മുംബൈ: ടി20 ലോകകപ്പിന്റെ പടയൊരുക്കം അണിയറയില്‍ ടീമുകള്‍ ആരംഭിച്ച് കഴിഞ്ഞു. ജൂണ്‍ 1 മുതല്‍ 29വരെ നടക്കുന്ന ടി20 ലോകകപ്പിന് അമേരിക്കയും വെസ്റ്റ് ഇന്‍ഡീസുമാണ് വേദിയാവുന്നത്. ഇതിനോടകം ഫിക്സ്ചറടക്കം പുറത്തുവന്നിട്ടുണ്ട്. ഇനി ലോകകപ്പിനായുള്ള തന്ത്രം മെനയേണ്ട സമയാണ്. ഇന്ത്യയെ രോഹിത് ശര്‍മയാവും ടി20 ലോകകപ്പില്‍ നയിക്കുകയെന്നാണ് വിവരം. അഫ്ഗാന്‍ പരമ്പര ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിച്ച അവസാന ടി20 പരമ്പരയായിരുന്നു.
ഇനി ഐപിഎല്ലാണ് വരാനിരിക്കുന്നത്. ഇതിനോടകം ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ആരൊക്കെ എന്നതില്‍ ഏറെക്കുറെ തീരുമാനമായിട്ടുണ്ട്. 13 താരങ്ങളോളം ഏറെക്കുറെ സീറ്റുറപ്പിച്ചിട്ടുണ്ടെന്ന് പറയാം. എന്നാല്‍ ചില റോളുകളില്‍ ഇപ്പോഴും സെലക്ടര്‍മാര്‍ക്കും ടീം മാനേജ്മെന്റിനും ആശയക്കുഴപ്പമുണ്ട്. ഇക്കാരണത്താല്‍ത്തന്നെ ടി20 ലോകകപ്പില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള താരങ്ങളുടെ ഒരു വെയ്റ്റിങ് ലിസ്റ്റ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുകയാണ്.
പല പ്രമുഖ താരങ്ങളും ഉള്‍പ്പെടുന്ന വെയ്റ്റിങ് ലിസ്റ്റില്‍ 16 താരങ്ങളാണ് ആകെ ഉള്‍പ്പെടുന്നത്. ഇതില്‍ നിന്ന് മൂന്നോ നാലോ താരങ്ങള്‍ക്കാവും പരമാവധി വിളിയെത്തുക. നിലവില്‍ 13 താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ സീറ്റുറപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. അതുകൊണ്ടുതന്നെ വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ നിന്ന് 3 പേര്‍ക്ക് വിളി ലഭിക്കാനാണ് സാധ്യത. ഇത് ആര്‍ക്കൊക്കെയാവുമെന്നാണ് കണ്ടറിയേണ്ടത്. വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരിലെ ഒരു പ്രമുഖന്‍ ശുബ്മാന്‍ ഗില്ലാണ്.
അടുത്ത വിരാട് കോലിയെന്ന വിശേഷണത്തോടെ ഓപ്പണിങ്ങില്‍ ഇന്ത്യക്കായി തിളങ്ങിയ താരമാണ് ഗില്‍. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്രധാന ഓള്‍റൗണ്ടറായി ഗില്‍ തിളങ്ങവെയാണ് യശ്വസി ജയ്സ്വാള്‍ കടന്നുവരുന്നത്. ഇതോടെ ഗില്ലിന്റെ ഓപ്പണിങ്ങിലെ സീറ്റ് തെറിച്ചു. നിലവില്‍ ഗില്ലിന് ടി20 ലോകകപ്പില്‍ സീറ്റ് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. ബാക്കപ്പ് ഓപ്പണറായി ഗില്‍ പരിഗണിക്കപ്പെടുമോയെന്നതാണ് കണ്ടറിയേണ്ടത്. മറ്റൊരു പ്രധാന താരം കെ എല്‍ രാഹുലാണ്.

