്ത്യ ലോകകപ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 15 അംഗ ടീമില്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ ഉള്‍പ്പെട്ടുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. റിങ്കു സിങ് റിസര്‍വ് താരമായി ഒതുക്കപ്പെട്ടപ്പോള്‍ ശിവം ദുബെ 15 അംഗ ടീമിലുമെത്തി. കെ എല്‍ രാഹുലിനെ റിസര്‍വ് താരമായിപ്പോലും പരിഗണിച്ചില്ല.

ഇത്തവണത്തെ ടി20 ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട താരങ്ങളെ പരിഗണിച്ചുള്ള ബെസ്റ്റ് 11 പരിശോധിച്ചാല്‍ ആരൊക്കെയാവും ഇതില്‍ ഉള്‍പ്പെടുക?. പരിശോധിക്കാം. ഓപ്പണര്‍മാരായി ശുബ്മാന്‍ ഗില്ലും ഇഷാന്‍ കിഷനുമാണുള്ളത്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ അര്‍ഹിച്ചിരുന്ന ശുബ്മാനെ മോശം സ്‌ട്രൈക്ക് റേറ്റിന്റെ പേരിലാണ് തഴയപ്പെട്ടത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായ ശുബ്മാന്‍ 17ാം സീസണില്‍ സ്ഥിരതയോടെയുള്ള പ്രകടനമല്ല കാഴ്ചവെക്കുന്നത്.

ഓപ്പണറെന്ന നിലയില്‍ ഭേദപ്പെട്ട റെക്കോഡ് ഗില്ലിന് അവകാശപ്പെടാം. ടി20യില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് ഗില്‍. ഓപ്പണിങ് ഗില്ലിനൊപ്പം ഇഷാന്‍ കിഷനാണ് അവസരം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള ഇടം കൈയന്‍ താരമാണ് ഇഷാന്‍. എന്നാല്‍ സ്ഥിരതയില്ലാത്തതാണ് താരത്തിന്റെ പ്രശ്‌നം. അതുകൊണ്ടുതന്നെ ഇന്ത്യ ഇഷാനെ തഴയുകയായിരുന്നു. മൂന്നാം നമ്പറില്‍ റുതുരാജ് ഗെയ്ക് വാദിനെ കളിപ്പിക്കാം.

സിഎസ്‌കെ ഓപ്പണറും നായകനുമായ റുതുരാജിനെയും ഇന്ത്യ തഴയാന്‍ കാരണം മോശം സ്‌ട്രൈക്ക് റേറ്റാണ്. ടി20യില്‍ സെഞ്ച്വറി പ്രകടനങ്ങളടക്കം നടത്തിയിട്ടുള്ള റുതുരാജ് സ്ഥിരതയോടെ കളിക്കുന്ന താരമാണ്. വലിയ ഇന്നിങ്‌സ് കളിക്കാന്‍ ശേഷിയുള്ള റുതുരാജിനെ ഇന്ത്യ ഇപ്പോള്‍ ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞെങ്കിലും ഭാവിയില്‍ ടീമിന്റെ അഭിവാജ്യ താരമായി മടങ്ങിയെത്താന്‍ കഴിവുള്ളവനാണ്. നാലാം നമ്പറില്‍ കെ എല്‍ രാഹുലിനെ കളിപ്പിക്കാം. ഇന്ത്യയുടെ സീനിയര്‍ താരമാണ് കെ എല്‍ രാഹുല്‍.

shubman gill

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകനായ രാഹുല്‍ 17ാം സീസണില്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. എന്നാല്‍ മോശം സ്‌ട്രൈക്ക് റേറ്റിന്റെ പേരിലാണ് അദ്ദേഹം തഴയപ്പെട്ടത്. ഈ പ്ലേയിങ് 11ന്റെ നായകന്‍ രാഹുലാണ്. അഞ്ചാം നമ്പറില്‍ റിങ്കു സിങ്ങാണുള്ളത്. സൂപ്പര്‍ ഫിനിഷറായ റിങ്കുവിനെ ഇന്ത്യ റിസര്‍വ് താരമായി ഒതുക്കി. ഒറ്റക്ക് കളി ജയിപ്പിക്കാന്‍ റിങ്കുവിന് കഴിവുണ്ട്. എന്നാല്‍ 17ാം സീസണിലെ മോശം ഫോമാണ് താരത്തിന് തിരിച്ചടിയായത്.

ആറാം നമ്പറില്‍ ദിനേഷ് കാര്‍ത്തികിനെ കളിപ്പിക്കാം. ഇത്തവണ ആര്‍സിബിക്കായി സൂപ്പര്‍ ഫിനിഷിങ് നടത്തി കാര്‍ത്തിക് മികച്ച ഫോമിലാണ്. ഏഴാം നമ്പറില്‍ ക്രുണാല്‍ പാണ്ഡ്യക്കാണ് അവസരം. സ്പിന്‍ ഓള്‍റൗണ്ടറായ ക്രുണാല്‍ ഐപിഎല്ലില്‍ നിരവധി തവണ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അര്‍ഹിച്ച പരിഗണന ഇന്ത്യന്‍ ടീമില്‍ ലഭിച്ചിട്ടില്ല. എട്ടാം നമ്പറില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി രവി ബിഷ്‌നോയിയെ കളിപ്പിക്കാം.

ഒമ്പതാം നമ്പറില്‍ ടി നടരാജനാണ് അവസരം. ഇടം കൈയന്‍ പേസര്‍ ഡെത്തോവറില്‍ യോര്‍ക്കറുകള്‍ക്കൊണ്ട് കളി പിടിക്കാന്‍ കെല്‍പ്പുള്ള പേസറാണ്. എന്നാല്‍ പരിക്ക് ഇടക്കിടെ വേട്ടയാടുന്ന നടരാജനെ ഇന്ത്യ ലോകകപ്പില്‍ നിന്ന് തഴയുകയായിരുന്നു. 10ാം നമ്പറില്‍ സന്ദീപ് ശര്‍മക്കാണ് അവസരം. സ്വിങ് പേസറായ സന്ദീപ് ന്യൂബോളിലും ഡെത്തോവറിലും ഒരുപോലെ മിടുക്കുകാട്ടുന്നവനാണ്. എന്നാല്‍ ഇന്ത്യ ഇതുവരെ താരത്തെ തിരിഞ്ഞുനോക്കിയിട്ടില്ല. 11ാമന്‍ ഖലീല്‍ അഹമ്മദാണ്.

ഇടം കൈയന്‍ പേസറായ ഖലീല്‍ ന്യൂബോളില്‍ വിക്കറ്റ് നേടാന്‍ മിടുക്കനാണ്. എന്നാല്‍ ഇക്കോണമി അല്‍പ്പം പ്രശ്‌നമാണ്. എങ്കിലും മാച്ച് വിന്നിങ് പ്രകടനം നടത്താന്‍ കഴിവുള്ള താരമാണ് ഖലീല്‍. ഇന്ത്യ അര്‍ഷ്ദീപ് സിങ്ങിനെയാണ് ഇടം കൈയന്‍ പേസറായി ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്.

Story first published: Wednesday, May 1, 2024, 8:12 [IST]
Other articles published on May 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+