For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഹൊസൈന് 5 വിക്കറ്റ്, ഉഗാണ്ട 38ന് ഓള്‍ഔട്ട്, വെസ്റ്റ് ഇന്‍ഡീസിന് വമ്പന്‍ ജയം

പ്രൊവിഡന്‍സ്: ടി20 ലോകകപ്പില്‍ ഉഗാണ്ടയെ തകര്‍ത്തടുക്കി വെസ്റ്റ് ഇന്‍ഡീസ്. 134 റണ്‍സിനാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 5 വിക്കറ്റിന് 173 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഉഗാണ്ട 12 ഓവറില്‍ 39 റണ്‍സിന് ഓള്‍ഔട്ടായി. അക്കീല്‍ ഹൊസൈന്റെ 5 വിക്കറ്റ് പ്രകടനമാണ് ഉഗാണ്ടയെ തകര്‍ത്തത്. ഗ്രൂപ്പ് സിയില്‍ രണ്ടാം ജയത്തോടെ രണ്ടാം സ്ഥാനത്താണ് അഫ്ഗാനുള്ളത്.

ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഭേദപ്പെട്ട തുടക്കം തന്നെയാണ് ബ്രണ്ടന്‍ കിങ്ങും ജോണ്‍സണ്‍ ചാള്‍സും ചേര്‍ന്ന് നല്‍കിയത്. സ്‌കോര്‍ബോര്‍ഡില്‍ 13 റണ്‍സുള്ളപ്പോള്‍ ബ്രണ്ടന്‍ കിങ് മടങ്ങി. 2 ഫോര്‍ നേടിയ ബ്രണ്ടന്‍ കിങ്ങിനെ അല്‍പേഷ് റാംജാനി ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഉഗാണ്ടയ്‌ക്കെതിരേ വമ്പന്‍ ടോട്ടലാണ് വെസ്റ്റ് ഇന്‍ഡീസ് പ്രതീക്ഷിച്ചതെങ്കിലും ഉഗാണ്ടയുടെ ബൗളിങ് തീരെ മോശമായിരുന്നില്ല.

മൂന്നാം നമ്പറിലിറങ്ങിയ നിക്കോളാസ് പുരാന് പ്രതീക്ഷിച്ചപോലെ വലിയ സ്‌കോര്‍ നേടാനായില്ല. 17 പന്തില്‍ 22 റണ്‍സാണ് പുരാന്‍ നേടിയത്. 3 സിക്‌സര്‍ നേടിയ പുരാനെ മസാബ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കുകയായിരുന്നു.

ഒരുവശത്ത് ചാള്‍സ് പിടിച്ചുനിന്ന് റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. 42 പന്ത് നേരിട്ട് 4 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 44 റണ്‍സ് നേടിയ ജോണ്‍സണ്‍ ചാള്‍സിനെ ദിനേഷ് നക്രാനി പുറത്താക്കി. നായകന്‍ റോവ്മാന്‍ പവലിനും വമ്പനടി നടത്താനായില്ല.

18 പന്ത് നേരിട്ട് ഓരോ സിക്‌സും ഫോറും ഉള്‍പ്പെടെ 23 റണ്‍സാണ് പവലിന് നേടാനായത്. ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡിനും കത്തിക്കയറാനായില്ല. 16 പന്തില്‍ 2 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 22 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. കോസ്മാസ് കിവ്യൂറ്റ റൂതര്‍ഫോര്‍ഡിനെ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. ആന്‍ഡ്രേ റസല്‍ അവസാന ഓവറുകളില്‍ കടന്നാക്രമിച്ചു.

17 പന്തില്‍ 6 ഫോറടക്കം 30 റണ്‍സാണ് റസല്‍ നേടിയത്. റൊമാരിയോ ഷിഫേര്‍ഡ് 5 റണ്‍സോടെ പുറത്താവാതെ നിന്നു. ഇതോടെ 5 വിക്കറ്റിന് 173 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്താന്‍ വെസ്റ്റ് ഇന്‍ഡീസിനായി.

uganda

ഉഗാണ്ടക്കായി ബ്രിയാന്‍ മസാബ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അല്‍പേഷ് റാംജാനി, കോസ്മാസ് കിവ്യൂറ്റ, ദിനേഷ് നാക്കര്‍ണി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടിക്കിറങ്ങിയ ഉഗാണ്ടയെ തുടക്കം മുതല്‍ വിറപ്പിക്കാന്‍ ബൗളര്‍മാര്‍ക്കായി. അക്കൗണ്ട് തുറക്കും മുമ്പ് ഓപ്പണര്‍ റോജര്‍ മുക്കാസയെ അക്കീല്‍ ഹൊസീന്‍ എല്‍ബിയില്‍ കുടുക്കി. 3 പന്തില്‍ 4 റണ്‍സെടുത്ത സിമോന്‍ സെസായിയെ റൊമാരിയോ ഷിഫേര്‍ഡ് അല്‍സാരി ജോസഫിന്റെ കൈയിലെത്തിച്ചു.

അല്‍പേഷ് റാംജാനിയെ (5) ഹൊസൈന്‍ എല്‍ബിയില്‍ കുടുക്കിയപ്പോള്‍. റോബിന്‍സന്‍ ഒബൂയയെ (6) ആന്‍ഡ്രേ റസല്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു. റിസാത് അലി ഷായെ (3) അക്കീല്‍ ഹൊസൈന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഇതോടെ 19 റണ്‍സിന് 5 വിക്കറ്റ് എന്ന നിലയിലേക്ക് ഉഗാണ്ട തകര്‍ന്നു.

ദിനേഷ് നക്രാനിയെ ഹൊസൈന്‍ ഡെക്കാക്കി. നായകന്‍ ബ്രിയാന്‍ മസാബ 1 റണ്‍സാണ് നേടിയത്. അല്‍സാരി ജോസഫിനാണ് വിക്കറ്റ്. കിവ്യൂറ്റ 1 റണ്‍സില്‍ മടങ്ങിയപ്പോള്‍ ഫ്രാങ്ക് നുബൂഗയെ ജോസഫ് ക്ലീന്‍ബൗള്‍ഡ് ചെയ്തു.

ഇതോടെ 12 ഓവറില്‍ 39 റണ്‍സില്‍ ഉഗാണ്ട കൂടാരം കയറി. അക്കീല്‍ ഹൊസൈന്‍ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ അല്‍സാരി ജോസഫ് രണ്ടും റൊമാരിയോ ഷിഫേര്‍ഡ്, ആന്‍ഡ്രേ റസല്‍, ഗുദകേഷ് മോട്ടി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Story first published: Sunday, June 9, 2024, 9:04 [IST]
Other articles published on Jun 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+