T20 World Cup 2022: ഒരു കൈ തന്നെ ധാരാളം! അവസാന ഓവറില്‍ ബൗണ്ടറി ലൈനില്‍ വിരാടിന്റെ ഞെരിപ്പന്‍ ക്യാച്ച്
ട്വന്റി-20 ലോകകപ്പിന്റെ സന്നാഹ മത്സരത്തില്‍ മിന്നും വിജയവുമായി ഇന്ത്യ. സന്നാഹ മത്സരമെങ്കിലും ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ഇന്ത്യയുടെ വിജയം അവസാന ഓവറില്‍ ആറ് റണ്‍സിനായിരുന്നു. മത്സരത്തില്‍ തന്റെ ബാറ്റ് കൊണ്ട് വലിയൊരു സാന്നിധ്യമായി മാറാന്‍ സാധിച്ചില്ലെങ്കിലും ഫീല്‍ഡിംഗില്‍ തരംഗമായി മാറിയിരിക്കുകയാണ് വിരാട് കോഹ്ലി. പന്തെത്തുന്നിടത്തൊക്കെ കോഹ്ലിയുണ്ടെന്ന് തോന്നിപ്പിക്കുന്നതായിരുന്നു മുന്‍ നായകന്റെ ഇന്നത്തെ പ്രകടനം.
കോഹ്ലിയുടെ ഗംഭീരമായൊരു ക്യാച്ചിനും ഇന്നത്തെ മത്സരം സാക്ഷ്യം വഹിച്ചു. ലോകകപ്പിലെ ഇന്ത്യയുടെ ഔദ്യോഗിക മത്സരങ്ങള്‍ തുടങ്ങും മുമ്പ് തന്നെ ഈ ലോകകപ്പിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന് പിറന്നിരിക്കുകയാണ് ഇന്ന്. കളി ഇന്ത്യയ്ക്ക് അനുകൂലമായി മാറിയ നിമിഷങ്ങളിലൊന്നായിരുന്നു കോഹ്ലിയുടെ ക്യാച്ച്. വിശദമായി വായിക്കാം തുടര്‍ന്ന്.

ഓസീസ് ഇന്നിംഗ്‌സിന്റെ അവസാന ഓവറിലായിരുന്നു കോഹ്ലിയുടെ ക്യാച്ച്. മുഹമ്മദ് ഷമിയായിരുന്നു അവസാന ഓവര്‍ എറിഞ്ഞത്. നാല് പന്തില്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടിയിരുന്നത് ഏഴ് റണ്‍സായിരുന്നു. ഷമി എറിഞ്ഞ മൂന്നാം പന്ത് ഓസീസ് ബാറ്റര്‍ പാറ്റ് കമ്മിന്‍സ് അതിര്‍ത്തി കടത്താനായി ഉയര്‍ത്തിയടിക്കുകയായിരുന്നു. എന്നാല്‍ ബൗണ്ടറി ലൈനിന് തൊട്ട് മുന്നില്‍ വച്ച് ഉയര്‍ന്നു ചാടിയ ക്ലോഹ്ലി ഒറ്റക്കൈയ്യില്‍ പന്ത് പിടിയിലൊതുക്കുകയായിരുന്നു. തന്റെ പ്രകടനത്തില്‍ കോഹ്ലി പോലും ഒരു നിമിഷം അമ്പരന്നു പോയി.
Also Read:T20 World Cup 2022: എറിഞ്ഞുവീഴ്ത്തി ഷമി, കംഗാരുക്കളെ തകര്‍ത്തടുക്കി ഇന്ത്യ, ത്രില്ലിങ് ജയം

കോഹ്ലിയുടെ ക്യാച്ചിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നേരത്തെ നേരത്തെ കിടിലനൊരു ത്രോയിലൂടെ ടിം ഡേവിഡിനെ റണ്‍ ഔട്ടാക്കുകയും ചെയ്തിരുന്നു വിരാട് കോഹ്ലി. ഇന്നത്തെ ദിവസം ഇന്ത്യയ്ക്കായി ഏറ്റവും മികച്ച ഫീല്‍ഡിംഗ് പ്രകടനം കാഴ്ചവച്ച താരമായി മാറിയിരിക്കുകയാണ് ഇതോടെ വിരാട് കോഹ്ലി. നേരത്തെ ഇന്ത്യയ്ക്കായി 19 റണ്‍സാണ് വിരാട് കോഹ്ലിയ്ക്ക് നേടാനായത്. ഇതിലൊരു സിക്‌സും ഉള്‍പ്പെടും.
ഷമിയുടെ ഗംഭീര പ്രകടനം കണ്ട അവസാന ഓവറാണ് ഇന്ത്യയ്ക്ക് ഇന്ന് വിജയം നേടിക്കൊടുത്തത്. വെറും നാല് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് ഷമി സ്വന്തമാക്കിയത്. ഇതിനിടയിലൊരു റണ്ണൗട്ടും ഷമിയുടെ ഓവറില്‍ പിറന്നു. നേരത്തെ ഇന്ത്യയ്ക്കായി സൂര്യകുമാര്‍ യാദവും കെഎല്‍ രാഹുലും അര്‍ധ സെഞ്ചുറി നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എഴ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയ്ക്കായി തിളങ്ങിയത് 76 റണ്‍സെടുത്ത നായകന്‍ ആരോണ്‍ ഫിഞ്ചാണ്.

33 പന്തുകളില്‍ നിന്നും 57 റണ്‍സാണ് കെഎല്‍ രാഹുല്‍ നേടിയത്. 27 പന്തുകളില്‍ താരം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. ആറ് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതാണ് രാഹുലിന്റെ ഇന്നിംഗ്‌സ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 15 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇന്ത്യയുടെ ഫോമിലുള്ള താരമായ സൂര്യ കുമാര്‍ യാദവ് 50 റണ്‍സും കൂട്ടിച്ചേര്‍ത്തതോടെയാണ് ഇന്ത്യയ്ക്ക് മികച്ച ടോട്ടല്‍ നേടാനായത്. പിന്നാലെ വന്നവരില്‍ ദിനേശ് കാര്‍ത്തിക് 20 റണ്‍സ് നേടിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് രണ്ട് റണ്‍സാണ് നേടാനായത്.

ഇന്ത്യന്‍ ബൗളര്‍മാരില്‍ ഭൂവനേശ്വര്‍ കുമാര്‍ മൂന്നോവറില്‍ 20 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ അവസാന ഓവര്‍ മാത്രമാണ് ഷമി എറിഞ്ഞത്. ആ ഓവറില്‍ മൂന്ന് വിക്കറ്റ് നേടി ഷമി കളി ഇന്ത്യയുടെ വരുതിയിലാക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications