For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇത് ബാംഗ്ലൂരല്ല, ഓസ്‌ട്രേലിയയാണ്, ഡികെ എന്തിന്? പന്തിനെ എടുക്കൂ! തുറന്നടിച്ച് സെവാഗ്‌

By Abin MP

പാക്കിസ്ഥാനേയും നെതര്‍ലാന്‍ഡ്‌സിനേയും വീഴ്ത്തിയെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ ഇന്ത്യ പതറി വീണു. അഞ്ച് വിക്കറ്റിനായിരുന്നു ഇന്നലെ പെര്‍ത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടത്. മുന്‍നിരയില്‍ സൂര്യ കുമാര്‍ യാദവ് മാത്രം തിളങ്ങിയ മത്സരത്തില്‍ 20 ഓവറില്‍ 133 റണ്‍സായിരുന്നു ഇന്ത്യയ്ക്ക് നേടാനായത്. ബാറ്റര്‍മാര്‍ പരാജയപ്പെട്ടുവെങ്കിലും ഇന്ത്യന്‍ ബൗളിംഗ് നിര നിലവാരമുള്ള പ്രകടനം കാഴ്ചവച്ചതിനാല്‍ കളി അവസാന ഓവര്‍ എത്തി.

ഡേവിഡ് മില്ലറുടേയും എയ്ഡന്‍ മര്‍ക്രമിന്റേയും അര്‍ധ സെഞ്ചുറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയം നേടിക്കൊടുത്തത്. ഇതോടെ അഞ്ച് പോയന്റുകളുമായി പോയന്റ് പട്ടികയില്‍ ദക്ഷിണാഫ്രിക്ക ഒന്നാമതെത്തിയിരിക്കുകയാണ്. അതേസമയം ഇന്ത്യയാകട്ടെ ഒന്നാം സ്ഥാനത്തു നിന്നും രണ്ടാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു. ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഒരേ പോയന്റുകളാണുള്ളത്.

ദിനേശ് കാര്‍ത്തിക്

ഇന്ത്യന്‍ ബാറ്റര്‍മാരില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിരിക്കുകയാണ് ദിനേശ് കാര്‍ത്തിക്. ഫിനിഷര്‍ റോളുമായി ഓസ്‌ട്രേലിയയിലെത്തിയ കാര്‍ത്തിക്കിന് ഇതുവരെ തിളങ്ങാന്‍ സാധിച്ചിട്ടില്ല. ഇന്നലെ മുന്‍നിര വീണതോടെ വേഗം തന്നെ ക്രീസിലെത്തിയെങ്കിലും കാര്യമായ റണ്ണൊന്നും സ്‌കോര്‍ ചെയ്യാനാകാതെ ഡികെ പുറത്താവുകയായിരുന്നു. പിന്നാലെ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിനിടെ പരുക്കുമൂലം താരം കൡയില്‍ നിന്നും പിന്മാറുകയും ചെയ്തു. ശേഷം ഋഷഭ് പന്താണ് വിക്കറ്റ് കാത്തത്.

Also Read:T20 World Cup 2022: ആ പിഴവ് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ ജയിച്ചേനെ! തുറന്നു പറഞ്ഞ് ഭുവി

പരുക്കും ഫോമും

ഇതോടെ ബംഗ്ലാദേശുമായുള്ള മത്സരത്തില്‍ ദിനേശ് കാര്‍ത്തിക് ഉണ്ടാകുമോ എന്ന കാര്യത്തില്‍ ആശങ്ക ഉടലെടുത്തിരിക്കുകയാണ്. മത്സരശേഷം പരുക്കും ഫോമും കണക്കിലെടുത്ത് ദിനേശ് കാര്‍ത്തിക്കിനെ ടീമില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് വിരേന്ദര്‍ സെവാഗ് അഭിപ്രായപ്പെട്ടിരുന്നു. നേരത്തെ തന്നെ പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നുവെന്നും സെവാഗ് അഭിപ്രായപ്പെടുന്നുണ്ട്.

''ആദ്യ ദിവസം തൊട്ട് തന്നെ ഇതായിരുന്നു ചെയ്യേണ്ടിയിരുന്നത്. പന്ത് ഇവിടെ ടെസ്റ്റും ഏകദിനവും കളിച്ചിട്ടുണ്ട്. നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ട്. ദിനേശ് കാര്‍ത്തിക് എന്നാണ് അവസാനമായി ഓസ്‌ട്രേലിയയില്‍ കളിച്ചത്. ഇത് ബാംഗ്ലൂരിലെ പിച്ചല്ല. ഇന്നും ഹൂഡയ്ക്ക് പകരം പന്തായിരിക്കണം ടീമിലെത്തേണ്ടിയിരുന്നതെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഇവിടെ കളിച്ചതിന്റെ അനുഭവസമ്പത്തുണ്ട് പന്തിന്. അദ്ദേഹത്തിന്റെ ഗാബയിലെ ഇന്നിംഗ്‌സ് ഐതിഹാസികമാണ്'' എന്നാണ് സെവാഗ് പറഞ്ഞത്.

 മാര്‍ഗനിര്‍ദ്ദേശങ്ങള്‍

''എനിക്ക് അവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ മാത്രമേ സാധിക്കുകയുള്ളൂ. തീരുമാനം എടുക്കേണ്ടത് മാനേജ്‌മെന്റാണ്. കാര്‍ത്തിക് ഫിറ്റാണെങ്കില്‍ അവര്‍ വീണ്ടും അവനിലേക്ക് പോകും. പക്ഷെ എന്റെ അഭിപ്രായത്തില്‍ ഋഷഭ് പന്ത് തുടക്കം മുതല്‍ തന്നെ പ്ലെയിംഗ് ഇലവനിലുണ്ടാകണമായിരുന്നു'' എന്ന് വ്യക്തമാക്കുകയാണ് സെവാഗ്. ഇന്നലെ 15 പന്തുകളില്‍ നിന്നും 6 റണ്‍സാണ് കാര്‍ത്തിക്കിന് നേടാനായത്.

മുന്‍നിര

ഓപ്പണര്‍മാരായ കെഎല്‍ രാഹുലും രോഹിത് ശര്‍മയും ഫോമിലുള്ള വിരാട് കോലിയും ഇന്നലെ പരാജയപ്പെട്ടിരുന്നു. മുന്‍നിരയില്‍ സൂര്യ കുമാര്‍ യാദവ് നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയ്ക്ക് തരക്കേടില്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്. 40 പന്തില്‍ 68 റണ്‍സാണ് സൂര്യ കുമാര്‍ യാദവ് നേടിയത്. ബൗളിംഗില്‍ അര്‍ഷ്ദീപ് സിംഗമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. രണ്ട് വിക്കറ്റുകളാണ് യുവതാരം നേടിയത്.

Story first published: Monday, October 31, 2022, 12:07 [IST]
Other articles published on Oct 31, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+