വിരാട് കോലിക്കും രോഹിത് ശര്‍മക്കും ഇന്ത്യ ടി20യിലേക്ക് തിരിച്ചുവരാന്‍ അവസരം നല്‍കി. എന്നാല്‍ കെ എല്‍ രാഹുലിനെ തഴഞ്ഞിരിക്കുകയാണ്. ടി20 ടീമിലേക്ക് തിരിച്ചെത്തുകയെന്നത് രാഹുലിനെ സംബന്ധിച്ച് വളരെ പ്രയാസമാണെന്ന് പറയാം. പതിയെ തുടങ്ങി ആക്രമിച്ച് കളിക്കുന്ന രാഹുലിന്റെ ശൈലിയോട് ടീം മാനേജ്മെന്റിന് വലിയ താല്‍പര്യമില്ല. വിക്കറ്റ് കീപ്പറായി മികച്ച യുവതാരങ്ങളുള്ളതിനാല്‍ രാഹുലിനെ പരിഗണിക്കേണ്ടെന്നാണ് ടീം മാനേജ്മെന്റിന്റെ നിലപാട്.
സഞ്ജു സാംസണും വെയ്റ്റിങ് ലിസ്റ്റിലാണ്. അഫ്ഗാനെതിരായ മൂന്നാം ടി20യില്‍ രണ്ട് തവണ ഡെക്കായ സഞ്ജുവിന് ഇനി വലിയ പ്രതീക്ഷകള്‍ വേണ്ട. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനാണ് സഞ്ജു. ഐപിഎല്ലില്‍ തിളങ്ങിയാലും സഞ്ജുവിന് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധിക്കില്ലെന്ന് തന്നെ പറയാം. ഇഷാന്‍ കിഷനും വെയ്റ്റിങ് ലിസ്റ്റിലാണ്. ടീം മാനേജ്മെന്റുമായുള്ള പ്രശ്നങ്ങളെത്തുടര്‍ന്നാണ് ഇഷാന്‍ കിഷന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
തെറ്റിദ്ധരിപ്പിച്ച് ടീമില്‍ നിന്ന് ഇടവേളയെടുത്തതിന്റെ പേരില്‍ ഇഷാനെ തഴയപ്പെട്ടിരിക്കുകയാണ്. ഇനിയൊരു തിരിച്ചുവരവ് സാധ്യതയും കുറവാണെന്ന് പറയാം. ജിതേഷ് ശര്‍മയും നിലവില്‍ വെയ്റ്റിങ് ലിസ്റ്റിലാണ്. ഇന്ത്യയുടെ സജീവ പരിഗണനയിലുള്ള താരമാണ് ജിതേഷ്. എന്നാല്‍ ടി20 ലോകകപ്പില്‍ സീറ്റുറപ്പിച്ചെന്ന് പറയാറായിട്ടില്ല. മധ്യനിരയില്‍ ശിവം ദുബെയെ ഹാര്‍ദിക് പാണ്ഡ്യയുടെ ബാക്കപ്പ് ആക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇക്കാര്യത്തിലും അന്തിമ തീരുമാനത്തിലേക്കെത്തിയിട്ടില്ല.
ഇന്ത്യയുടെ പേസ് നിരയില്‍ ജസ്പ്രീത് ബുംറക്കും മുഹമ്മദ് ഷമിക്കും സീറ്റുറപ്പാണ്. എന്നാല്‍ നാലാം പേസറായി ആരെന്നതാണ് ചോദ്യം. ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, മുകേഷ് കുമാര്‍ എന്നിവരാണ് അവസരം തേടുന്നത്. ഇവരില്‍ നിന്ന് ആരെന്നതാണ് ചോദ്യം. ഇടം കൈയന്‍ പേസറെന്ന മുന്‍തൂക്കത്തില്‍ അര്‍ഷ്ദീപ് സിങ് ടി20 ലോകകപ്പില്‍ ഇടം പിടിക്കാനാണ് സാധ്യത. എന്തായാലും അന്തിമ തീരുമാനത്തിനായി കാത്തിരിക്കാം.