Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: പുരാന്‍ ഡെക്കായേനെ, പക്ഷെ നശിപ്പിച്ചു! ന്യൂ ഗ്വിനിയക്ക് പറ്റിയ അബദ്ധം ഇതാ

പ്രൊവിഡന്‍സ്: ടി20 ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് മുന്നില്‍ 137 റണ്‍സ് വിജയലക്ഷ്യം വെച്ചിരിക്കുകയാണ് പപ്പുവ ന്യൂ ഗ്വിനിയ. ആദ്യം ബാറ്റ് ചെയ്ത ന്യൂ ഗ്വിനിയ 8 വിക്കറ്റിന് 136 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന്റെ തുടക്കം മോശമായിരുന്നു. ഓപ്പണര്‍ ജോണ്‍സണ്‍ ചാള്‍സ് ഗോള്‍ഡന്‍ ഡെക്കായി പുറത്തായി. അലീ നാവോ ചാള്‍സിനെ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. പിന്നാലെ മൂന്നാം നമ്പറില്‍ നിക്കോളാസ് പുരാനാണെത്തിയത്.

വെടിക്കെട്ട് ബാറ്റ്‌സ്മാനായ പുരാന്‍ ഡെക്കിന് പുറത്താവേണ്ടതായിരുന്നു. എന്നാല്‍ അംപയറുടേയും മഴയുടേയും കാരുണ്യവും പപ്പുവ ന്യൂ ഗ്വിനിയ ടീമിന്റെ പരിചയസമ്പത്ത് കുറവും പുരാനെ രക്ഷിക്കുകയായിരുന്നു. നാവോയുടെ പന്തില്‍ പുരാന്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ന്യൂ ഗ്വിനിയ താരങ്ങള്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ നോട്ടൗട്ടാണ് വിധിച്ചത്. ഈ സമയത്ത് മഴയും ചാറുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പെട്ടെന്ന് ഗ്രൗണ്ട് സ്റ്റാഫ് പിച്ച് മൂടാന്‍ തയ്യാറെടുക്കുന്നുണ്ടായിരുന്നു.

nicholas pooran

ഈ സമയത്ത് അംപയറുടെ തീരുമാനം റിവ്യൂ ചെയ്യാന്‍ ന്യൂ ഗ്വിനിയ നായകന്‍ തയ്യാറായില്ല. പിന്നാലെ തന്നെ മഴമൂലം പിച്ച് മൂടേണ്ടി വന്നു. എന്നാല്‍ പിന്നീട് റിവ്യൂവില്‍ പന്ത് സ്റ്റംപിലേക്കായിരുന്നുവെന്ന് വ്യക്തം. ന്യൂ ഗ്വിനിയ റിവ്യൂ ചെയ്തിരുന്നെങ്കില്‍ പുരാന്‍ ഡെക്കിന് പുറത്താവുമായിരുന്നു. എന്നാല്‍ പരിചയസമ്പത്ത് കുറഞ്ഞ ന്യൂ ഗ്വിനിയക്ക് പറ്റിയ അബദ്ധം പുരാനെ രക്ഷിക്കുകയായിരുന്നു. മഴയെത്തുടര്‍ന്ന് പെട്ടെച്ച് പിച്ച് മൂടാനുണ്ടായ തിരക്കും പുരാന്റെ വിക്കറ്റ് കാത്തുവെന്ന് പറയാം.

ആദ്യ സമയത്ത് മികച്ച ടൈമിങ് കണ്ടെത്താനാവാതെ പുരാന്‍ പ്രയാസപ്പെട്ടു. 27 പന്തില്‍ 1 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 27 റണ്‍സെടുത്താണ് പുരാന്‍ പുറത്തായത്. സിക്‌സറിന് ശ്രമിച്ച് ക്യാച്ച് നല്‍കിയാണ് പുരാന്റെ മടക്കം. ബ്രണ്ടന്‍ കിങ്ങിനും വലിയ ഇംപാക്ട് സൃഷ്ടിക്കാനായില്ല. 29 പന്തില്‍ 7 ഫോറടക്കം 34 റണ്‍സെടുത്താണ് ബ്രണ്ടന്‍ കിങ് മടങ്ങിയത്. അനായാസം ജയം സ്വപ്‌നം കണ്ട വെസ്റ്റ് ഇന്‍ഡീസിനെ ന്യൂ ഗ്വിനിയ ടീം നന്നായി പ്രയാസപ്പെടുത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പപ്പുവ ന്യൂ ഗ്വിനിയയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത് സിസി ബാവുവിന്റെ (50) അര്‍ധ സെഞ്ച്വറി പ്രകടനമാണ്. 43 പന്തില്‍ 6 ഫോറും 1 സിക്‌സും താരം പറത്തി. ന്യൂ ഗ്വിനിയയുടെ തുടക്കം മികച്ചതായിരുന്നില്ല. ഓപ്പണര്‍ ടോണി ഔറ (2) തുടക്കത്തിലേ പുറത്തായി. റൊമാരിയോ ഷിഫേര്‍ഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന്‍ ക്യാച്ചെടുക്കുകയായിരുന്നു. ലീഗ സിയാക്കയെ (1) അക്കീല്‍ ഹൊസീന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു.

മൂന്നാം വിക്കറ്റില്‍ സിസി ബാവുവും (50) നായകന്‍ ആസാദ് വാലയും (21) ചേര്‍ന്ന് ടീമിനെ രക്ഷിക്കാന്‍ ശ്രമിച്ചു. കിപിലിന്‍ ഡൊറിക പുറത്താവാതെ നിന്നു. 18 പന്തില്‍ 3 ഫോറടക്കം 27 റണ്‍സാണ് അദ്ദേഹം നേടിയത്. രണ്ടാം നിര ടീമുമായി ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് പ്രതീക്ഷിക്കാത്ത പോരാട്ടവീര്യമാണ് ന്യൂ ഗ്വിനിയ കാഴ്ചവെച്ചതെന്ന് പറയാം.

Story first published: Sunday, June 2, 2024, 23:08 [IST]
Other articles published on Jun 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+