For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: പന്തില്‍ പാക് ബൗളര്‍ കൃത്രിമം കാട്ടി! ആരോപിച്ച് ബൗളര്‍- വിവാദം ശക്തം

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്താന് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ്. അമേരിക്കയോട് സൂപ്പര്‍ ഓവറിലാണ് ബാബര്‍ ആസമും സംഘവും തോറ്റത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 7 വിക്കറ്റിന് 159 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ അമേരിക്ക 3 വിക്കറ്റിന് 159 റണ്‍സ് തന്നെയാണ് നേടിയത്. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങുകയായിരുന്നു. അമേരിക്കയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ സൂപ്പര്‍ ഓവറില്‍ പാകിസ്താന് തലകുനിക്കേണ്ടി വന്നു.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 18 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന് 13 റണ്‍സാണ് നേടാനായത്. ഇതോടെ ആവേശ ജയം അമേരിക്കയ്ക്ക്. ഇപ്പോഴിതാ വിജയത്തിന് പിന്നാലെ പാകിസ്താന്‍ പേസ് ബൗളര്‍ പന്തില്‍ കൃത്രിമം കാട്ടിയെന്ന ആരോപണം ഉയര്‍ത്തിയിരിക്കുകയാണ് അമേരിക്കന്‍ ബൗളറായ റുസ്റ്റി തെറോന്‍.

പാകിസ്താന്‍ പേസറായ ഹാരിസ് റഊഫ്. പന്തില്‍ റിവേഴ്‌സ് സ്വിങ് ലഭിക്കാന്‍ ഹാരിസ് റഊഫ് കൈനഖം ഉപയോഗിച്ച് പന്തിന്റെ മുകള്‍ ഭാഗം ചുരണ്ടിയെന്നാണ് അമേരിക്കന്‍ ബൗളര്‍ ആരോപിക്കുന്നത്. എക്‌സിലൂടെയാണ് അമേരിക്കന്‍ ബൗളര്‍ ഇക്കാര്യം പങ്കുവെച്ചത്. ഐസിസിയുടെ ശ്രദ്ധയില്‍ ഇത് പെടണമെന്ന് ചൂണ്ടിക്കാട്ടുന്നതാണ് അമേരിക്കന്‍ ബൗളറുടെ പോസ്റ്റ്. എന്നാല്‍ ഇത് തെളിയിക്കുന്ന വീഡിയോയൊന്നും ലഭ്യമായിട്ടില്ല. പക്ഷെ അമേരിക്കന്‍ ബൗളറുടെ ആരോപണം ഇതിനോടകം വലിയ ചര്‍ച്ചയായിട്ടുണ്ട്.

പാകിസ്താന്റെ ബൗളര്‍മാര്‍ക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായിരുന്നില്ല. അമേരിക്കയ്‌ക്കെതിരേ നാല് പ്രധാന പേസര്‍മാരുമായാണ് പാകിസ്താന്‍ കളിച്ചത്. എന്നിട്ടും കാര്യമായ ഇംപാക്ട് സൃഷ്ടിക്കാനോ വിജയം നേടിയെടുക്കാനോ സാധിച്ചില്ല. തോല്‍വിയിലേക്ക് പോകുമെന്ന് തോന്നിയപ്പോള്‍ റഊഫ് ഉത്തരമൊരു ശ്രമം നടത്തിയിട്ടുണ്ടാവാം എന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്. എന്തായാലും വരും ദിവസങ്ങളില്‍ ഈ വിവാദം കത്തിപ്പടരാന്‍ സാധ്യതയുണ്ട്.

pakistan cricket

നിലവില്‍ ഇതിന്റെ വീഡിയോയൊന്നും പുറത്തുവന്നിട്ടില്ല. അതുകൊണ്ടുതന്നെ അമേരിക്കന്‍ ബൗളറുടെ ആരോപണം ആരോപണമായിത്തന്നെ നിലനില്‍ക്കുകയാണ്. പാക് പേസര്‍മാരെല്ലാം ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് അമേരിക്കയ്‌ക്കെതിരേ കണ്ടത്. ഷഹിന്‍ ഷാ അഫ്രീദി 4 ഓവറില്‍ റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. എന്നാല്‍ വിക്കറ്റൊന്നും നേടാനായില്ല. മുഹമ്മദ് അമീര്‍ 4 ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് നേടിയത്.

എന്നാല്‍ സൂപ്പര്‍ ഓവറില്‍ പന്തെറിയാനെത്തി 17 റണ്‍സ് വിട്ടുകൊടുത്ത് തോല്‍വിക്ക് മുഖ്യ കാരണക്കാരനായത് അമീറാണ്. ഏഴ് എക്‌സ്ട്രാസാണ് സൂപ്പര്‍ ഓവറില്‍ അമീര്‍ വഴങ്ങിയത്. അമീറിനും ഷഹീനും പഴയ മൂര്‍ച്ചയില്ലെന്നാണ് ബൗളിങ് കാണുമ്പോള്‍ വ്യക്തമാകുന്നത്. നസീം ഷാ 4 ഓവറില്‍ 26 റണ്‍സ് വിട്ടുകൊടുത്ത് 1 വിക്കറ്റാണ് നേടിയത്. ഹാരിസ് റഊഫാണ് പാക് നിരയില്‍ കൂടുതല്‍ നിരാശപ്പെടുത്തിയത്.

37 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. മികച്ച ലൈനോ ലെങ്‌തോ കണ്ടെത്താന്‍ പാകിസ്താന്‍ പേസര്‍മാര്‍ക്ക് സാധിക്കുന്നില്ല. ഇന്ത്യക്കെതിരായ മത്സരം നടക്കാനിരിക്കെ പാകിസ്താന്‍ ബൗളര്‍മാരുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്ന് തന്നെ പറയാം. അമേരിക്കയോട് തോറ്റതോടെ പാകിസ്താന്റെ സൂപ്പര്‍ 8ലെ സാധ്യതയും മങ്ങിയിരിക്കുകയാണ്. ഇന്ത്യയെ തോല്‍പ്പിക്കാനാവാത്ത പക്ഷം പാകിസ്താന്‍ പ്രയാസപ്പെട്ടേക്കും.

സൂപ്പര്‍ 8ലെത്താന്‍ ഇനിയുള്ള മത്സരങ്ങളിലെല്ലാം പാകിസ്താന്‍ വലിയ ജയം നേടിയെടുക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം. എന്നാല്‍ നിലവിലെ ബാറ്റിങ് നിരയുടേയും ബൗളിങ് നിരയുടേയും പ്രകടനം വിലയിരുത്തുമ്പോള്‍ പാകിസ്താന് വിജയം നേടുക പ്രയാസമാണെന്ന് തന്നെ പറയാം. എന്നാല്‍ തിരിച്ചുവരാന്‍ കെല്‍പ്പുള്ള നിരയാണ് പാകിസ്താന്‍. അതുകൊണ്ടുതന്നെ ഇന്ത്യക്കെതിരേ മികച്ച പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Story first published: Friday, June 7, 2024, 12:37 [IST]
Other articles published on Jun 7, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+