Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: റുതുരാജിനെ എന്തിന് തഴഞ്ഞു? ടീം തിരഞ്ഞെടുപ്പില്‍ ഒത്തുകളി! ശ്രീകാന്ത് പറയുന്നു

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത് മുതല്‍ വിവാദങ്ങള്‍ ഉയരുകയാണ്. നീതി പൂര്‍വ്വമായ ടീം തിരഞ്ഞെടുപ്പല്ല നടന്നതെന്ന ആരോപണമാണ് ശക്തമായി ഉയരുന്നത്. പല താരങ്ങളേയും ടീമില്‍ ഉള്‍പ്പെടുത്തിയത് പ്രത്യേക താല്‍പര്യം മൂലമാണെന്നും പ്രകടന മികവ് നോക്കിയിട്ടല്ലെന്നുമുള്ള ആരോപണങ്ങളും ശക്തമാണ്. ഓരോ പ്രമുഖരും തങ്ങളുടെ ഇഷ്ട താരങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി സെലക്ടര്‍മാരെ വിമര്‍ശിക്കുകയാണ്.

ഇപ്പോഴിതാ റുതുരാജ് ഗെയ്ക് വാദിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെതിരേ ചോദ്യമുയര്‍ത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ഇന്ത്യയുടെ ലോകകപ്പ് ടീം തിരഞ്ഞെടുപ്പില്‍ ഫേവറേറ്റിസം ഉണ്ടെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. 'ശുബ്മാന്‍ ഗില്‍ മോശം ഫോമിലാണുള്ളത്. എന്നാല്‍ അവന്‍ റിസര്‍വ് താരമായി ടീമിലുണ്ട്. റുതുരാജ് ഗെയ്ക് വാദ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്നതില്‍ തര്‍ക്കമില്ല. 17ാം സീസണില്‍ 500ലധികം റണ്‍സ് അവന്‍ നേടിക്കഴിഞ്ഞു.

ഇന്ത്യക്കായി 17 ഇന്നിങ്‌സില്‍ നിന്ന് 500 റണ്‍സ് നേടിയ റുതുരാജ് ഓസ്‌ട്രേലിയക്കെതിരേ സെഞ്ച്വറിയും നേടി. എന്നിട്ടും ഇത് കാണാതെ ശുബ്മാനെ ടീമിലെടുത്തത് സെലക്ടര്‍മാരുടെ പ്രത്യേക താല്‍പര്യംകൊണ്ടാണ്. മോശം പ്രകടനം നടത്തിയാലും അവന് അവസരം ലഭിക്കും. മൂന്ന് ഫോര്‍മാറ്റിലും അവന് തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കുന്നു. ടീം തിരഞ്ഞെടുപ്പ് പൂര്‍ണ്ണമായും സ്വാര്‍ത്ഥ താല്‍പര്യം അനുസരിച്ചാണ്' എന്നാണ് ശ്രീകാന്ത് പറയുന്നത്.

ഏറ്റവും സ്ഥിരതയോടെ കളിക്കുന്ന ഇന്ത്യന്‍ താരങ്ങളിലൊരാളാണ് റുതുരാജ്. മോശമല്ലാത്ത സ്‌ട്രൈക്ക് റേറ്റും താരത്തിന് അവകാശപ്പെടാനാവും. എന്നാല്‍ നേരിടുന്ന ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കാന്‍ കഴിവില്ല. ഇന്ത്യന്‍ സെലക്ടര്‍മാര്‍ റുതുരാജിനെ തഴയാനുള്ള കാരണം മോശം സ്‌ട്രൈക്ക് റേറ്റാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ റുതുവിന് കഴിവില്ലെന്ന പിഴവ് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ മാറ്റിനിര്‍ത്തിയത്. എന്നാല്‍ ഫോം പരിഗണിക്കുമ്പോള്‍ റുതുരാജിനെ പരിഗണിക്കേണ്ടതാണ്.

rinku singh sanju samson

ശുബ്മാന്‍ ഗില്ലിനെക്കാളും വിശ്വസ്തനായ താരമാണ് റുതുരാജെന്ന് നിലവിലെ ഫോം വിലയിരുത്തി പറയാനാവും. സ്ഥിരതയോടെ കളിക്കാന്‍ റുതുരാജിന് സാധിക്കുന്നുണ്ട്. സമ്മര്‍ദ്ദ സാഹചര്യത്തിലും തിളങ്ങാന്‍ ശേഷിയുള്ള റുതുരാജ് അവസാനം വരെ ക്രീസില്‍ നിന്ന് കളിക്കാന്‍ കഴിവുള്ള താരങ്ങളിലൊരാളാണ്. ശുബ്മാന്‍ ഗില്‍ ഐപിഎല്ലിന്റെ 17ാം സീസണില്‍ നിരാശപ്പെടുത്തുകയാണ്. എന്നിട്ടും റിസര്‍വ് താരമായി ടീമിലിടം നേടി.

റിങ്കു സിങ്ങിനെ റിസര്‍വ് താരമാക്കി ഒതുക്കിയതിന് വിമര്‍ശനം ശക്തമാണ്. 75ന് മുകളില്‍ ശരാശരിയും 175ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റും റിങ്കു സിങ്ങിനുണ്ട്. എന്നാല്‍ ശിവം ദുബെയെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ റിങ്കുവിനെ റിസര്‍വ് താരമാക്കി ഒതുക്കുകയായിരുന്നു. റിങ്കുവിനെ റിസര്‍വ് താരമാക്കി ഒതുക്കിയതിലുള്ള നിരാശ റിങ്കുവിന്റെ പിതാവ് തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ പേസ് നിരയില്‍ മുഹമ്മദ് സിറാജിന്റെ സ്ഥാനവും ചോദ്യം ഉയര്‍ത്തുന്നതാണ്.

മുഹമ്മദ് സിറാജ് ഐപിഎല്ലില്‍ ചെണ്ടയാണ്. ആര്‍സിബിക്കൊപ്പം തല്ലുകൊള്ളിയായിട്ടും സിറാജിന് അവസരം ലഭിച്ചു. അര്‍ഷ്ദീപ് സിങ്ങിനെയും ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. ഇടം കൈയന്‍ പേസര്‍ സിഎസ്‌കെയ്‌ക്കെതിരേ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്കും കാര്യമായ പ്രകടനം കാഴ്ചവെക്കാനാവുന്നില്ല. അതുകൊണ്ടുതന്നെ ലോകകപ്പിനിറങ്ങുന്ന ഇന്ത്യക്ക് ആശങ്കപ്പെടാന്‍ കാര്യങ്ങളേറെയാണ്.

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം- രോഹിത് ശര്‍മ (c), യശ്വസി ജയ്സ്വാള്‍, ഹാര്‍ദിക് പാണ്ഡ്യ (vc), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (wc), സഞ്ജു സാംസണ്‍ (wc), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചഹാല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ

റിസര്‍വ് താരങ്ങള്‍- ശുബ്മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍

Story first published: Thursday, May 2, 2024, 15:25 [IST]
Other articles published on May 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+