Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: മൂന്നു പേര്‍ക്ക് 10ല്‍ 10, സൂര്യക്ക് 2.5! ഇന്ത്യന്‍ താരങ്ങളുടെ റേറ്റിങ്ങറിയാം

ആന്റിഗ്വ: ബംഗ്ലദേശിനെയും തുരത്തി ടി20 ലോകകപ്പില്‍ അപരാജിത റെക്കോര്‍ഡ് കാത്തുസൂക്ഷിച്ചിരിക്കുകയാണ് ടീം ഇന്ത്യ. സൂപ്പര്‍ എട്ടിലെ ഗ്രൂപ്പ് വണ്ണില്‍ ബംഗ്ലാദേശിനെ 50 റണ്‍സിനാണ് രോഹിത് ശര്‍മയു സംഘവും തുരത്തിയത്. ഇതോടെ സെമി ഫൈനല്‍ ബെര്‍ത്ത് ഏറെക്കുറ ഉറപ്പിക്കാനും ഇന്ത്യക്കു സാധിച്ചിട്ടുണ്ട്. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ അഫ്ഗാനിസ്താനെ ഓസ്‌ട്രേലിയ തോല്‍പ്പിക്കുകയാണെങ്കില്‍ ഇന്ത്യക്കു സെമിയിലേക്കു മുന്നേറാം.

സൂപ്പര്‍ എട്ടില്‍ തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും കാര്യമായി വിയര്‍ക്കാതെയാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. നേരത്തേ അഫ്ഗാനിസ്താനെതിരേയുംഏകപക്ഷീയമായിരുന്നു ഇന്ത്യന്‍ വിജയം. ബംഗ്ലാദേശിനെതിരേ ബാറ്റിങിലും ബൗളിങിലും ചിലരുടെ മിന്നുന്ന പ്രകടനമാണ് ഇന്ത്യന്‍ ജയത്തിനു അടിത്തറയിട്ടത്. മല്‍സരത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ റേറ്റിങ്ങറിയാം.

രോഹിത് ശര്‍മ

നായകന്‍ രോഹിത് ശര്‍മയുടെ റേറ്റിങ് 10ല്‍ 6.5 ആണ്. 11 ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറുമടക്കം 23 റണ്‍സ് അടിച്ചെടുത്താണ് അദ്ദേഹം പുറത്തായത്. നന്നായി തുടങ്ങിയെങ്കിലും അതൊരു മികച്ച സ്‌കോറാക്കി മാറ്റിയെടുക്കാന്‍ ഹിറ്റ്മാന് കഴിഞ്ഞില്ല. എങ്കിലും അഗ്രസീവ് ബാറ്റിങിലൂടെ തുടക്കത്തില്‍ തന്നെ ബംഗ്ലാദേശ് ബൗളിങ് നിരയെ പ്രതിരോധത്തിലാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.

വിരാട് കോലി

ഈ മല്‍സരില്‍ മികച്ച ഫോമില്‍ കാണപ്പെട്ട വിരാട് കോലി ഫിഫ്റ്റി നേടുമെന്ന പ്രതീതി നല്‍കിയെങ്കിലും 37ല്‍ നില്‍ക്കെ പുറത്തായി. 28 ബോളില്‍ മൂന്നു സിക്‌സറും ഒരു ഫോറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 7.5 റേറ്റിങാണ് കോലിക്കു ലഭിച്ചത്. ക്രീസിനു പുറത്തേക്കിറങ്ങി കളിക്കാന്‍ ശ്രമിച്ചാണ് ബൗള്‍ഡായി അദ്ദേഹത്തിനു ക്രീസ് വിടേണ്ടി വന്നത്.

HARDIK PANDYA

റിഷഭ് പന്ത്

വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ റേറ്റിങും 7.5 തന്നെ. 24 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സറുമടക്കം 36 റണ്‍സാണ് അദ്ദേഹം നേടിയത്. ഒരിക്കല്‍ക്കൂടി നന്നായി തുടങ്ങിയെങ്കിലും അതു വലിയ സ്‌കോറാക്കി മാറ്റുന്നതില്‍ പരാജയപ്പെട്ടു. എങ്കിലും കളിയില്‍ ഇംപാക്ടുണ്ടാക്കാാന്‍ ഒരിക്കല്‍ക്കൂടി താരത്തിനു സാധിച്ചുവെന്നത് ശ്രദ്ധേയമാണ്.

