T20 World Cup 2024: ദുബെയെ ഇന്ത്യ പുറത്താക്കൂ, പകരം പരാഗ് വരണം; യുവതാരം ഞെട്ടിക്കും
ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ശേഷം ടി20 ലോകകപ്പ് വരാനിരിക്കുകയാണ്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനെ ഇതിനോടകം പ്രഖ്യാപിച്ചതാണ്. എന്നാല്‍ ചില നിര്‍ണ്ണായക മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 25വരെ ലോകകപ്പ് ടീമില്‍ മാറ്റം വരുത്താനുള്ള അവസരമുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്ക് റിയാന്‍ പരാഗിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാക്കുകയാണ് ആരാധകര്‍.
മധ്യനിരയില്‍ ശിവം ദുബെയെ പരിഗണിക്കുന്നതിലും നല്ലത് പരാഗാണെന്നാണ് ആരാധകര്‍ പറയുന്നത്. ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് പരാഗ് നടത്തുന്നത്. രാജസ്ഥാന്‍ റോയല്‍സിനൊപ്പം മധ്യനിരയില്‍ കസറുന്ന പരാഗ് സീസണില്‍ 500 റണ്‍സ് പിന്നിട്ടിരിക്കുകയാണ്. ടീം സമ്മര്‍ദ്ദം നേരിടുന്ന സാഹചര്യത്തിലും തകര്‍പ്പന്‍ പ്രകടനത്തോടെ കസറാന്‍ പരാഗിന് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പരാഗിനെ ഇന്ത്യ പരിഗണിച്ച് ദുബെയെ ബാക്കപ്പായി റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആരാധകര്‍ പറയുന്നത്.
12 ഇന്നിങ്‌സില്‍ നിന്ന് 531 റണ്‍സാണ് പരാഗ് നേടിയത്. 59 ശരാശരിയില്‍ കളിക്കുന്ന പരാഗിന് 152.59 എന്ന ഭേദപ്പെട്ട സ്‌ട്രൈക്ക് റേറ്റുമുണ്ട്. സ്പിന്നിനേയും പേസിനേയും ഒരുപോലെ നേരിടാന്‍ മിടുക്കനാണ് പരാഗ്. 31 സിക്‌സും 38 ഫോറും പറത്തിയ താരം 4 അര്‍ധ സെഞ്ച്വറികളും നേടി. ടീം തകരുന്ന മത്സരങ്ങളില്‍ പരാഗിന് രക്ഷകനാവാന്‍ സാധിക്കുന്നുണ്ട്. പഞ്ചാബ് കിങ്‌സിനെതിരേയും താരം അവസരത്തിനൊത്ത് ഉയര്‍ന്നു.
ടോപ് ഓഡറും മധ്യനിരയും തകര്‍ന്ന സാഹചര്യത്തിലും 34 പന്തില്‍ 48 റണ്‍സുമായി ടീമിനെ 144 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്തിക്കാന്‍ പരാഗിന് സാധിച്ചു. സ്പിന്നറെന്ന നിലയിലും ടീമിന് ഉപകാരിയാണ് പരാഗ്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ സ്ലോ പിച്ചാവുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പരാഗിന്റെ സാന്നിധ്യം ടീമിന് ഗുണം ചെയ്യുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

വലിയ ഭാവി തനിക്കുണ്ടെന്ന് തെളിയിക്കുന്ന ബാറ്റിങ് പ്രകടനം നടത്താന്‍ പരാഗിന് സാധിക്കുന്നുണ്ട്. എന്തായാലും റിസര്‍വ് താരമായെങ്കിലും ടീമില്‍ പരാഗ് ഇടം അര്‍ഹിക്കുന്നുണ്ട്. അന്തിമ തീരുമാനം സെലക്ടര്‍മാരുടേതാണ്. എന്നാല്‍ പരാഗ് ടീമില്‍ ഇടം അര്‍ഹിക്കുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ടി20 ലോകകപ്പ് ടീം പ്രഖ്യാപിച്ചതിന് ശേഷം പല താരങ്ങളുടേയും പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തില്‍ മികച്ച ഫോമിലുള്ള പരാഗിനെ പരിഗണിക്കാവുന്നതാണ്.
പഞ്ചാബിനെതിരേ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച സഞ്ജു സാംസണിന്റെ തീരുമാനം തെറ്റായെന്ന് തോന്നിപ്പിക്കുന്ന ബാറ്റിങ്ങാണ് രാജസ്ഥാന്‍ കാഴ്ചവെച്ചത്. ടീമിലെ പ്രധാന താരങ്ങളെല്ലാം നിരാശപ്പെടുത്തി. ജോസ് ബട്‌ലറുടെ അഭാവം രാജസ്ഥാനെ കാര്യമായി ബാധിച്ചു. ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്ന ഓപ്പണറാണ് യശ്വസി ജയ്‌സ്വാള്‍. 4 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. നായകന്‍ സഞ്ജു സാംസണ്‍ ശൈലി മാറ്റിക്കളിക്കുന്നത് തിരിച്ചടിയാവുകയാണ്.
15 പന്തില്‍ 18 റണ്‍സെടുത്ത സഞ്ജുവിനെ നതാന്‍ ഇല്ലിസാണ് മടക്കിയത്. ബട്‌ലറുടെ പകരക്കാരനായ ടോം കോഹ്ലര്‍ കാഡ്‌മോറിന് വലിയ ഇംപാക്ട് സൃഷ്ടിക്കാനായില്ല. 23 പന്ത് നേരിട്ട് 2 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 18 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. ദ്രുവ് ജുറേല്‍ ഗോള്‍ഡന്‍ ഡെക്കായി. സാം കറെന്റെ പന്തില്‍ ഹര്‍പ്രീത് ബ്രാറിന് ക്യാച്ച് നല്‍കിയാണ് ജുറേല്‍ മടങ്ങിയത്. വമ്പനടിക്കാരനായ റോവ്മാന്‍ പവല്‍ നാല് റണ്‍സും നേടി മടങ്ങി.
ആദ്യ പാദത്തില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ കസറിയ രാജസ്ഥാന്‍ റോയല്‍സിന് രണ്ടാം പാദത്തില്‍ കാലിടറുകയാണ്. അവസാന മൂന്ന് മത്സരവും തോറ്റാണ് രാജസ്ഥാന്‍ പഞ്ചാബിനെ നേരിടുന്നത്. പ്ലേ ഓഫില്‍ സീറ്റുറപ്പിച്ചെങ്കിലും രാജസ്ഥാന്റെ അവസാന മത്സരങ്ങളിലെ പ്രകടനങ്ങള്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications