Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: റിങ്കുവോ, ജയ്‌സ്വാളോയല്ല; ഇന്ത്യന്‍ ടീമില്‍ ഉറപ്പായും അവനെയെടുക്കൂ! അശ്വിന്‍ പറയുന്നു

ഐസിസിയുടെ ടി20 ലോകകപ്പ് ജൂണില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ ടീമില്‍ തീര്‍ച്ചയായും സ്ഥാനമര്‍ഹിക്കുന്ന ഒരു താരത്തെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ് സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. അഫ്ഗാനിസ്താനുമായുള്ള മൂന്നു ടി20കളുടെ പരമ്പര തൂത്തുവാരിയാണ് ടി20 ലോകകപ്പിനു വേണ്ടി ഇന്ത്യ അവസാനത്തെ തയ്യാറെടുപ്പ് പൂര്‍ത്തിയാക്കിയത്.

ജൂണില്‍ അമേരിക്ക- വെസ്റ്റ് ഇന്‍ഡീസ് എന്നീവിടങ്ങളിലായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനു മുമ്പ് മറ്റു ടി20 പരമ്പരകളിലൊന്നും ഇന്ത്യ കളിക്കുന്നില്ല. ജൂണ്‍ അഞ്ചിനു അമേരിക്കയില്‍ വച്ച് അയര്‍ലാന്‍ഡുമായിട്ടാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം. സ്വന്തം യൂട്യൂബ് ചാനലില്‍ അഫ്ഗാനെതിരേ സമാപിച്ച ടി20 പരമ്പരയെക്കുറിച്ച് വിശകലനം നടത്തവെയായിരുന്നു ഒരു താരത്തെ അശ്വിന്‍ വാനോളം പുകഴ്ത്തിയത്.

YUVRAJ SINGH

ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും അപരാജിത ഫിഫ്റ്റികള്‍ നേടിയ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെയെയാണ് അശ്വിന്‍ പുകഴ്ത്തിയിരിക്കുന്നത്. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനോടാണ് ദുബെയെ അദ്ദേഹം താരതമ്യംചെയ്തത്. യുവരാജ് സിങ് ലൈറ്റെന്ന (Lite) എന്ന വിശേഷണം ദുബെയ്ക്കു അശ്വിന്‍ നല്‍കുകയും ചെയ്തു.

ഇന്ത്യക്കു മറ്റൊരു സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഓപ്ഷനാണ് ശിവം ദുബെയിലൂടെ ലഭിച്ചിരിക്കുന്നതെന്നും അമേരിക്ക, വിന്‍ഡീസ് എന്നീവിടങ്ങളിലെ സാഹചര്യങ്ങള്‍ താരത്തിനു യോജിച്ചതാണെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടി. യുവരാജ് സിങ് ലൈറ്റ് പാക്കേജെന്നു എനിക്കു ശിവം ദുബെയെ അഭിമാനത്തോടെ തന്നെ വിളിക്കാന്‍ കഴിയും.

യുവരാജ് സിങുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങള്‍ എനിക്കു ദുബെയുടെ ഗെയിമില്‍ കാണാന്‍ സാധിക്കുന്നു. താഴ്ത്തി ബാറ്റ് വീശുമ്പോഴുള്ള സ്വിങ്, ഉയരം, ബോളിലേക്കു എത്തിപ്പിടിക്കുന്ന ശൈലി തുടങ്ങി ഒരുപാട് സാമ്യങ്ങള്‍ ഇരുവരും തമ്മിലുണ്ടെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടി.

അഫ്ഗാനെതിരായ കളിയില്‍ ആദ്യത്തെ രണ്ടു കളിയിലും ഫിഫ്റ്റി നേടുന്നതോടൊപ്പം ബൗള്‍ ചെയ്ത ആദ്യത്തെ ഓവറില്‍ തന്നെ വിക്കറ്റുകളും രണ്ടു കളിയിലും ദുബെ വീഴ്ത്തിയിരുന്നു. മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ മാത്രമാണ് ദുബെയ്ക്കു കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കാതെ പോയത്. എങ്കിലും പ്ലെയര്‍ ഓഫ് സീരീസ് പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

പരിക്കുകളുടെ തോഴനായ സ്റ്റാര്‍ ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യയാണ് നിലവില്‍ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനമുറപ്പാക്കിയ ഏക സീം ബൗളിങ് ഓള്‍റൗണ്ടര്‍. ഹാര്‍ദിക്കിന്റെ ബാക്കപ്പായി ദുബെയെ ടീമിലുള്‍പ്പെടുത്തണമെന്നു മുന്‍ താരങ്ങളടക്കം പലരും ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്. അതിനു പിന്നാലെയാണ് അശ്വിനും അദ്ദേഹത്തെ ടീമിലെടുക്കണമെന്ന ആവശ്യമുന്നയിച്ചിരിക്കുന്നത്.

SHIVAM DUBE

ദേശീയ ടീമിനോടൊപ്പം ദുബെയ്ക്കു രണ്ടാമൂഴം കൂടിയാണിത്. നേരത്തേ വിരാട് കോലി ക്യാപ്റ്റനായിരിക്കെ 2019ല്‍ ഇന്ത്യക്കു വേണ്ടി വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ താരം അരങ്ങേറിയിരുന്നു. പക്ഷെ പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം കാഴ്ചവയ്ക്കാന്‍ ദുബെയ്ക്കായില്ല. ഇതോടെ ദുബെ ദേശീയ ടീമില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തു. എന്നാല്‍ 2022ലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള വരവ് താരത്തിന്റെ കരിയറിലെ ടേണിങ് പോയിന്റായി മാറുകയായിരുന്നു.

എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ സിഎസ്‌കെ ജഴ്‌സിയില്‍ ദുബെ ആദ്യ സീസണില്‍ തന്നെ മാച്ച് വിന്നറായി മാറി. കഴിഞ്ഞ തവണയും പ്രകടനമാവര്‍ത്തിച്ച അദ്ദേഹം ചെന്നൈയുടെ അഞ്ചാം ഐപിഎല്‍ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.

മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരെ കടന്നാക്രമിക്കാനുള്ള മിടുക്കാണ് ദുബെയെ ഈ ഫോര്‍മാറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്ററാക്കി മാറ്റിയത്. രണ്ടാം വരവില്‍ ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്തിയ ദുബെ ടി20 ലോകകപ്പില്‍ ഏറെക്കുറെ സ്ഥാനമുറപ്പാക്കിയ മട്ടാണ്.

Story first published: Saturday, January 20, 2024, 17:06 [IST]
Other articles published on Jan 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+