സൂര്യകുമാര്‍ യാദവ്

ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കുറവ് റേറ്റിങ് ലഭിച്ചിരിക്കുന്നത് ലോക ഒന്നാംനമ്പര്‍ താരം സൂര്യകുമാര്‍ യാദവിനാണ്. വെറും 2.5 മാത്രമാണ് അദ്ദേഹത്തിന്റെ റേറ്റിങ്. ആദ്യ ബോളില്‍ സിക്‌സറോടെ തുടങ്ങിയെങ്കിലും അടുത്ത ബോളില്‍ എഡ്ജായി സൂര്യ ക്രീസ് വിടുകയായരുന്നു. തന്‍സിം സാക്വിബിന്റെ ഒരു കിടിലന്‍ ബോളാണ് അദ്ദേഹത്തെ വീഴ്ത്തിയത്. ബാറ്റിങില്‍ ക്ലിക്കായില്ലെങ്കിലും ഫീല്‍ഡിങില്‍ ഒരു കിടിലന്‍ ക്യാച്ചെടുക്കാന്‍ അദ്ദേഹത്തിനായിരുന്നു.

ശിവം ദുബെ

ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ പതറിയ ശിവം ദുബെ പതിയെ ഫോമിലേക്കു തിരിച്ചെത്തി കൊണ്ടിരിക്കുകായണ്. ഈ കിളിയില്‍ 7.5 റേറ്റിങാണ് അദ്ദേഹത്തിനുള്ളത്. 24 ബോളില്‍ മൂന്നു സിക്‌സറുകളടക്കം 34 റണ്‍സാണ് ദുബെ നേടിയത്.

ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യന്‍ താരങ്ങളില്‍ 10ല്‍ 10 റേറ്റിങ് ലഭിച്ചിരുന്ന കളിക്കാരിലൊരാള്‍ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. 27 ബോളില്‍ നാലു ഫോറും മൂന്നു സിക്‌റസറുമടക്കം പുറത്താവാതെ 50 റണ്‍സാണ് അദ്ദേഹം നേടിയത്. പിന്നീട് ബൗളിങില്‍ മൂന്നോവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും ഹാര്‍ദിക്ക് പിഴുതു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹം തന്നെയാണ്.

രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജയ്ക്കു പതിവുപോലെ ഈ മല്‍സരത്തിലും കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു. 10ല്‍ അഞ്ച് റേറ്റിങാണ് അദ്ദേഹത്തിനുള്ളത്. കളിയില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കാതെ പോയ ജഡേജ ബൗളിങില്‍ മൂന്നോവറില്‍ വിക്കറ്റില്ലാതെ 24 റണ്‍സ് വിട്ടുകൊടുത്തു.

KULDEEP YADAV

അക്ഷര്‍ പട്ടേല്‍

അക്ഷര്‍ പട്ടേിന്റെ റേറ്റിങ് നാല് മാത്രമാണ്. ബാറ്റിങിലും ബൗളിങിലും അദ്ദേഹത്തിനു ഈ കളിയില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചില്ല. പുറത്താവാതെ മൂന്നു റണ്‍സാണ് അദ്ദേഹം കളിയില്‍ നേടിയത്. ബൗളിങിലാവട്ടെ രണ്ടോറില്‍ 26 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

ജസ്പ്രീത് ബുംറ

ഇന്ത്യന്‍ താരങ്ങളില്‍ പത്തില്‍ പത്ത് റേറ്റിങുള്ള രണ്ടാമത്തെയാള്‍ ജസ്പ്രീത് ബുംറയാണ്. ബൗളിങില്‍ ഈ കളിയിലും അദ്ദേഹം മിന്നിച്ചു. നാലോവറില്‍ 3.2 ഇക്കോണമി റേറ്റില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകള്‍ ബുംറ വീഴ്ത്തി.

കുല്‍ദീപ് യാദവ്

സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെയും റേറ്റിങ് പത്തില്‍ പത്ത് തന്നെയാണ്. ഉജ്ജ്വല ബൗളിങിലൂടെ ബംഗ്ലാദേശ് ബാറ്റര്‍മാരെ അദ്ദേഹം വട്ടം കറക്കി. നാലോവറില്‍ 19 റണ്‍സിനു മൂന്നു വിക്കറ്റുകള്‍ കുല്‍ദീപ് നേടി.

അര്‍ഷ്ദീപ് സിങ്

ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങിന്റെ റേറ്റിങ് 8.5 ആണ്. പവര്‍പ്ലേയില്‍ വിക്കറ്റ് ലഭിച്ചില്ലെങ്കിലും ഡെത്ത് ഓവറുകളില്‍ രണ്ടു വിക്കറ്റുകള്‍ അദ്ദേഹം നേടി. നാലോവറില്‍ 30 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ഇത്.

Story first published: Sunday, June 23, 2024, 8:10 [IST]
Other articles published on Jun 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+