For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: റിഷഭിന്റെ ഏഴയലത്ത് എത്തില്ല സഞ്ജു! കളിപ്പിക്കരുത്, ആഞ്ഞടിച്ച് ശ്രീകാന്ത്

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ മലയാളി താരം സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തരുതെന്നു തുറന്നടിച്ചിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ കെ ശ്രീകാന്ത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ടീം കോമ്പിനേഷനെക്കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തുകയായിരുന്നു അദ്ദേഹം. മകനും മുന്‍ ക്രിക്കറ്ററുമായ അനിരുദ്ധ ശ്രീകാന്തിനോടൊപ്പം സംസാരിക്കവെയാണ് സഞ്ജുവിനെയല്ല, മറിച്ച് റിഷഭ് പന്തിനെയാണ് പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തേണ്ടതെന്നു അദ്ദേഹം നിര്‍ദേശിച്ചത്.

നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം വിരാട് കോലി ഓപ്പണ്‍ ചെയ്യുകയാണെങ്കില്‍ സഞ്ജുവിനെ മൂന്നാം നമ്പറില്‍ ഇന്ത്യക്കു കളിപ്പിക്കാന്‍ സാധിക്കുമെന്നു അനിരുദ്ധ ചൂണ്ടിക്കാണിച്ചപ്പോള്‍ വളരെ പുച്ഛത്തോടെയായിരുന്നു ശ്രീകാന്ത് ഇതിനോടു പ്രതികരിച്ചത്. സഞ്ജുവിനെ ടീമിലുള്‍പ്പെടുത്തുന്നതിനോടു അദ്ദേഹം ഒട്ടും യോജിപ്പ് പ്രകടിപ്പിച്ചില്ല. മാത്രമല്ല റിഷഭിനെ വാനോളം പ്രശംസിക്കുകയും ചെയ്തു.

SANJU SAMSON

സഞ്ജുവിനെയും റിഷഭിനെയും ഒരുമിച്ച് പ്ലെയിങ് ഇലവനില്‍ കാണാന്‍ സാധിക്കുമോയെന്ന ചോദ്യത്തോടു ആശ്ചര്യത്തോടെയാണ് ശ്രീകാന്ത് പ്രതികരിച്ചത്. സഞ്ജുവിനേക്കാള്‍ നല്ലത് ശിവം ദുബെയെ കളിപ്പിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നില്ലെങ്കില്‍ ദുബെയെ പിന്നെയെന്തിനാണ് ഇന്ത്യന്‍ ടീമിലെടുത്തത്? വലിയ സിക്‌സറുകളടിക്കാന്‍ സാധിക്കുന്നയാളാണ് അവന്‍. 12 ബോളില്‍ 25, 10 ബോളില്‍ 30 എന്നിങ്ങനെ അതിവേഗത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ദുബെയ്ക്കു കഴിയുമെന്നും ശ്രീകാന്ത് വിലയിരുത്തി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ വളരെ സാധാരണ റെക്കോര്‍ഡാണ് സഞ്ജു സാംസണിന്റേത്. അക്കാര്യം വളരെ ക്ലിയറാണ്. സമ്മര്‍ദ്ദഘട്ടങ്ങളില്‍ അവനു നന്നായി ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്നു തോന്നുന്നുണ്ടോയെന്നും ശ്രീകാന്ത് തുറന്നടിച്ചു. അന്താരാഷ്ട്ര ടി20യില്‍ റിഷഭിന്റെ റെക്കോര്‍ഡും അത്ര മികച്ചതല്ലെന്നു അനിരുദ്ധ ചൂണ്ടിക്കാണിച്ചിട്ടും ഇരുവരെയും താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു ശ്രീകാന്തിന്റെ പ്രതികരണം.

റിഷഭിനെയും സഞ്ജുവിനെയും താരതമ്യം ചെയ്യാനേ കഴിയില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മുതല്‍ക്കൂട്ടായി മാറുന്നയാളാണ് റിഷഭ്. സഞ്ജു എവിടെ കിടക്കുന്നു, റിഷഭ് എവിടെ കിടക്കുന്നുവെന്നും ശ്രീകാന്ത് ആഞ്ഞടിച്ചു. അനിരുദ്ധ തുടര്‍ന്നും സഞ്ജുവിനു വേണ്ടി വാദിച്ചെങ്കിലും അദ്ദേഹം ഇതൊന്നും അംഗീകരിച്ചില്ല.

സൗത്താഫ്രിക്കയ്‌ക്കെതിരേ അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജു ഒരു ഗംഭീര സെഞ്ച്വറി കുറിച്ചിരുന്നു. മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹത്തിനു തുടര്‍ച്ചയായി അവസരങ്ങളും ലഭിക്കാറില്ല. 10 വര്‍ഷത്തിനിടെ 15-16 ടി20കള്‍ മാത്രമേ സഞ്ജു ഇന്ത്യക്കായി കളിച്ചിട്ടുമുള്ളൂവെന്നും ശ്രീകാന്തിനെ മകന്‍ ഓര്‍മിപ്പിച്ചു.

RISHABH PANT

ഇന്ത്യന്‍ ടീമിനൊപ്പം സഞ്ജുവിനു തുടര്‍ച്ചയായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവസരം ലഭിച്ചില്ലെന്നു കരുതി ലോകകപ്പിലാണോ പരീക്ഷിച്ചു നോക്കേണ്ടതെന്നായിരുന്നു ശ്രീകാന്തിന്റെ മറുചോദ്യം. ശിവം ദുബെയെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ കളിപ്പിക്കേണ്ടത്. എതിര്‍ ടീമില്‍ ഭീതി പരത്താന്‍ സാധിക്കുന്നയാളാണ് ദുബെ.

ആദ്യ ബോള്‍ മുതല്‍ അവനു ആഞ്ഞടിക്കാനും സാധിക്കും. മീഡിയം പേസറെയായാലും സ്പിന്നറെ ആയാലും തല്ലിപ്പറത്താന്‍ കഴിയുന്നയാളാണ് ദുബെ. ഈ കാരണത്താല്‍ തന്നെയാണ് അവനെ ലോകകപ്പ് സ്‌ക്വാഡിലുമെടുത്തതെന്നും ശ്രീകാന്ത് വിശദമാക്കി.

ലോകകപ്പില്‍ യശസ്വി ജയ്‌സ്വാളിനെ ഓപ്പണറായി ഇന്ത്യ കളിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. രോഹിത് ശര്‍മയ്‌ക്കൊപ്പം വിരാട് കോലിയാണ് ഓപ്പണിങില്‍ ഇറങ്ങേണ്ടത്. മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെ കളിപ്പിക്കണം. നാലാമതായി റിഷഭ് പന്തും അഞ്ചാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയും ബാറ്റ് ചെയ്യണമെന്നും ശ്രീകാന്ത് നിര്‍ദേശിക്കന്നു.

Story first published: Saturday, June 1, 2024, 18:30 [IST]
Other articles published on Jun 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+