Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: നയ്ബ് എന്താണ് കാണിച്ചത്? ഭയങ്കര 'അഭിനയം'! ആഞ്ഞടിച്ച് അശ്വിന്‍

ടി20 ലോകകപ്പില്‍ ബംഗ്ലാദേശുമായുള്ള സൂപ്പര്‍ എട്ട പോരാട്ടത്തിനിടെ വ്യാജ പരിക്ക് അഭിനയിച്ച് ഗ്രൗണ്ടില്‍ വീഴുകയും കളി വൈകിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത അഫ്ഗാനിസ്താന്‍ താരം ഗുല്‍ബദിന്‍ നയ്ബിനെതിരേ ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. മഴ പല തവണ രസം കെടുത്തിയ ത്രില്ലിങ് മാച്ചിനിടെയായിരുന്നു ഗ്രൗണ്ടില്‍ നാടകീയ രംഗങ്ങള്‍. ഇതിനെതിരേ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് നയ്ബ് നേരിടുന്നത്. അദ്ദേഹത്തെ അശ്വിനും വെറുതെവിട്ടില്ല.

ഗുല്‍ബദിന്‍ നയ്ബിനു ചുവപ്പ് കാര്‍ഡ് കൊടുക്കൂയെന്നാണ് പൊട്ടിച്ചിരിക്കുന്ന മൂന്ന് ഇമോജികളോടൊപ്പം അശ്വിന്‍ എക്‌സില്‍ കുറിച്ചത്. ഫുട്‌ബോളില്‍ ഈ തരത്തില്‍ ഗ്രൗണ്ടില്‍ വ്യാജ പരിക്ക് അഭിനയിക്കാറുള്ള താരങ്ങളെ പലപ്പോഴു റഫറി ചുവപ്പ് നല്‍കി കളിയില്‍ നിന്നും പുറത്താക്കാറുണ്ട്. സമാനമായി നയ്ബിനെയും ചുവപ്പ് കാര്‍ഡ് കൊടുത്ത് പുറത്താക്കണമന്നാണ് തമാശരൂപേണ അശ്വിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

GULBADIN NAIB

ബംഗ്ലാദേശിന്റെ റണ്‍ചേസില്‍ 12ാം ഓവറിനിടെയായിരുന്നു സംഭവം. സ്പിന്നര്‍ നൂര്‍ അഹമ്മദാണ് ഈ ഓവര്‍ ബൗള്‍ ചെയ്തത്. ബംഗ്ലാദേശ് അപ്പോള്‍ ഏഴു വിക്കറ്റിനു 82 റണ്‍സെന്ന നിലയിലായിരുന്നു. 37 റണ്‍സോടെ ലിറ്റണ്‍ ദാസും ഒരു റണ്ണുമായി തന്‍സിബ് ഹസനുമായിരുന്നു ക്രീസില്‍. നൂറിന്റെ ഓവര്‍ പുരോഗമിക്കവെയാണ് നാലാമത്തെ ബോളിനു ശേഷം ചാറ്റല്‍ മഴയെത്തിയത്. മല്‍സരം ഈ ഘട്ടത്തില്‍ തടസ്സപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്താല്‍ അഫ്ഗാനാണ് ജയിക്കുക.

ഗുല്‍ബദിന്‍ നയ്ബ് വ്യാജ പരിക്ക് അഭിനയിച്ച് വീഴുന്ന വീഡിയോ കാണാം

കാരണം ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ആ സമയത്തു അഫ്ഗാന്‍ രണ്ടു റണ്‍സിനു മുന്നിലായിരുന്നു. ഇതു മനസ്സിലാക്കിയ അഫ്ഗാന്‍ കോച്ച് ജൊനാതന്‍ ട്രോട്ട് ബൗണ്ടറി ലൈനനിന് അലികില്‍ നിന്നു അഫ്ഗാന്‍ താരങ്ങളോടു കാര്യങ്ങള്‍ സ്ലോയാക്കൂയെന്നു ആംഗ്യം കാണിക്കുകയായിരുന്നു. ഈ സമയത്തു നയ്ബ് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.

കോച്ചിന്റെ ആംഗ്യം ശ്രദ്ധയില്‍പ്പെട്ട നയ്ബ് അടുത്ത ബോളെറിയും മുമ്പ് ഗ്രൗണ്ടിലേക്കു വീഴുകയും പരിക്ക് അഭിനയിച്ച് മുഖം പൊത്തിക്കിടക്കുകയും ചെയ്തു. കാരണം കളി വൈകിപ്പിച്ചാല്‍ മഴയും ശക്തിപ്പെടുമെന്നും കളി നിര്‍ത്തിവയ്ക്കുമെന്നും അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു. നയ്ബ് ആഗ്രഹിച്ചതു തന്നെ സംഭവിക്കുകയും ചെയ്തു. മഴ കൂടുതല്‍ ശക്തമായതോടെ കളി നിര്‍ത്തിവയ്ക്കുകയും പിച്ച് മൂടുകയും ചെയ്തു. തുടര്‍ന്ന് ചില ടീമംഗങ്ങളുടെ തോളില്‍ പിടിച്ച് മുടന്തിയാണ് നയ്ബ് ഗ്രൗണ്ടില്‍ നിന്നും പുറത്തേക്കു പോവുകയും ചെയ്തത്.

AFGAN- BANGLA MATCH

പക്ഷെ നയ്ബ് പ്രതീക്ഷിച്ചതു പോലെ മഴ കൂടുതല്‍ ശക്തമാവുകയോ കളി ഉപേക്ഷിക്കപ്പെടുകയോ ചെയ്തില്ല. മിനിറ്റുകള്‍ക്കകം മഴ നിന്നതോടെ കളി പുനരാരംഭിക്കുകയും ചെയ്തു. പരിക്കേറ്റ് മുടന്തി ഗ്രൗണ്ട് വിട്ട നയ്ബ് പിന്നീട് കളിക്കളത്തിലേക്കു തിരിച്ചെത്തില്ലെന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷെ വൈകാതെ തിരിച്ചെത്തിയ അദ്ദേഹം 15ാം ഓവറില്‍ വളരെ കൂളായി ബൗളും ചെയ്തു. നേരത്തേയറ്റ പരിക്കിന്റെ യാതൊരു അസ്വസ്ഥതകളും പ്രകടിപ്പിക്കുകയും ചെയ്തില്ല എന്നതാണ് രസകരം.

മാത്രമല്ല കളിയില്‍ അഫ്ഗാന്‍ എട്ടു റണ്‍സിന്റെ വിജയവുമായി സെമി ഫൈനലിലേക്കു മുന്നേറിയപ്പോള്‍ ടീമംഗങ്ങള്‍ക്കൊപ്പം മൈതാനത്തിലൂടെ അതിവേഗത്തില്‍ ഓടി ആഹ്ലാദപ്രകടനം നടത്തുന്ന നയ്ബിനെയും കാണാമായിരുന്നു. ടി20 ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് അഫ്ഗാന്‍ ടീം സെമി ഫൈനലിലേക്കു യോഗ്യത നേടിയിരിക്കുന്നത്. ബുധനാഴ്ച നടക്കാനിരിക്കുന്ന ആദ്യ സെമിയില്‍ സൗത്താഫ്രിക്കയാണ് അവരുടെ എതിരാളികള്‍.

Story first published: Tuesday, June 25, 2024, 13:43 [IST]
Other articles published on Jun 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+