Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: സഞ്ജുവിന്റെ ശാപം! ടി20യിലേക്ക് എന്തിന് തിരിച്ചുവന്നു? രോഹിത്തിന് വിമര്‍ശനം

ബാര്‍ബഡോസ്: അഫ്ഗാനിസ്താനെതിരായ ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഫ്‌ളോപ്പായ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കു രൂക്ഷവിമര്‍ശനം. 13 ബോളില്‍ ഒരു ഫോറടക്കം എട്ടു റണ്‍സ് മാത്രമെടുത്താണ് അദ്ദേഹം മടങ്ങിയത്. ഇടംകൈയന്‍ പേസര്‍ ഫസല്‍ഹഖ് ഫാറൂഖിയുടെ ബൗളിങില്‍ രോഹിത്തിനെ അഫ്ഗാന്‍ നായകന്‍ റാഷിദ് ഖാന്‍ പിടികൂടുകയായിരുന്നു. ക്രീസിലെത്തിയ ശേഷം ആദ്യ ബോള്‍ മുതല്‍ ഒട്ടും താളത്തിലല്ല രോഹിത് കാണപ്പെട്ടത്. ബോള്‍ സ്‌ട്രൈക്ക് ചെയ്യാന്‍ അദ്ദേഹം ശരിക്കും വിഷമിക്കുന്നത് കാണാമായിരുന്നു.

ഫസല്‍ഹഖ് എറിഞ്ഞ ആദ്യ ഓവിറിലെ നാലു ബോളിലും രോഹിത്തിനു റണ്ണൊന്നുമെടുക്കാനായില്ല. അഞ്ചാമത്തെ ബോളില്‍ ഒരു ലക്കി ഫോറിലൂടെയാണ് അദ്ദേഹം അക്കൗണ്ട് തുറന്നത്. ബാറ്റില്‍ എഡ്ജായ ബോള്‍ ഷോര്‍ട്ട് തേര്‍ഡ്മാന്‍ ഏരിയയിലൂടെ ബൗണ്ടറിയില്‍ കലാശിക്കുകയായിരുന്നു. അടുത്ത ബോളില്‍ രോഹിത് സിംഗിളുമെടുത്തു.

ROHIT SHARMA

രണ്ടാം ഓവര്‍ മുഹമ്മദ് നബിക്കായിരുന്നു. രണ്ടു സിംഗിളുകളാണ് രോഹിത് നേടിയത്. രണ്ടോവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലുള്ളത് എട്ടു റണ്‍സ് മാത്രം. ഇതോടെ മൂന്നാം ഓവറില്‍ റിസ്‌ക്കുള്ള ഷോട്ട് കളിക്കാന്‍ രോഹിത് നിര്‍ബന്ധിതനായി തീര്‍ന്നു. അഞ്ചാമത്തെ ബോളില്‍ അദ്ദേഹം വിക്കറ്റും കൈവിട്ടു. ഒരു സ്ലോ ബോളായിരുന്നു ഫസല്‍ പരീക്ഷിച്ചത്. ലൈനിനു കുറുകെ വമ്പന്‍ ഷോട്ടിനു രോഹിത് തുനിയുകയും ചെയ്തു. എന്നാല്‍ മുകളിലേക്കുയര്‍ന്ന ബോള്‍ മിഡ് ഓണില്‍ റാഷിദ് അനായാസം കൈയ്ക്കുള്ളിലാക്കി.

ഇതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ രോഹിത്തിനെ വിമര്‍ശിച്ചും പരിഹസിച്ചും ആരാധകര്‍ രംഗത്തുവന്നത്. ഇതു സഞ്ജു സാംസണിന്റെ ശാപമാണ്. ഐപിഎല്ലില്‍ 500 പ്ലസ് റണ്‍സ് അടിച്ചെടുത്തിട്ടും അദ്ദേഹത്തിനു ഒരവസരം പോലും നല്‍കാതെ തഴയുന്ന രോഹിത്തിന്റെ തീരുമാനം ശരിയല്ല. സഞ്ജുവിനെ അവഗണിക്കുന്നിടത്തോളം രോഹിത് ബാറ്റിങില്‍ ക്ലിക്കാവാന്‍ പോവുന്നില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനത്തു നിന്നും യശസ്വി ജയ്‌സ്വാളിനെ ഒഴിവാക്കിയത് ടീം മാനേജ്‌മെന്റിന്റെ ഏറ്റവും മോശം തീരുമാനമാണ്. കാരണം ഇതു പോലെയുള്ള സാഹചര്യങ്ങളില്‍ ബാറ്റ് ചെയ്യുമ്പോള്‍ രോഹിത് ശര്‍മയ്ക്കു തുടക്കത്തില്‍ അല്‍പ്പം സമയം ആവശ്യമാണ്.

എന്നാല്‍ രോഹിത്തിന്റെ പുതിയ ബാറ്റിങ് പങ്കാളിയായ വിരാട് കോലിയും ഇപ്പോള്‍ പതറുകയാണ്. ഇതു രോഹിത്തിന്റെയും ബാറ്റിങിനെ ബാധിക്കുന്നുണ്ട്. തുടക്കത്തില്‍ തന്നെ വലിയ ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി മാറുകയാണെന്നും ആരാധകര്‍ കുറിക്കുന്നു.

ROHIT SHARMA

2022ലെ ടി20 ലോകകപ്പിനു ശേഷം ഈ ഫോര്‍മാറ്റില്‍ നിന്നും അനിശ്ചിതമായി വിട്ടുനിന്ന രോഹിത് ശര്‍മ എന്തിനാണ് വീണ്ടും തിരിച്ചുവന്നത്? അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മോശം തീരുമാനമാണിത്. രോഹിത് ടി20യില്‍ നിന്നും വിരമിക്കേണ്ട സമയമായിരിക്കുകയാണ്. ഇനിയെങ്കിലും യുവതാരങ്ങള്‍ക്കായി അദ്ദേഹം വഴി മാറിക്കൊടുക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

2020 മുതല്‍ ഐപിഎല്ലില്‍ ഫ്‌ളോപ്പായി കൊണ്ടിരിക്കുന്ന ബാറ്ററാണ് രോഹിത് ശര്‍മ. ഇന്ത്യന്‍ ടീമിനൊപ്പവും 2020നു ശേഷം അദ്ദേഹം മികച്ച ഇന്നിങ്‌സുകളൊന്നും കളിച്ചിട്ടില്ല. ഇങ്ങനെയൊരാളെ എന്തിനാണ് ലോകകപ്പ് പോലെയൊരു വലിയ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ക്യാപ്റ്റനാക്കിയതെന്നും ആരാധകര്‍ തുറന്നടിക്കുന്നു.

അയര്‍ലാന്‍ഡുമായുള്ള ആദ്യ കളിയില്‍ 37 ബോളില്‍ 52 റണ്‍സ് നേടിയതൊഴിച്ചാല്‍ പിന്നീട് കളിച്ച മൂന്ന് ഇന്നിങ്‌സുകളിലും രോഹിത് ബാറ്റിങില്‍ ഫ്‌ളോപ്പായി മാറി. പാകിസ്താനെതിരേ 12 ബോളില്‍ 13, അമേരിക്കയ്‌ക്കെതിരേ ആറു ബോളില്‍ മൂന്ന് എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്‌കോറുകള്‍. ഇവയ്ക്കു പിന്നാലെയാണ് അഫ്ഗാനെതിരേയും ഒറ്റയക്ക സ്കോറില്‍ മടങ്ങേണ്ടിവന്നത്.

Story first published: Thursday, June 20, 2024, 21:09 [IST]
Other articles published on Jun 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+