Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: അമേരിക്കയുടെ ഹീറോ, ജോണിസ് കട്ട കോലി ഫാന്‍; പഴയ കമന്റുകള്‍ വൈറല്‍

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കാനഡയെ തകര്‍ത്ത് ആതിഥേയരായ അമേരിക്ക കരുത്തുകാട്ടിയിരിക്കുകയാണ്. 7 വിക്കറ്റിനാണ് അമേരിക്ക വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത കാനഡ 5 വിക്കറ്റിന് 194 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ അമേരിക്ക 14 പന്ത് ബാക്കിയാക്കിയാണ് വിജയം നേടിയത്. അമേരിക്കയുടെ ജയത്തില്‍ നിര്‍ണ്ണായകമായത് ആരോണ്‍ ജോണിസിന്റെ പ്രകടനമാണ്. 40 പന്തില്‍ 4 ഫോറും 10 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 94 റണ്‍സാണ് ജോണിസ് നേടിയത്.

235 സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ഗംഭീര പ്രകടനം. ആദ്യ മത്സരത്തിലൂടെത്തന്നെ എല്ലാവരുടേയും കൈയടി നേടിയെടുക്കാന്‍ ജോണിസിനായി. ഇപ്പോഴിതാ താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കടുത്ത ആരാധകനാണെന്നാണ് ജോണിസ് പറയുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനങ്ങളെല്ലാം വളരെ ഇഷ്ടമാണെന്ന് പറഞ്ഞ ജോണിസ് താനൊരു വിരാട് കോലി ആരാധകനാണെന്നും തുറന്ന് പറയുന്നു. വിരാട് കോലിയുടെ മികച്ച പ്രകടനങ്ങളെല്ലാം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കാറുള്ളയാളാണ് ജോണിസ്.

അതോടൊപ്പം കോലിയെ പ്രശംസിച്ചുകൊണ്ട് ഐസിസി പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കുമെല്ലാം നിരവധി തവണ അദ്ദേഹം കമന്റും ചെയ്തിട്ടുണ്ട്. വിരാട് കോലി ഇതിഹാസമാണെന്നും എല്ലാ തരത്തിലും കോലി മാതൃകയാണെന്നും ഏറ്റവും ആദരിക്കുന്ന താരമാണെന്നുമെല്ലാമാണ് ജോണിസ് കമന്റായി കുറിച്ചിട്ടുള്ളത്. വിരാട് കോലിയെ നേരിട്ട് കാണാന്‍ സാധിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും ജോണിസ് പറയുന്നു.

ഇതിനോടകം നിരവധി ലീഗ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് ജോണിസ്. മേജര്‍ ലീഗ് ക്രിക്കറ്റ്, ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്, കരീബിയന്‍ പ്രീമിയര്‍ ലീഗ് എന്നിവയിലെല്ലാം കളിച്ചിട്ടുള്ള താരമാണ് ജോണിസ്. കാനഡക്കെതിരായ പ്രകടനം കൂട്ടാതെ 26 ടി20യില്‍ നിന്ന് 384 റണ്‍സാണ് ജോണിസ് നേടിയത്. ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രമല്ല ലെഗ് സ്പിന്നറെന്ന നിലയിലും ജോണിസ് മികവ് കാട്ടാന്‍ കഴിവുള്ളവനാണ്. ഇത്തവണ എല്ലാ ടീമുകള്‍ക്കും വലിയ വെല്ലുവിളി ഉയര്‍ത്താന്‍ കഴിവുള്ള അമേരിക്കന്‍ താരമാണ് ജോണിസ്.

virat kohli

ആന്‍ഡ്രിയസ് ഗൗസാണ് അമേരിക്കയ്ക്കായി തിളങ്ങിയ മറ്റൊരു താരം. 46 പന്തില്‍ 65 റണ്‍സാണ് ഗൗസ് നേടിയത്. 7 ഫോറും 3 സിക്‌സും താരം പറത്തി. 141ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഗൗസിന്റെ പ്രകടനം. 30കാരനായ താരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റോളില്‍ കസറുന്നവനാണ്. ദക്ഷിണാഫ്രിക്കക്കാരനായ ഗൗസ് ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമിനായി കളിച്ചിട്ടുണ്ട്. ഫെബ്രുവരിയിലാണ് താരം അമേരിക്കന്‍ ടീമിലേക്കെത്തിയത്.

കാനഡക്കെതിരായ പരമ്പരയില്‍ നാല് മത്സരത്തില്‍ നിന്ന് 3 അര്‍ധ സെഞ്ച്വറികള്‍ ഗൗസ് നേടിയിട്ടുണ്ട്. അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ഗൗസ്. ലീഗ് ക്രിക്കറ്റുകളില്‍ അദ്ദേഹം സജീവമാണ്. മേജര്‍ ലീഗ് ക്രിക്കറ്റ്, അബുദാബി ടി10 ടൂര്‍ണമെന്റുകളിലെല്ലാം കളിച്ചിട്ടുണ്ട്. ഇത്തവണ അമേരിക്കയ്ക്കായി ഗംഭീര പ്രകടനം നടത്താന്‍ താനുണ്ടാവുമെന്ന് ആദ്യ മത്സരത്തിലൂടെത്തന്നെ ഗൗസ് തെളിയിച്ചിരിക്കുകയാണ്.

ഗ്രൂപ്പ് എയിലാണ് അമേരിക്കയുള്ളത്. ഇന്ത്യ, അയര്‍ലന്‍ഡ്, പാകിസ്താന്‍ എന്നീ മൂന്ന് ടീമുകള്‍ക്കും വലിയ വെല്ലുവിളി ഉയര്‍ത്താന്‍ അമേരിക്കയുണ്ടാവുമെന്നുറപ്പാണ്. ബൗളിങ് മെച്ചപ്പെട്ടാല്‍ ശക്തമായ പോരാട്ടം കാഴ്ചവെക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചേക്കും. ആതിഥേയരെന്ന നിലയില്‍ പിച്ചിനെക്കുറിച്ച് ഇവര്‍ക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ ഇന്ത്യയേയും പാകിസ്താനേയും വിറപ്പിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

ഉയര്‍ന്ന ശാരീരിക ക്ഷമതയുള്ള താരങ്ങളാണ് അമേരിക്കന്‍ ടീമിലുള്ളത്. അതുകൊണ്ടുതന്നെ വലിയ ഷോട്ടുകള്‍ കളിക്കാന്‍ താരങ്ങള്‍ക്ക് സാധിച്ചേക്കും. ഗ്രൂപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തെയാണ് ഏറ്റവും ആവേശത്തോടെ കാണുന്നതെന്നാണ് ജോണിസ് പറയുന്നത്. ഇന്ത്യക്കെതിരേ മികച്ച പ്രകടനം നടത്താനാവുമെന്ന പ്രതീക്ഷയും താരം പങ്കുവെക്കുന്നുണ്ട്.

Story first published: Sunday, June 2, 2024, 13:28 [IST]
Other articles published on Jun 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+