For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: പാക് ടീം ഇത്ര ദുരന്തമോ? അമേരിക്കയോട് മുട്ടിടിച്ചു! ട്രോളുമായി ഇന്ത്യന്‍ ഫാന്‍സ്

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യ പാകിസ്താന്‍ മത്സരം ഞായറാഴ്ച നടക്കാനിരിക്കുകയാണ്. പാകിസ്താന്റെ പ്രതികാരം ഇത്തവണ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന പ്രകടനമല്ല ടീം അമേരിക്കയ്‌ക്കെതിരേ കാഴ്ചവെച്ചത്. ബാറ്റിങ്ങിലും ബൗളിങ്ങിലും പാകിസ്താന്‍ ദുരന്തമായി മാറിയെന്ന് തന്നെ പറയാം. പ്രധാനമായും അമേരിക്കയ്‌ക്കെതിരേ പാകിസ്താന്റെ ബാറ്റിങ് നിരയാണ് നിരാശപ്പെടുത്തിയത്.

അമേരിക്കയുടെ ബൗളിങ് മികവിന് മുന്നില്‍ നന്നായി വിറച്ച പാക് ബാറ്റിങ് നിരയ്‌ക്കെതിരേ ട്രോളുകള്‍ ഉയര്‍ത്തുകയാണ് ഇന്ത്യന്‍ ആരാധകര്‍. ഇന്ത്യ പാട്ടുംപാടി ജയിക്കുമെന്നും ഈ പാക് ടീം ഗ്രൂപ്പ് ഘട്ടം താണ്ടില്ലെന്നുമാണ് ആരാധകര്‍ പരിഹസിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പാകിസ്താന്‍ 26 റണ്‍സിനിടെ മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. ആദ്യ 10 ഓവറില്‍ വെറും 5 ബൗണ്ടറികളാണ് പാക് ടീമിന് നേടാനായത്.

നേരത്തെ ചൂണ്ടിക്കാട്ടിയതുപോലെ തന്നെ പാക് ബാറ്റിങ് വളരെ ദുര്‍ബലമാണെന്ന് വ്യക്തമാക്കുന്നതാണ് അമേരിക്കയ്‌ക്കെതിരായ പ്രകടനം. പാകിസ്താന്‍ വലിയ പ്രതീക്ഷവെക്കുന്ന ബാറ്റ്‌സ്മാനാണ് മുഹമ്മദ് റിസ്വാന്‍. പവര്‍പ്ലേയില്‍ പാകിസ്താന്റെ നട്ടെല്ലെന്ന് റിസ്വാനെ വിശേഷിപ്പിക്കാം. എന്നാല്‍ അമേരിക്കയ്‌ക്കെതിരേ റിസ്വാന്റെ മുട്ടിടിച്ചു. 9 പന്തില്‍ 8 റണ്‍സാണ് റിസ്വാന്‍ നേടിയത്. മൂന്നാം നമ്പറില്‍ വമ്പനടി നടത്താന്‍ കെല്‍പ്പുള്ളവനെന്ന് പാക് നിര വിശ്വസിക്കുന്ന താരമാണ് ഉസ്മാന്‍ ഖാന്‍. എന്നാല്‍ വെറും 3 റണ്‍സാണ് അദ്ദേഹം നേടിയത്.

വമ്പനടിക്കാരനായ ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് ഫഖര്‍ സമാന്‍. മികച്ച റെക്കോഡുള്ള താരം നാലാം നമ്പറിലാണ് ബാറ്റ് ചെയ്യാനെത്തിയത്. 7 പന്തില്‍ 11 റണ്‍സാണ് ഫഖറിന് നേടാനായത്. നായകനും സൂപ്പര്‍ താരവുമായ ബാബര്‍ ആസം ടെസ്റ്റിന് സമാനമായ ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. 43 പന്തില്‍ 44 റണ്‍സെടുത്താണ് ബാബര്‍ മടങ്ങിയത്. 3 ഫോറും 2 സിക്‌സും പറത്തിയ ബാബറിന്റെ സ്‌ട്രൈക്ക് റേറ്റ് 102 മാത്രമാണ്. ആദ്യത്തെ 21 പന്തില്‍ വെറും 4 റണ്‍സാണ് ബാബര്‍ നേടിയതെന്നതും എടുത്തു പറയണം.

