For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: 2 വര്‍ഷം കൊണ്ട് ചീട്ട് കീറി! 2022ല്‍ കളിച്ചവര്‍ ടീം ഇന്ത്യക്കു പുറത്ത്, 5 പേര്‍

രണ്ടു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ വീണ്ടുമൊരു ഐസിസി ടി20 ലോകകപ്പ് ഈ വര്‍ഷം ജൂണില്‍ നടക്കാനിരിക്കുകയാണ്. ടൂര്‍ണമെന്റിലെ ഗ്രൂപ്പുകളും മല്‍സരക്രമവുമെല്ലാം ഐസിസി ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. വിശ്വകിരീടം തേടി 20 ടീമുകളാണ് ഇത്തവണത്തെ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുക. ഇത്രയുമധികം ടീമുകള്‍ ഒരു ടി20 ലോകകപ്പില്‍ പങ്കെടുക്കുന്നതും ഇതാദ്യമായിട്ടാണ്. 2022ല്‍ ഓസ്‌ട്രേലിയയായിരുന്നു കഴിഞ്ഞ എഡിഷനു വേദിയായത്.

ഇംഗ്ലണ്ട് ചാംപ്യന്‍മാരായ ടൂര്‍ണമെന്റില്‍ രോഹിത് ശര്‍മ നയിച്ച ടീം ഇന്ത്യ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ വരെയെത്താന്‍ ഇന്ത്യക്കായിരുന്നു. പക്ഷെ സെമിയില്‍ ഇംഗ്ലണ്ടിനു മുന്നില്‍ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. പൊരുതാന്‍ പോലുമാവാതെ പത്തു വിക്കറ്റിന്റെ ഏകപക്ഷീയമായ തോല്‍വിയാണ് ഇന്ത്യക്കു നേരിട്ടത്.

R ASHWIN

കഴിഞ്ഞ എഡിഷനില്‍ കളിച്ച ടീമില്‍ നിന്നും വ്യത്യസ്തമായ സംഘവുമായിട്ടാവും ഇത്തവണ ഇന്ത്യയിറങ്ങുക. 2022ലെ എഡിഷനില്‍ ടീമിന്റെ ഭാഗമായിരുന്ന ചിലരെ വരാനിരിക്കുന്ന എഡിഷനില്‍ ഇന്ത്യക്കൊപ്പം കാണില്ല. ആരൊക്കെയാവും ഈ അഞ്ചു താരങ്ങളെന്നു നമുക്കു പരിശോധിക്കാം.

വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. 2022ലെ ടൂര്‍ണമെന്റില്‍ ഫിനിഷറുടെ റോളാണ് അദ്ദേഹത്തിനു ടീം നല്‍കിയത്. പക്ഷെ അതിനോടു നീതി പുലര്‍ത്താന്‍ ഡിക്കെയ്ക്കായില്ല. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂരിനൊപ്പം ഫിനിഷറായി കസറിയതോടെയാണ് തികച്ചും അപ്രതീക്ഷിതമായി, നീണ്ട ഇടവേളയ്ക്കു ശേഷം ഡിക്കെ തിരിച്ചുവിളിക്കപ്പെട്ടത്.

ടി20 ലോകകപ്പില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിനു മുതല്‍ക്കൂട്ടാവുമെന്നും സെലക്ഷന്‍ കമ്മിറ്റി കണക്കുകൂട്ടി. പക്ഷെ ടി20 ലോകകപ്പില്‍ നനഞ്ഞ പടക്കമായ ഡിക്കെയെ ടൂര്‍ണമെന്റിനു ശേഷം ഇന്ത്യ ഒഴിവാക്കുകയായിരുന്നു. ഇനിയൊരു തിരിച്ചുവരവ് അദ്ദേഹത്തിനു അസാധ്യവുമാണ്.

വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയാണ് കഴിഞ്ഞ എഡിഷനില്‍ കളിച്ച ശേഷം ഇത്തവണ അവസരം ലഭിക്കാനിടയില്ലാത്ത രണ്ടാമത്തെ താരം. ഒരു സമയത്തു ടി20യില്‍ വിരാട് കോലിയില്‍ നിന്നും മൂന്നാംസ്ഥാനം തട്ടിയെടുക്കാന്‍ ശേഷിയുള്ള താരമെന്നായിരുന്നു ഹൂഡ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്.

പക്ഷെ സ്ഥിരതയില്ലാത്ത പ്രകടനങ്ങള്‍ അദ്ദേഹത്തിനു ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഹൂഡ ദേശീയ ടീമില്‍ നിന്നും പുറത്തായത്. ഐപിഎല്ലിലെ മോശം പ്രകടനവും ഇതിനു കാരണമാവുകയും ചെയ്തു.

BHUVNESHWAR KUMAR

വെറ്ററന്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിനാണ് ഈ ലോകകപ്പില്‍ അവസരം ലഭിക്കാനിടയില്ലാത്ത മൂന്നാമത്തെയാള്‍. ടി20 ഫോര്‍മാറ്റില്‍ രവി ബിഷ്‌നോയിയുടെയും കുല്‍ദീപ് യാദവിന്റെയുമെല്ലാം വളര്‍ച്ച അശ്വിനു കാര്യങ്ങള്‍ ദുഷ്‌കരമാക്കിയിരിക്കുകയാണ്.

കൂടാതെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും ഇന്ത്യക്കുണ്ട്. ഈ കാരണത്താല്‍ തന്നെ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ അശ്വിന്‍ സ്ഥാനം പ്രതീക്ഷിക്കേണ്ടതില്ല.

ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റെന്നു ചൂണ്ടിക്കാട്ടി ഇന്ത്യ കൊണ്ടു വന്ന ഹര്‍ഷല്‍ പട്ടേലാണ് വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ചീട്ടുകീറിയ നാലാമത്തെ താരം. പിശുക്കില്ലാതെ റണ്‍സ് വാരിക്കോരി നല്‍കിയതോടെ ഇന്ത്യന്‍ ടീമിനു പുറത്തായ ഹര്‍ഷല്‍ ഇനിയൊരിക്കലും മടങ്ങിവരാനും സാധ്യതയില്ല.

സ്റ്റാര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറാണ് ഈ ലിസ്റ്റിലെ അഞ്ചാമന്‍. ഒരു സമയത്തു ഇന്ത്യന്‍ നിരയിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറായിരുന്ന ഭുവി നിലവില്‍ ഒരു ഫോര്‍മാറ്റിലും ടീമിന്റെ ഭാഗമല്ല. പേസ് ബൗളിങില്‍ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജുള്‍പ്പെടെയുള്ളവര്‍ ആധിപത്യം പുലര്‍ത്തുന്നതിനാല്‍ അടുത്ത ടി20 ലോകകപ്പില്‍ ഭുവിയെ പരിഗണിക്കാന്‍ സാധ്യത തീരെ കുറവാണ്.

Story first published: Wednesday, January 10, 2024, 14:18 [IST]
Other articles published on Jan 10, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+