Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: മൂന്നാം നമ്പറില്‍ റിഷഭ്? കോലിയെ ഒതുക്കുന്നത് ഇതിനായി- നിര്‍ണ്ണായക നീക്കം

മുംബൈ: വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും വിരാട് കോലിയെ മാറ്റിനിര്‍ത്തുമെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ ചര്‍ച്ചകള്‍ സജീവമാണ്. സ്ലോ പിച്ചായതിനാലാണ് കോലിയെ മാറ്റിനിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് ആലോചിക്കുന്നതെന്നാണ് വിവരം. ടി20 ലോകകപ്പില്‍ ഏറ്റവും റണ്‍സ് നേടിയ കോലിയുടെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. എന്നിട്ടും എന്തിനാണ് കോലിയെ ഒതുക്കാന്‍ ഇത്തരമൊരു നീക്കമെന്നാണ് എല്ലാവരും ചോദിക്കുന്നത്.

ഇപ്പോഴിതാ ഇന്ത്യ കോലിയെ ഒതുക്കുന്നത് റിഷഭ് പന്തിനായിട്ടാണെന്ന ആക്ഷേപം ശക്തമാവുകയാണ്. കാര്‍ അപകടത്തെത്തുടര്‍ന്ന് ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്താണ് റിഷഭ് പന്ത്. ഇപ്പോള്‍ വരുന്ന ഐപിഎല്ലിലൂടെ തിരിച്ചുവരാനൊരുങ്ങുകയാണ് റിഷഭ് പന്ത്. പക്ഷെ വിക്കറ്റ് കീപ്പര്‍ റോളിലായിരിക്കില്ല റിഷഭ് കളിക്കുക. സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്റെ റോളിലാണ് റിഷഭ് പന്ത് കളിക്കുന്നത്. ഐപിഎല്ലില്‍ മികവ് കാട്ടിയാല്‍ റിഷഭിന് ടി20 ലോകകപ്പിലേക്ക് വിളിയെത്തിയേക്കും.

എന്നാല്‍ വിക്കറ്റ് കീപ്പര്‍ റോളില്‍ റിഷഭിനെ ഇന്ത്യക്ക് പരിഗണിക്കാനാവില്ല. സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാനാണ് നീക്കം. റിഷഭിനെ ഫിനിഷര്‍ റോളില്‍ പരിഗണിക്കുന്നതിലും തടസമുണ്ട്. അതുകൊണ്ടുതന്നെ മൂന്നാം നമ്പറിലേക്ക് റിഷഭിനെ കൊണ്ടുവരാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് നീക്കം നടത്തുന്നുണ്ട്. വിരാട് കോലിയെ ഒഴിവാക്കിയാല്‍ ആ സ്ഥാനത്ത് റിഷഭിനെ കളിപ്പിക്കുകയെന്നതാണ് നിലവിലെ ടീമിന്റെ പദ്ധതികളെന്നാണ് സൂചന.

റിഷഭിനെ തിരികെ കൊണ്ടുവരേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പിലൂടെത്തന്നെ റിഷഭിന് മടങ്ങിവരാന്‍ അവസരമൊരുക്കുകയാണ് ടീം മാനേജ്‌മെന്റിന്റെ നീക്കം. കോലിയുടെ അഭാവം ശുബ്മാന്‍ ഗില്ലിനും അനുകൂലമാണ്. നിലവില്‍ കോലി മൂന്നാം നമ്പറില്‍ കളിച്ചാല്‍ ശുബ്മാനെ ബാക്കപ്പ് താരമായി പരിഗണിക്കേണ്ടി വരും. ടോപ് ഓഡര്‍ താരമായ ശുബ്മാനെ മധ്യനിരയിലേക്ക് പരിഗണിക്കുന്നത് മികച്ച നീക്കമായിരിക്കില്ല.

virat kohli

അതുകൊണ്ടുതന്നെ കോലി കളിക്കാതിരുന്നാല്‍ മൂന്നാം നമ്പറില്‍ ശുബ്മാന് അവസരമുണ്ട്. കോലിയെ ഒതുക്കാന്‍ മനപ്പൂര്‍വ്വമായ ശ്രമമാണ് നടക്കുന്നതെന്ന് പറയാം. 2022ലെ ടി20 ലോകകപ്പിന് ശേഷം അഫ്ഗാനിസ്ഥാന്‍ പരമ്പരയിലൂടെയാണ് വിരാട് കോലിയും രോഹിത് ശര്‍മയും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. രണ്ട് മത്സരത്തില്‍ ഡെക്കായെങ്കിലും മൂന്നാം മത്സരത്തില്‍ രോഹിത് സെഞ്ച്വറി നേടി കസറി. എന്നാല്‍ കോലിക്ക് വലിയ മികവ് കാട്ടാനായിരുന്നില്ല.

കോലിയെ മാറ്റിനിര്‍ത്തുന്നത് ഇന്ത്യ കാട്ടുന്ന വലിയ മണ്ടത്തരമായിരിക്കുമെന്നാണ് പല പ്രമുഖരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ചിലപ്പോള്‍ ഇന്ത്യയുടെ തലവര മാറ്റുന്ന തീരുമാനമായി ഇത് മാറിയേക്കാം. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പല സീനിയര്‍ താരങ്ങളും വിട്ടുനിന്നപ്പോള്‍ യുവതാരങ്ങളുടെ കരുത്തിലാണ് ഇന്ത്യ കപ്പിലേക്കെത്തിയത്. ഇത് ഇത്തവണ ആവര്‍ത്തിക്കാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യ കെ എല്‍ രാഹുലിനെ വിക്കറ്റ് കീപ്പറായി തിരിച്ചുവിളിക്കുമെന്ന റിപ്പോര്‍ട്ടുമുണ്ട്.

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകനാണ് രാഹുല്‍. നിലവില്‍ ഓപ്പണര്‍ റോളില്‍ കളിക്കുന്ന രാഹുല്‍ ഇത്തവണ മധ്യനിരയിലാവും കളിക്കുകയെന്ന റിപ്പോര്‍ട്ടുണ്ട്. അങ്ങനെ സംഭവിച്ച് താരത്തിന് തിളങ്ങാനായാല്‍ രാഹുല്‍ ഇന്ത്യയുടെ ടി20 ലോകകപ്പിലെ വിക്കറ്റ് കീപ്പറായി എത്തിയേക്കും. നിലവിലുള്ള സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ എന്നിവര്‍ക്കൊന്നും ടി20 ലോകകപ്പ് വിക്കറ്റ് കീപ്പര്‍ സ്ഥാനം വിശ്വസിച്ച് നല്‍കാനാവാത്ത അവസ്ഥയാണ്.

ഈ സാഹചര്യത്തില്‍ ഇന്ത്യ രാഹുലിലേക്കെത്തിയേക്കും. ഐപിഎല്ലിലെ പ്രകടനമാണ് നിര്‍ണ്ണായകമാവുക. ഹാര്‍ദിക് പാണ്ഡ്യയും റിങ്കു സിങ്ങും ചേരുന്ന ഫിനിഷിങ് നിരയില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷയുണ്ട്. യശ്വസി ജയ്‌സ്വാള്‍ ഓപ്പണിങ്ങില്‍ കസറുമെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നു. എന്തായാലും ഇത്തവണ ഇന്ത്യക്ക് ശക്തമായ ടീം കരുത്തുണ്ടെന്ന് നിസംശംയം പറയാം.

Story first published: Wednesday, March 13, 2024, 18:12 [IST]
Other articles published on Mar 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+