For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ബിസിസിഐ കരാര്‍ പുറത്ത്, ഇന്ത്യയുടെ ടി20 ലോകകപ്പ് 11 എങ്ങനെയാവും? അറിയാം

ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട പടയൊരുക്കത്തിലേക്ക് ടീമുകള്‍ കടക്കുകയാണ്. ഐപിഎല്ലിന് ശേഷം ചെറിയ ഇടവേളക്കുള്ളില്‍ ടി20 ലോകകപ്പ് ആരംഭിക്കാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ ടീമുകളെല്ലാം ശക്തമായ പടയൊരുക്കമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് വരുന്ന ടി20 ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. സ്വന്തം തട്ടകത്തില്‍ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യ നഷ്ടപ്പെടുത്തിയിരുന്നു.

ഈ ക്ഷീണം മാറ്റാന്‍ ടി20 ലോകകപ്പ് അലമാരയിലെത്തിക്കേണ്ടത് ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണ്. ബിസിസി ഐ പുതിയ കേന്ദ്ര കരാര്‍ ഇന്നലെ പ്രഖ്യാപിച്ചു. ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും ഒഴിവാക്കപ്പെട്ടുവെന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിക്കാന്‍ കൂടുതല്‍ സാധ്യത ബിസിസി ഐ കരാറില്‍ ഉള്‍പ്പെട്ട താരങ്ങളെയാവും. അങ്ങനെ വരുമ്പോള്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ബെസ്റ്റ് ടി20 ലോകകപ്പ് 11 പരിശോധിക്കാം.

ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളുമാവും ഉണ്ടാവുക. രോഹിത് ശര്‍മയെ എ പ്ലസ് കരാറില്‍ നിലനിര്‍ത്തിയതോടെ അദ്ദേഹം ടി20 ലോകകപ്പ് കളിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. നായകനായും രോഹിത്താവും ഉണ്ടാവുക. ജയ്‌സ്വാള്‍ ഇടം കൈ ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിക്കുന്നവനാണ്. തല്ലിത്തകര്‍ക്കുന്ന ബാറ്റ്‌സ്മാനാണ് ജയ്‌സ്വാള്‍. സമീപകാലത്തായി ഗംഭീര ഫോമിലാണ് ജയ്‌സ്വാളുള്ളത്. ഗ്രേഡ് ബിയിലാണ് ജയ്‌സ്വാള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

മൂന്നാം നമ്പറില്‍ വിരാട് കോലിയാവും ഉണ്ടാവുക. കോലി ടി20 ലോകകപ്പ് കളിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. എ പ്ലസ് വിഭാഗത്തിലാണ് കോലിയും ഉള്‍പ്പെടുന്നത്. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് കളിക്കും. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാനായ സൂര്യകുമാര്‍ യാദവ് ഗ്രേഡ് ബിയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലുള്ള സൂര്യകുമാര്‍ ഐപിഎല്ലിലൂടെ തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്.

rohit sharma, rinku singh

വരുന്ന ടി20 ലോകകപ്പില്‍ സൂര്യകുമാര്‍ യാദവിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്നുറപ്പാണ്. അഞ്ചാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കും. ഇന്ത്യയുടെ നായകനാവേണ്ടിയിരുന്നത് ഹാര്‍ദിക്കായിരുന്നെങ്കിലും ഇടക്ക് പരിക്ക് പണികൊടുത്തതാണ് ഹാര്‍ദിക്കിന് തിരിച്ചടിയായത്. ടി20 ലോകകപ്പ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍സി ഹാര്‍ദിക്കിന് ലഭിച്ചേക്കും. ആറാം നമ്പറില്‍ ഇന്ത്യ റിങ്കു സിങ്ങിനെയാവും കളിപ്പിക്കുക. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യക്ക് ലഭിച്ച സൂപ്പര്‍ ഫിനിഷറാണ് റിങ്കു സിങ്.

ഏത് സമ്മര്‍ദ്ദത്തിലും നന്നായി കളിക്കാന്‍ റിങ്കുവിന് സാധിക്കും. ഇതിനോടകം താരം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. സി ഗ്രേഡിലാണ് റിങ്കു ഉള്‍പ്പെട്ടിരിക്കുന്നത്. അടുത്ത കരാറിന്റെ സമയമാകുമ്പോഴേക്കും സൂപ്പര്‍ താരമായി റിങ്കു വളരുമെന്നുറപ്പാണ്. ഏഴാം നമ്പറില്‍ ഇന്ത്യ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണെയോ ജിതേഷ് ശര്‍മയേയോ പരിഗണിച്ചേക്കും. ഇരുവരും ഗ്രേഡ് സിയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. രണ്ട് പേരും മികച്ച താരങ്ങളാണ്.

എന്നാല്‍ ടി20യില്‍ ജിതേഷിന് അല്‍പ്പം മുന്‍തൂക്കം ലഭിച്ചേക്കും. എട്ടാം നമ്പറില്‍ രവീന്ദ്ര ജഡേജ സ്പിന്‍ ഓള്‍റൗണ്ടറായി ഉണ്ടാവും. എ പ്ലസ് വിഭാഗത്തിലാണ് ജഡേജ ഉള്‍പ്പെട്ടിരിക്കുന്നത്. ജഡേജയുടെ ഓള്‍റൗണ്ട് മികവില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണുള്ളത്. ഒമ്പതാം നമ്പറില്‍ ജസ്പ്രീത് ബുംറയുണ്ടാവും. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് ബുംറ. എ പ്ലസ് വിഭാഗത്തിലാണ് ബുംറ ഉള്‍പ്പെട്ടിരിക്കുന്നത്.

സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന ബുംറയുടെ മികവ് ഇന്ത്യക്ക് നിര്‍ണ്ണായകമാവും. 10ാം നമ്പറില്‍ അര്‍ഷ്ദീപ് സിങ്ങിനെ കളിപ്പിക്കണം. ഇടം കൈയന്‍ പേസറുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ട്. അതുകൊണ്ടുതന്നെ അര്‍ഷ്ദീപിനെ ഇന്ത്യ കളിപ്പിക്കണം. 11ാം നമ്പറില്‍ രവി ബിഷ്‌നോയിയെ ഇന്ത്യ കളിപ്പിക്കണം. കുല്‍ദീപ് യാദവ് ടീമിലുണ്ടെങ്കിലും ബിഷ്‌നോയിയെ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്.

Story first published: Thursday, February 29, 2024, 9:16 [IST]
Other articles published on Feb 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+