pak vs usa

ഷദാബ് ഖാന്റെ വെടിക്കെട്ട് മാത്രമാണ് പാകിസ്താന് അല്‍പ്പം ആശ്വസിക്കാനുള്ളത്. 25 പന്ത് നേരിട്ട് 40 റണ്‍സാണ് ഷദാബ് ഖാന്‍ നേടിയത്. 1 ഫോറും 3 സിക്‌സും ഉള്‍പ്പെടെ മികച്ചൊരു കാമിയോ കാഴ്ചവെക്കാന്‍ ഷദാബിനായി. അസം ഖാന്‍ പാക് ടീമിന് ബാധ്യതയാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. അമിത ശരീരഭാരമുള്ള അസം ഖാന്‍ ഗോള്‍ഡന്‍ ഡെക്കായാണ് പുറത്തായത്. മോശം ഫിറ്റ്‌നസിന്റെ പേരില്‍ വലിയ ട്രോള്‍ അസം ഖാന്‍ നേരിട്ടിരുന്നു.

ഇതിന് പ്രകടനംകൊണ്ട് മറുപടി പറയാനെത്തിയ അസം ഖാന്‍ നിരാശപ്പെടുത്തിയാണ് മടങ്ങിയത്. വാലറ്റത്ത് ബൗളര്‍മാര്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. അല്ലായിരുന്നെങ്കില്‍ വലിയ നാണക്കേടിലേക്ക് പാകിസ്താന്‍ പോകുമായിരുന്നു. ഷഹിന്‍ ഷാ അഫ്രീദി 16 പന്തില്‍ 23 റണ്‍സും ഇഫ്തിഖര്‍ അഹമ്മദ് 14 പന്തില്‍ 18 റണ്‍സും നേടി. പാകിസ്താനെ 150 കടക്കാന്‍ സഹായിച്ചത് ഇരുവരുടേയും പ്രകടനമാണെന്ന് പറയാം.

പാകിസ്താന്റെ ബൗളര്‍മാരെല്ലാം വലിയ അപകടം വിതക്കാന്‍ കെല്‍പ്പുള്ളവരാണെങ്കിലും ഇവരുടെ ഫിറ്റ്‌നസ് പ്രശ്‌നമാണെന്ന് തെളിയിക്കുന്നതാണ് കണ്ടത്. ന്യൂബോളില്‍ ഷഹിന്‍ ഷാ അഫ്രീദിയും മുഹമ്മദ് അമീറും നിരാശപ്പെടുത്തി. ഇരുവര്‍ക്കും മികച്ച ലൈനോ ലെങ്‌തോ കണ്ടെത്താനായില്ല. അമേരിക്കയുടെ ആദ്യ വിക്കറ്റ് വീഴ്ത്തിയത് 36 റണ്‍സ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത ശേഷമാണ്. പാകിസ്താന്റെ കരുത്തിനൊത്ത പ്രകടനമല്ല പവര്‍പ്ലേ ബൗളിങ്ങില്‍ കണ്ടത്.

ഇന്ത്യക്കെതിരേ ഇതേ പ്രകടനമാണ് പാകിസ്താന്‍ കാഴ്ചവെക്കുന്നതെങ്കില്‍ ഇന്ത്യ വമ്പന്‍ ജയം നേടുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. എന്തായാലും അമേരിക്കയോട് മുട്ടിടിക്കുന്ന പ്രകടനമാണ് പാകിസ്താന്‍ കാഴ്ചവെച്ചതെന്ന് നിസംശയം പറയാം.

Story first published: Thursday, June 6, 2024, 23:43 [IST]
Other articles published on Jun 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+