For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: സൂപ്പര്‍ ഓവറില്‍ ഒമാന്‍ വീണു, നമീബിയക്ക് ത്രില്ലിങ് ജയം- ഹീറോയായി വീസെ

ബ്രിഡ്ജ്ടൗണ്‍: ടി20 ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ ഒമാനെ തോല്‍പ്പിച്ച് നമീബിയ. ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ 109 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ നമീബിയക്കും 6 വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സാണ് നേടാനായത്. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത നമീബിയ 21 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഒമാന് 10 റണ്‍സാണ് നേടാനായത്. സൂപ്പര്‍ ഓവര്‍ എറിഞ്ഞ വീസെയാണ് നമീബിയയുടെ ഹീറോയായത്.

ടോസ് നഷ്ടപ്പെട്ട നമീബിയ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങുകയായിരുന്നു. ആദ്യത്തെ പന്തില്‍ത്തന്നെ നമീബിയക്ക് തിരിച്ചടി നേരിട്ടു. കശ്യപ് പ്രജാപതിയെ ആദ്യ പന്തില്‍ത്തന്നെ എല്‍ബിയില്‍ കുരുക്കി റൂബന്‍ ട്രുംപെല്‍മാന്‍ ഞെട്ടിച്ചു. തൊട്ടടുത്ത പന്തില്‍ ഒമാന്‍ നായകന്‍ ആഖ്വിബ് ഇല്ലിയാസിനെയും ട്രുംപെല്‍മാന്‍ ഗോള്‍ഡന്‍ ഡെക്കാക്കി. ആദ്യത്തെ രണ്ട് പന്തിലും വിക്കറ്റ് വീണതോടെ മൂന്നാം പന്തിലും വിക്കറ്റ് നേടി ഹാട്രിക്കിലേക്ക് താരം പോകുമെന്ന് കരുതിയെങ്കിലും ദൗര്‍ഭാഗ്യവശാല്‍ അതിന് സാധിക്കാതെ പോയി.

6 പന്ത് നേരിട്ട് 6 റണ്‍സെടുത്ത നസീം ഖുഷിയേയും ട്രുംപില്‍മാന്‍ പുറത്താക്കിയപ്പോള്‍ 10 റണ്‍സിന് 3 വിക്കറ്റ് എന്ന തകര്‍ന്ന അവസ്ഥയിലായിരുന്നു ഒമാന്‍. സീഷന്‍ മഖ്‌സൂദ് 20 പന്തില്‍ 22 റണ്‍സെടുത്താണ് പുറത്തായത്. 4 ഫോറടക്കമാണ് താരം തിളങ്ങിയത്. ഖാലിദ് കെയ്‌ലിന്റെ പ്രകടനമാണ് ഒമാന്‍ സ്‌കോര്‍ബോര്‍ഡ് 100 കടത്തിയത്. 39 പന്ത് നേരിട്ട് 1 സിക്‌സും ഫോറുമടക്കം 34 റണ്‍സാണ് ഖാലിദ് നേടിയത്. അയാന്‍ ഖാന്‍ 10 പന്തില്‍ 6 റണ്‍സെടുത്ത് പുറത്തായപ്പോള്‍ മെഹ്‌റാന്‍ ഖാന്‍ 8 പന്തില്‍ 7 റണ്‍സും നേടി.

ഷക്കീല്‍ അഹമ്മദ് 9 പന്തില്‍ 11 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ഖലീമുല്ല 2 റണ്‍സും നേടി പുറത്തായി. 19.4 ഓവറില്‍ 109 റണ്‍സിനാണ് ഒമാന്‍ കൂടാരം കയറിയത്. നമീബിയക്കായി റൂബന്‍ ട്രെംപില്‍മാന്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സീനിയര്‍ താരം ഡേവിഡ് വിസെ മൂന്നും വിക്കറ്റും സ്വന്തമാക്കി. ജെര്‍ഹാര്‍ഡ് ഇറാസ്മസ് രണ്ടും ബെര്‍നാര്‍ഡ് സ്‌കോള്‍ട്ട്‌സ് ഒരു വിക്കറ്റും വീഴ്ത്തി.

oman vs namibia

മറുപടിക്കിറങ്ങിയ നമീബിയക്ക് ആദ്യ ഓവറില്‍ത്തന്നെ തിരിച്ചടി നേരിട്ടു. മൈക്കല്‍ വാന്‍ ലിന്‍ഗന്‍ ഡെക്കിന് പുറത്തായി. ബിലാല്‍ ഖാന്‍ മൈക്കലിനെ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. നിക്കോളാസ് ഡാവിന്‍ 31 പന്തില്‍ 2 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 24 റണ്‍സെടുത്ത് പുറത്തായി. നായകന്‍ ജേര്‍ഹാര്‍ഡ് ഇറാസ്മസ് 16 പന്തില്‍ 13 റണ്‍സുമായി പുറത്തായി. ജെജെ സ്മിത്തിനും കാര്യമായൊന്നും ചെയ്യാനായില്ല. 12 പന്തില്‍ 8 റണ്‍സോടെയാണ് സ്മിത്ത് മടങ്ങിയത്.

ഒരുവശത്ത് ജാന്‍ ഫ്രൈലിങ്ക് ഗംഭീര പ്രകടനം കാഴ്ചവെച്ചു. 48 പന്തില്‍ 6 ഫോറടക്കം 45 റണ്‍സെടുത്ത ഫ്രൈലിങ്കിനെ മെഹ്‌റാന്‍ ഖാന്‍ ക്ലീന്‍ബൗള്‍ഡാക്കി. സെയ്ന്‍ ഗ്രീനെ മെഹ്‌റാന്‍ എല്‍ബിയില്‍ കുടുക്കിയതോടെ പോരാട്ടം കടുത്തു. അവസാന പന്തില്‍ 2 റണ്‍സായിരുന്നു നമീബിയക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന പന്തില്‍ വിക്കറ്റ് കീപ്പര്‍ റണ്ണൗട്ട് പാഴാക്കിയതോടെ നമീബിയ സമനില പിടിച്ചു. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്തത് നമീബിയയായിരുന്നു. ഓപ്പണായിറങ്ങിയ ഡേവിഡ് വീസെ ആദ്യ പന്തില്‍ ഫോറും രണ്ടാം പന്തില്‍ സിക്‌സും പറത്തി. 21 റണ്‍സാണ് സൂപ്പര്‍ ഓവറില്‍ നമീബിയ നേടിയത്. 22 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഒമാന്‍

Story first published: Monday, June 3, 2024, 7:58 [IST]
Other articles published on Jun 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+