For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഹാര്‍ദിക് ഇന്ത്യന്‍ ടീമില്‍ വേണ്ട, പകരം റിങ്കു കളിക്കണം; നിര്‍ദേശിച്ച് കനേരിയ

കറാച്ചി: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത് മുതല്‍ പല തരത്തിലുള്ള വിമര്‍ശനങ്ങളും ടീമിനെതിരേ ഉയരുകയാണ്. അര്‍ഹിച്ച പല താരങ്ങളും തഴയപ്പെട്ടുവെന്ന ആക്ഷേപമാണ് ശക്തമായി ഉയരുന്നത്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ലോകകപ്പ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. വിക്കറ്റ് കീപ്പര്‍മാരായി റിഷഭ് പന്തും സഞ്ജു സാംസണും ഇടം പിടിച്ചപ്പോള്‍ കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ തഴയപ്പെട്ടു.

റിസര്‍വ് താരങ്ങളായാണ് ശുബ്മാന്‍ ഗില്ലും റിങ്കു സിങ്ങും ഇടം നേടിയത്. എന്നാല്‍ ലോകകപ്പ് ടീം പ്രഖ്യാപിച്ചതിന് ശേഷമുള്ള ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. ഇന്ത്യന്‍ ടീമിലെ പ്രമുഖരെല്ലാം ഫ്‌ളോപ്പാണ്. ഐപിഎല്ലിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ തീര്‍ത്തും നിരാശപ്പെടുത്തിയിരിക്കുകയാണ്. നായകനായും ഓള്‍റൗണ്ടറായും താരം ഫ്‌ളോപ്പാണ്. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിനെ ഇന്ത്യ ലോകകപ്പിലെടുത്ത തീരുമാനത്തെ പലരും ചോദ്യം ചെയ്യുന്നുണ്ട്.

ഇപ്പോഴിതാ ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യ ടി20 ലോകകപ്പ് ടീമില്‍ നിന്ന് പുറത്താക്കണമെന്നും പകരം റിങ്കു സിങ്ങിനെ കളിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. 'നിരവധി പ്രതിഭാശാലികളായ ക്രിക്കറ്റ് താരങ്ങളെ സൃഷ്ടിച്ച് എല്ലാവരും അംഗീകരിക്കപ്പെടുന്ന ടീമാണ് ഇന്ത്യ. യശ്വസി ജയ്‌സ്വാള്‍, അന്‍കൃഷ് രഘുവന്‍ഷി എന്നിവരാണ് ഈ പട്ടികയിലെ അവസാന പേരുകാര്‍. മായങ്ക് യാദവും ഇത്തവണത്തെ ഐപിഎല്ലിലൂടെ ശ്രദ്ധ നേടുന്നു.

തുടര്‍ച്ചയായി സ്ഥിരതയോടെ വേഗത്തില്‍ പന്തെറിയാന്‍ അവന് കഴിവുണ്ട്. അഭിഷേക് ശര്‍മയുടെ വലിയ ഷോട്ട് കളിക്കാനുള്ള കഴിവും മികച്ചതാണ്. എന്നാല്‍ റിങ്കു സിങ്ങിനെ ഇന്ത്യ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നു. നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യ കളിപ്പിക്കരുത്. അവന്‍ സ്ഥിരതയില്ലാത്ത പ്രകടനമാണ് നടത്തുന്നത്. ശിവം ദുബെ ഓള്‍റൗണ്ടറായുണ്ട്. സിഎസ്‌കെയ്ക്കായി മികച്ച പ്രകടനം ദുബെ നടത്തുന്നുണ്ട്.

rinku singh sanju samson

ഇന്ത്യയുടെ ടീം ശക്തമാണെന്നാണ് കരുതുന്നത്. എന്നാല്‍ റിങ്കു, ദുബെ കൂട്ടുകെട്ടാവും മധ്യനിരക്ക് കൂടുതല്‍ കരുത്ത് നല്‍കുക' കനേരിയ പറഞ്ഞു. ഹാര്‍ദിക് പാണ്ഡ്യയുടെ മുംബൈയുടെ നായകസ്ഥാനത്തെത്തിയത് മുതലാണ് താരത്തിന്റെ പ്രകടനം പിന്നോട്ട് പോകാന്‍ തുടങ്ങിയത്. പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ഹാര്‍ദിക് തിളങ്ങിയിരുന്നു. എന്നാല്‍ മുംബൈയിലേക്കെത്തിയപ്പോള്‍ രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് നായകനായി.

ഇതോടെ ആരാധകരുടെ കണ്ണിലെ കരടായി ഹാര്‍ദിക് മാറി. ആരാധകര്‍ ശക്തമായ വിമര്‍ശനം ഹാര്‍ദിക്കിനെതിരേ ഉയര്‍ത്തി. മുംബൈയിലെ കാണികളടക്കം ഹാര്‍ദിക്കിനെ കൂവി. കൂടാതെ ടീമിനുള്ളില്‍ ഹാര്‍ദിക്കിന് പിന്തുണ ലഭിച്ചില്ല. ഇതെല്ലാം ഓള്‍റൗണ്ടറെ തളര്‍ത്തി. ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് ഹാര്‍ദിക് പല വട്ടം പറഞ്ഞെങ്കിലും അദ്ദേഹത്തിനെയത് കാര്യമായി ബാധിച്ചുവെന്നതാണ് വസ്തുത. ഇത് വ്യക്തമാക്കുന്നതാണ് താരത്തിന്റെ പ്രകടനവും.

ടി20 ലോകകപ്പില്‍ ഇന്ത്യ ഹാര്‍ദിക്കിന് കീഴില്‍ കളിക്കാനുള്ള പദ്ധതിയായിരുന്നു. എന്നാല്‍ ഇടക്ക് പരിക്ക് വേട്ടയാടിയതോടെ രോഹിത് ശര്‍മ ടി20യിലേക്ക് തിരിച്ചെത്തുകയായിരുന്നു. രോഹിത്തിന് ശേഷം ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്കെത്താന്‍ കൂടുതല്‍ സാധ്യതയുള്ളത് ഹാര്‍ദിക്കിനാണ്. എന്നാല്‍ താരത്തിന്റെ നിലവിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്നതാണ് വസ്തുത. ഓള്‍റൗണ്ടറെന്ന നിലയില്‍ നിര്‍ണ്ണായക റോള്‍ ഹാര്‍ദിക്കിനുണ്ട്.

ഫിനിഷറെന്ന നിലയിലും ഇന്ത്യ ഹാര്‍ദിക്കിനെ വിശ്വസിക്കുന്നു. ഫ്‌ളോപ്പായാല്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് മോഹങ്ങള്‍ക്കും അത് വലിയ തിരിച്ചടിയായി മാറും. എന്തായാലും റിങ്കു സിങ്ങിനെ റിസര്‍വ് താരമാക്കിയത് ഇന്ത്യ കാട്ടിയ വലിയ മണ്ടത്തരമാണെന്ന് പറയാം. ഇതിന്റെ തിരിച്ചടി ടി20 ലോകകപ്പിലൂടെത്തന്നെ ഇന്ത്യ നേരിടാനാണ് സാധ്യത കൂടുതല്‍.

Story first published: Saturday, May 4, 2024, 12:40 [IST]
Other articles published on May 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+