For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ബാബര്‍ ഇത്രക്ക് മണ്ടനോ? ഇതെന്ത് ക്യാപ്റ്റന്‍സി! തോല്‍വിക്ക് പിന്നാലെ വിമര്‍ശനം

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ആവേശകരമായ മത്സരത്തില്‍ പാകിസ്താനെ നാണംകെടുത്തിയിരിക്കുകയാണ് അമേരിക്ക. സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ 5 റണ്‍സിനാണ് പാകിസ്താനെ ആതിഥേയരായ അമേരിക്ക തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 7 വിക്കറ്റിന് 159 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ അമേരിക്കയും 159 റണ്‍സാണ് നേടിയത്. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ അമേരിക്ക 18 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന് 13 റണ്‍സാണ് നേടാനായത്. പാകിസ്താന്റെ തോല്‍വിയില്‍ എല്ലാവരും ഞെട്ടിയിരിക്കുകയാണ്. ഇപ്പോഴിതാ പാകിസ്താന്റെ തോല്‍വിക്ക് പിന്നാലെ നായകന്‍ ബാബര്‍ ആസമിനെതിരേ വിമര്‍ശനം ഉയര്‍ത്തുകയാണ് ആരാധകര്‍. ബാബറിന്റെ മണ്ടന്‍ ക്യാപ്റ്റന്‍സിയാണ് പാകിസ്താനെ തോല്‍പ്പിച്ചതെന്നാണ് ആരാധകരുടെ വിമര്‍ശനം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും പാക് ടീം ദുരന്തമായി.

ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ പാകിസ്താന്റെ ടോപ് സ്‌കോററാവാന്‍ ബാബറിനായി. 43 പന്തില്‍ 44 റണ്‍സാണ് ബാബര്‍ നേടിയത്. 3 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് ബാബറിന്റെ പ്രകടനം. ഒരുവശത്ത് പാകിസ്താന്റെ വിക്കറ്റ് വീഴവെ ബാബറിന്റെ പ്രകടനത്തെ മികച്ചതാണെന്ന് വിശേഷിപ്പിക്കാം. എന്നാല്‍ ടി20 ഫോര്‍മാറ്റ് എന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ ബാബറിന്റെ പ്രകടനം വളരെ മോശമാണെന്ന് തന്നെ വിലയിരുത്താം. സ്ലോ ബാറ്റിങ്ങിന്റെ പേരില്‍ ബാബര്‍ ട്രോളുകള്‍ നേരിടുകയാണ്.

പാകിസ്താന്‍ ബൗളര്‍മാരെ ബാബര്‍ ഉപയോഗിച്ചതിനെതിരേയും വിമര്‍ശനം ഉയരുന്നുണ്ട്. നാല് പേസര്‍മാരുമായാണ് പാകിസ്താന്‍ കളിക്കാനിറങ്ങിയത്. എന്നാല്‍ ഇവരെ വേണ്ടവിധം ഉപയോഗിക്കാന്‍ ബാബറിന് സാധിച്ചില്ല. അവസാന ഓവറില്‍ ഹാരിസ് റഊഫിനെ പന്തേല്‍പ്പിച്ചതിനേയും ആരാധകര്‍ മണ്ടത്തരമെന്നാണ് പറയുന്നത്. റഊഫ് ടി20യില്‍ തല്ലുകൊള്ളിയായ ബൗളറാണ്. ഷഹിന്‍ ഷാ, നസിം ഷാ എന്നിവരിലൊരാളുടെ ഓവര്‍ ബാക്കിവെച്ച് അവസാന ഓവറിലേക്ക് പരിഗണിക്കണമായിരുന്നു.

usa vs pak

എന്നാല്‍ റഊഫിനെ അവസാന ഓവറിലേക്ക് പരിഗണിച്ചത് ബാബറിന്റെ അമിത ആത്മവിശ്വാസമാണെന്നും ഇത് തോല്‍വിക്ക് കാരണമായെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു. സൂപ്പര്‍ ഓവറില്‍ മുഹമ്മദ് അമീറിനെയാണ് ബാബര്‍ വിശ്വസിച്ചത്. അനുഭവസമ്പന്നനായ പേസറെന്ന നിലയില്‍ അമീര്‍ സൂപ്പര്‍ ഓവറില്‍ മികവ് കാട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇതുണ്ടായില്ല. മൂന്ന് വൈഡടക്കം 18 റണ്‍സാണ് സൂപ്പര്‍ ഓവറില്‍ അമീര്‍ വിട്ടുകൊടുത്തത്.

പാകിസ്താന്റെ ബൗളര്‍മാരൊന്നും അവസരത്തിനൊത്ത് ഉയര്‍ന്നില്ലെന്നതാണ് വസ്തുത. അവസാന ഓവറില്‍ ഫീല്‍ഡ് വിന്യസിക്കുന്നതിലും ബാബറിന് പിഴച്ചു. മിഡ് ഓഫിലെ ഫീല്‍ഡറെ സര്‍ക്കിളിനുള്ളിലേക്ക് കയറ്റിയിട്ട ബാബറിന് പിഴച്ചു. അവസാന പന്തില്‍ യോര്‍ക്കറിന് ശ്രമിച്ച റഊഫിന് പിഴച്ചപ്പോള്‍ മിഡ് ഓഫ് ഫീല്‍ഡര്‍ക്ക് മുകളിലൂടെ ബൗണ്ടറി നേടി അമേരിക്ക സമനില നേടിയെടുക്കുകയായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ബാബറിന്റെ നീക്കങ്ങളെല്ലാം മോശമായിരുന്നുവെന്ന് പറയാം.

പാകിസ്താന്റെ ബാറ്റിങ് ദൗര്‍ബല്യം നേരത്തെ തന്നെ ചര്‍ച്ചയായതാണ്. ഇത് ശരിവെക്കുന്ന പ്രകടനമാണ് അമേരിക്കയ്‌ക്കെതിരേ കണ്ടത്. ഇതേ പ്രകടനംകൊണ്ട് പാകിസ്താന്‍ ഇന്ത്യക്കെതിരേ ഇറങ്ങിയാല്‍ വമ്പന്‍ തോല്‍വി തന്നെ നേരിടേണ്ടതായി വരും. ബാബര്‍ ക്യാപ്റ്റനെന്ന നിലയില്‍ ഇനിയും മെച്ചപ്പെടേണ്ടതായുണ്ട്. പാകിസ്താന്‍ ടീമിന്റെ ഒത്തിണക്കവും ചോദ്യമുയര്‍ത്തുകയാണ്. ശരീര ഭാഷയില്‍ വലിയ ആത്മവിശ്വാസം പ്രകടമാവുന്നില്ല.

ബാബര്‍ ആസമിനെ നായകസ്ഥാനത്ത് നിന്ന് പടിയിറക്കി ഷഹിന്‍ ഷാ അഫ്രീദിയെ ടി20 ക്യാപ്റ്റനാക്കിയിരുന്നു. പിന്നീട് ടി20 ലോകകപ്പിന് മുമ്പാണ് ബാബര്‍ നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയത്. ഇത് പാക് ടീമിനുള്ളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അസം ഖാനെപ്പോലെ അമിത ശരീര ഭാരമുള്ള താരത്തെ എന്തിനാണ് പാകിസ്താന്‍ കളിപ്പിക്കുന്നതെന്ന ചോദ്യവും ആരാധകര്‍ ഉയര്‍ത്തുന്നു. എന്തായാലും അമേരിക്കയോട് തോറ്റത് പാകിസ്താന് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.

Story first published: Friday, June 7, 2024, 7:37 [IST]
Other articles published on Jun 7, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+