T20 World Cup 2022: ഓസീസിനെതിരേ ഫിന്‍ അലന്റെ വെടിക്കെട്ട്, ട്രോള്‍ ആര്‍സിബിക്ക്!, കാരണമിതാ

സിഡ്‌നി: ടി20 ലോകകപ്പിലെ സൂപ്പര്‍ 12ലെ ആദ്യ പോരാട്ടത്തില്‍ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഓസ്‌ട്രേലിയയെ ന്യൂസീലന്‍ഡ് പരാജയപ്പെടുത്തിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത കിവീസ് 3 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഓസീസ് 17.1 ഓവറില്‍ 111 റണ്‍സിന് ഓള്‍ഔട്ടായി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും അച്ചടക്കം കാട്ടാന്‍ ന്യൂസീലന്‍ഡിന് സാധിച്ചു.
ന്യൂസീലന്‍ഡിനായി വെടിക്കെട്ട് പ്രകടനമാണ് ഓപ്പണര്‍ ഫിന്‍ അലന്‍ കാഴ്ചവെച്ചത്. 92 റണ്‍സുമായി ടോപ് സ്‌കോററായത് ഡെവോണ്‍ കോണ്‍വേയാണെങ്കിലും എല്ലാവരെയും ഞെട്ടിച്ചത് ഫിന്‍ അലന്റെ ബാറ്റിങ് വെടിക്കെട്ടാണ്. 16 പന്തില്‍ 5 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 262.50 സ്‌ട്രൈക്കറേറ്റിലാണ് അലന്‍ കസറിയത്. അലന്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച് പുറത്തായതിന് പിന്നാലെ ഐപിഎല്‍ ടീമായ ആര്‍സിബിക്കെതിരെയാണ് ട്രോളുകള്‍ ഉയരുന്നത്.

ആര്‍സിബി ബെഞ്ചിലിരുത്തിയ താരം
അവസാന സീസണില്‍ ആര്‍സിബി ഒരു മത്സരം പോലും കളിപ്പിക്കാതെ പുറത്തിരുത്തിയ താരമാണ് ഫിന്‍ അലന്‍. ഇന്നത്തെ അദ്ദേഹത്തിന്റെ വെടിക്കെട്ട് കണ്ടപ്പോള്‍ ശരിക്കും ആര്‍സിബി ഫാന്‍സാണ് ഞെട്ടിപ്പോയത്. മിച്ചല്‍ സ്റ്റാര്‍ക്കിനെയടക്കം തകര്‍ത്തടിച്ച അലനെ എന്തുകൊണ്ടാണ് ആര്‍സിബി കളിപ്പിക്കാതിരുന്നതെന്ന ചോദ്യം ഇതിനോടകം ശക്തമായി ഉയര്‍ന്നിട്ടുണ്ട്. ഇത്രയും വെടിക്കെട്ട് പ്രകടനം നടത്താന്‍ കഴിവുണ്ടായിട്ടും അലന് ഒരവസരം പോലും ആര്‍സിബി നല്‍കാത്തതില്‍ വലിയ പരിഹാസവും ട്രോളുമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.
Also Read : T20 World Cup 2022: ഇന്ത്യക്കാരാരുമല്ല, റണ്‍വേട്ടക്കാരിലെ ഒന്നാമനെ പ്രവചിച്ച് സെവാഗ്

വെറുതെയല്ല ആര്‍സിബി കപ്പ് നേടാത്തത്
ആര്‍സിബിയുടെ സൂപ്പര്‍ താരങ്ങളെല്ലാം പവര്‍പ്ലേയില്‍ റണ്‍സുയര്‍ത്താനാവാതെ പ്രയാസപ്പെടുമ്പോഴും ഫിന്‍ അലനെ പുറത്തിരുത്തിയ ആര്‍സിബിക്കെതിരേ വ്യാപക ട്രോളാണുയരുന്നത്. ഇതുകൊണ്ടൊക്കെയാണ് ആര്‍സിബി കപ്പ് നേടാത്തതെന്നാണ് ആരാധകര്‍ പറയുന്നത്. മികച്ച താരങ്ങളെ ടീമിലെത്തിച്ചിട്ടും ഉപയോഗിക്കാന്‍ ആര്‍സിബി മാനേജ്‌മെന്റിന് അറിയില്ലെന്നാണ് ആരാധക വിമര്‍ശനം. എല്ലാ സീസണിലും വമ്പന്‍ താരനിരയുണ്ടായിട്ടും ഇതുവരെ കപ്പ് നേടാന്‍ ആര്‍സിബിക്ക് സാധിച്ചിരുന്നില്ല. മികച്ച താരങ്ങളെ ബെഞ്ചിലിരുത്തുന്ന ആര്‍സിബി മാനേജ്‌മെന്റിന്റെ മണ്ടന്‍ തീരുമാനങ്ങളാണ് ടീമിന് കപ്പ് നഷ്ടപ്പെടുത്തുന്നതെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

വരുന്ന സീസണിലെങ്കിലും കപ്പ് നേടുമോ?
ഫൈനല്‍ കളിക്കാന്‍ ആര്‍സിബിക്കായിട്ടുണ്ടെങ്കിലും കിരീടത്തിലേക്കെത്താന്‍ ആര്‍സിബിക്ക് സാധിച്ചില്ല. അവസാന സീസണിന് മുമ്പ് വിരാട് കോലി ക്യാപ്റ്റന്‍സി ഒഴിഞ്ഞപ്പോള്‍ ഫഫ് ഡുപ്ലെസിസിന് കീഴിലാണ് ആര്‍സിബി കളത്തിലിറങ്ങിയത്. അവസാന സീസണില്‍ ഭേദപ്പെട്ട പ്രകടനം നടത്തി പ്ലേ ഓഫിലെത്താന്‍ ആര്‍സിബിക്കായെങ്കിലും കിരീട മോഹം അകന്നു നിന്നു. ഇത്തവണ മാറ്റങ്ങളോടെ കപ്പിലേക്കെത്താന്‍ ആര്‍സിബിക്ക് സാധിക്കുമോയെന്ന് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications