T20 World Cup 2024: ഇന്ത്യക്ക് തയ്യാറെടുപ്പിന് സമയം കുറവ്! പണി പാളും, ഇനിയുള്ളത് എത്ര ടി 20 പരമ്പര?
നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകപ്പിനു പിന്നാലെ ടീം ഇന്ത്യയുടെ അടുത്ത പടയൊരുക്കം ആരംഭിക്കുകയാണ്. ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകളാണ് ടീം ഇന്ത്യ തുടങ്ങാനിരിക്കുന്നത്. ടൂര്‍ണമെന്റിന്റെ തിയ്യതി ഐസിസി ഇന്നു പഖ്യാപിച്ചിരിക്കുകയാണ്. അടുത്ത വര്‍ഷം ജൂണ്‍ നാലു മുതല്‍ 30 വരെ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമാണ് കുട്ടി ക്രിക്കറ്റിലെ വന്‍പൂരം നടക്കുന്നത്.
കഴിഞ്ഞ രണ്ടു ടി20 ലോകകപ്പുകളും ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായിട്ടായിരുന്നു. പക്ഷെ ഇത്തവണ അതിനേക്കാള്‍ വളരെ നേരത്തേ തന്നെ ജൂണില്‍ ലോകകപ്പ് സംഘടിപ്പിക്കുമെന്നാണ് ഐസിസി പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴിലായിരിക്കും അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യ പോരിനിറങ്ങുകയെന്നാണ് വിവരം.

2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന അവസാന എഡിഷനില്‍ ടീമിനെ നയിച്ച രോഹിത് ശര്‍മയടക്കമുള്ളവര്‍ അടുത്ത തവണത്തെ ടൂര്‍ണമെന്റില്‍ കാണില്ല. ഹിറ്റ്മാനെക്കൂടാതെ മുന്‍ നായകന്‍ വിരാട് കോലിയും 2024ലെ ടി20 ലോകകപ്പ് കളിക്കാന്‍ സാധ്യത കുറവണ്. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍, ദിനേശ് കാര്‍ത്തിക് എന്നിവരെയും ലോകകപ്പില്‍ പ്രതീക്ഷിക്കേണ്ട.
അവസാനത്തെ ടി20 ലോകകപ്പില്‍ രോഹിത്തിനു കീഴില്‍ ഇന്ത്യയുടെ പ്രകടനം നിരാശാജനകമായിരുന്നു. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു 10 വിക്കറ്റിനു നാണംകെട്ടാണ് ഇന്ത്യ പുറത്തായത്. ഈ ടൂര്‍ണമെന്റിനു ശേഷം രോഹിത്തും കോലിയും ഒരു ടി20 പോലും ഇന്ത്യക്കായി കളിച്ചിട്ടില്ല. നിലവില്‍ ടി20 പ്ലാനിന്റെ ഭാഗമല്ലാത്ത ഇരുവരെയും തുടര്‍ന്നും പരിഗണിക്കാന്‍ സാധ്യതയില്ല.
2024ലെ ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യന്‍ ടീം കളിക്കാനിരിക്കുന്ന ടി20 പരമ്പരകള്‍ ഏതൊക്കെയാണെന്നു നമുക്കു നോക്കാം. വെസ്റ്റ് ഇന്‍ഡീസുമായി അടുത്ത മാസം നടക്കാനിരിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയാണ് ആദ്യത്തേത്. ഹാര്‍ദിക്കിനു കീഴില്‍ യുവനിരയെയാണ് ഇന്ത്യ പരീക്ഷിക്കുന്നത്. ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ചില താരങ്ങള്‍ പരമ്പരയിലൂടെ ടീമിനായി അരങ്ങേറ്റം കുറിച്ചേക്കും.
ആഗസ്റ്റില്‍ അയര്‍ലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയാണ് ഇന്ത്യ തുടര്‍ന്നു കളിക്കുക. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കുന്നതിനാല്‍ ക്യാപ്റ്റന്‍ ഹാര്‍ദിക്കുള്‍പ്പെടെ ചില പ്രധാനപ്പെട്ട കളിക്കാര്‍ക്കു പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കുമെന്നാണ് വിവരം. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവായിരിക്കും ഇന്ത്യയെ നയിക്കുക.
രണ്ടു എവേ പരമ്പരകള്‍ക്കു ശേഷം കരുത്തരായ ഓസ്‌ട്രേലിയയുമായി അഞ്ചു ടി20കളുടെ പരമ്പരയാണ് ഇന്ത്യക്കു മുന്നിലുള്ളത്. നവംബറിലാണ് ഈ പരമ്പര പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ജയിക്കാന്‍ ഏറ്റവും ദുഷ്‌കരമായ പരമ്പരകളിലൊന്നായിരിക്കും ഇത്.

അതിനു ശേഷം സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ മൂന്നു ടി20കളിലും ഡിസംബറില്‍ ഇന്ത്യ കളിക്കുന്നുണ്ട്. പേസും ബൗണ്‍സുമുള്ള സൗത്താഫ്രിക്കന്‍ പിച്ചില്‍ പരമ്പര നേടുക ഇന്ത്യക്കു കടുപ്പമായിരിക്കും. ഇത്തരം പിച്ചുകളില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ മിടുക്ക് ഈ പരമ്പരയിലൂടെ അളക്കപ്പെടുകയും ചെയ്യും.
അഫ്ഗാനിസ്താനുമായി നാട്ടില്‍ മൂന്നു ടി20കളുടെ പരമ്പരയാണ് ഇന്ത്യ അതിനു ശേഷം ജനുവരിയില്‍ കളിക്കുക. നിലവില്‍ പ്രഖ്യാപിച്ച ഷെഡ്യൂള്‍ പ്രകാരം അടുത്ത ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യയുടെ അവസാനത്തെ ടി20 പരമ്പരയും ഇതു തന്നെയാണ്. ഈ ഫോര്‍മാറ്റില്‍ അഫ്ഗാന്‍ അപകടകാരികളാണെങ്കിലും പരമ്പര ജയിക്കാമെന്ന ആത്മവിശ്വാസത്തിലായിരിക്കും ഇന്ത്യ.
ഈ പരമ്പരയ്ക്കു ശേഷം അടുത്ത സീസണിലെ ഐപിഎല്ലിലാണ് ഇന്ത്യന്‍ താരങ്ങള്‍ ടി20യില്‍ കളിക്കുക. മാര്‍ച്ച് അവസാനത്തോടെ തുടങ്ങി മേയ് അവസാനമായിരിക്കും ഐപിഎല്ലിന്റെ 17ാം സീസണ്‍. ഐപിഎല്ലിനു പിന്നാലെ ടി20 ലോകകപ്പ് ജൂണില്‍ ആരംഭിക്കുകയും ചെയ്യും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications