
ടി20 ലോകകപ്പ് അധികം ദൂരെയല്ല. ഇനി നാളെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുകയാണെങ്കില്‍ ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കുന്ന ടി20 പരമ്പരയിലെ ടീമിലുള്ള ഒരാള്‍ക്കു മാത്രമേ അവസരം ലഭിക്കുകയുള്ളൂ, അത് മുഹമ്മദ് സിറാജായിരിക്കും. ലോകകപ്പില്‍ ഞാന്‍ തിരഞ്ഞെടുക്കുന്ന ഇന്ത്യയുടെ നാലു ഫാസ്റ്റ് ബൗളര്‍മാര്‍ സിറാജ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ എന്നിവരായിരിക്കും. ഈ നാലു പേര്‍ കഴിഞ്ഞാല്‍ ഞാന്‍ തിരഞ്ഞെടുക്കുന്നത് ദീപക് ചാഹറിനെയായിരിക്കുമെന്നും ആശിഷ് നെഹ്‌റ വ്യക്തമാക്കി.

ഐപിഎല്ലില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ള ഫാസ്റ്റ് ബൗളര്‍മാരായ ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍ എന്നിവരെയൊന്നും ലോകകപ്പ് ടീമിലേക്കു ആശിഷ് നെഹ്‌റ പരിഗണിച്ചില്ലെന്നു കാണാം. കൂടാതെ പരിചയ സമ്പന്നനായ ഭുവനേശ്വര്‍ കുമാര്‍, സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരും തളയപ്പെട്ടു.

വിന്‍ഡീസിനെതിരേ ഇപ്പോള്‍ നടക്കുന്ന മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍ എന്നീ ആറു പേസര്‍മാര്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കു വിശ്രമം നല്‍കിയിരിക്കുകയാണ്.

മോശം ഫോമിലൂടെ കടന്നു പോവുകയായിരുന്നിട്ടു പോലും പരിചയ സമ്പനന്നായ സ്വിങ് ബൗളര്‍ ഭുവനേശ്വര്‍ കുമാറില്‍ വിശ്വാസമര്‍പ്പിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനത്തെ ആശിഷ് നെഹ്‌റ അഭിനന്ദിച്ചു. ഒരുപാട് അനുഭവസമ്പത്തുള്ള താരമാണ് ഭുവി. അദ്ദേഹത്തെ രോഹിത് പിന്തുണയ്ക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നുവെന്നും നെഹ്‌റ വ്യക്തമാക്കി. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ പേസ് ബൗളിങ് കോമ്പിനേഷനെക്കുറിച്ച് ഷോയില്‍ പങ്കെടുത്ത മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേലും തന്റെ അഭിപ്രായം തുറന്നു പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയിലെ ബൗളിങ് കോമ്പിനേഷനില്‍ ഇന്ത്യക്കു ചില മാറ്റങ്ങള്‍ വരുത്തി നോക്കാവുന്നതാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒന്നോ, രണ്ടോ മാറ്റങ്ങള്‍ ബൗളിങ് ലൈനപ്പില്‍ ഇന്ത്യക്കു വരുത്താവുന്നതാണ്.

ഭുവനേശ്വര്‍ കുമാറും ദീപക് ചാഹറും ഒരുപോലെയുള്ള ബൗളര്‍മാരാണ്. അതുകൊണ്ടു തന്നെ മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍ എന്നിവരിലൊരാളെ വ്യത്യസ്തതയ്ക്കു വേണ്ടി ഇറക്കാവുന്നതാണ്. ലോകകപ്പിനുള്ള മുമ്പുള്ള കേമ്പിനേഷനെക്കുറിച്ചുള്ള സാധ്യതകള്‍ നമ്മള്‍ ഇതിനകം പരീക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ടെിന്നും പാര്‍ഥീവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം നേടിയിരുന്നു. ഇന്നു നടക്കാനിരിക്കുന്ന രണ്ടാം ടി20യും ജയിച്ച് മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ അപരാജിത ലീഡ് നേടാനാണ് ഇന്ത്യയുടെ ശ്രമം.രോഹിത്ത് വൈറ്റ് ബോള്‍ ടീമിന്റെ ക്യാപ്റ്റനായ ശേഷം കളിച്ച രണ്ടു പരമ്പരകളും ഇന്ത്യ തൂത്തുവാരിയിരുന്നു. ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പര 3-0നും വിന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇതേ മാര്‍ജിനിലുമാണ് ഇന്ത്യ ജയിച്ചത്.


Click it and Unblock the Notifications











