Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: എറിഞ്ഞുവീഴ്ത്തി ഷമി, കംഗാരുക്കളെ തകര്‍ത്തടുക്കി ഇന്ത്യ, ത്രില്ലിങ് ജയം

1

ബ്രിസ്ബണ്‍: അവസാന ഓവറില്‍ അവസാന നാല് പന്തുകളും വിക്കറ്റാക്കി മുഹമ്മദ് ഷമി കളം നിറഞ്ഞ മത്സരത്തില്‍ ഇന്ത്യക്ക് ത്രില്ലിങ് ജയം. 6 റണ്‍സിനാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റിന് 186 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയക്ക് 20 ഓവറില്‍ 180 റണ്‍സാണ് നേടാനായത്. അനായാസമായി ഓസീസ് ജയിക്കുമെന്ന് തോന്നിച്ചിടത്തുനിന്ന് ശക്തമായ തിരിച്ചുവരവാണ് ഇന്ത്യ കാഴ്ചവെച്ചത്. കെ എല്‍ രാഹുലിന്റെയും (57) സൂര്യകുമാര്‍ യാദവിന്റെയും (50) ഫിഫ്റ്റിക്കൊപ്പം ഇന്ത്യന്‍ ബൗളര്‍മാരുടെ ഗംഭീര പ്രകടനം കൂടി ചേര്‍ന്നപ്പോള്‍ തട്ടകത്തില്‍ ഓസീസിനെ വിറപ്പിച്ച് ഇന്ത്യക്ക് ജയിക്കാനായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് സ്വപ്‌ന തുല്യമായ തുടക്കമാണ് ലഭിച്ചത്. കെ എല്‍ രാഹുലും (57) രോഹിത് ശര്‍മയും (15) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 78 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഒരു വശത്ത് കടന്നാക്രമണം നടത്തിയ രാഹുല്‍ 33 പന്തില്‍ 6 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 57 റണ്‍സ് നേടി ആദ്യം മടങ്ങി. ഗ്ലെന്‍ മാക്‌സ് വെല്ലാണ് രാഹുലിനെ പുറത്താക്കിയത്.

1

ആധികം വൈകാതെ രോഹിത് മടങ്ങി. 14 പന്തില്‍ 15 റണ്‍സെടുത്ത രോഹിത്തിനെ ആഷ്ടന്‍ അഗര്‍ പുറത്താക്കി.ഓരോ സിക്‌സും ഫോറുമാണ് രോഹിത് നേടിയത്. ഇന്ത്യന്‍ നായകന് പ്രതീക്ഷക്കൊത്ത ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. വിരാട് കോലി (13 പന്തില്‍ 19) നിലയുറപ്പിച്ച് വരികെ മിച്ചല്‍ സ്റ്റാര്‍ക്ക് മടക്കിയയച്ചു.

ഇന്ത്യക്ക് പ്രതീക്ഷ നല്‍കി സൂര്യകുമാര്‍ യാദവ് ഫിഫ്റ്റി നേടി കസറി. 33 പന്തില്‍ 6 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 50 റണ്‍സ് നേടി സൂര്യ മിന്നിച്ചു. എന്നാല്‍ മറുവശത്ത് വിക്കറ്റുകള്‍ വീണു. ഹര്‍ദിക് പാണ്ഡ്യക്ക് (5 പന്തില്‍ 2) തിളങ്ങാനായില്ല. ദിനേഷ് കാര്‍ത്തിക് 14 പന്തില്‍ 20 റണ്‍സെടുത്തപ്പോള്‍ റിച്ചാര്‍ഡ്‌സണ്‍ പുറത്താക്കി. അക്ഷര്‍ പട്ടേല്‍ (6 പന്തില്‍ 6) പുറത്താവാതെ നിന്നപ്പോള്‍ ആര്‍ അശ്വിന്‍ (2 പന്തില്‍ 6) റണ്‍സെടുത്ത് പുറത്തായി. ഓസ്‌ട്രേലിയക്കായി കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ 4 ഓവറില്‍ 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ഗ്ലെന്‍ മാക്‌സ് വെല്‍, ആഷ്ടന്‍ അഗര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

1

മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയയുടെയും തുടക്കം മികച്ചതായിരുന്നു. മിച്ചല്‍ മാര്‍ഷും (18 പന്തില്‍ 35) ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 64 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. നാല് ഫോറും 2 സിക്‌സും ഉള്‍പ്പെടെ കസറിയ മിച്ചല്‍ മാര്‍ഷിനെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയാണ് കൂട്ടുകെട്ട് പൊളിച്ചത്. സ്റ്റീവ് സ്മിത്തിനെ (12 പന്തില്‍ 11) യുസ്‌വേന്ദ്ര ചഹാലും ക്ലീന്‍ബൗള്‍ഡാക്കി.

ആരോണ്‍ ഫിഞ്ചും ഗ്ലെന്‍ മാക്‌സ് വെല്ലും ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകവെ മാക്‌സ് വെല്ലിനെ ഭുവനേശ്വര്‍ കുമാര്‍ മടക്കി. 16 പന്തില്‍ 23 റണ്‍സാണ് മാക്‌സ് വെല്ലിന്റെ സമ്പാദ്യം. മാര്‍ക്കസ് സ്റ്റോയിനിസിനെ (7) അര്‍ഷദീപ് സിങ് പുറത്താക്കി. 7 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 79 റണ്‍സ് നേടിയ ഫിഞ്ചിനെ ഹര്‍ഷല്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു. അപകടകാരിയായ ടിം ഡേവിഡ് (5) റണ്ണൗട്ടായി. ഇതോടെ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്.

1

നാല് വിക്കറ്റ് ശേഷിക്കെ അവസാന ഓവറില്‍ ഓസീസിന് ജയിക്കാന്‍ 11 റണ്‍സെന്ന നിലയിലേക്ക് മത്സരമെത്തി. അവസാന ഓവര്‍ എറിയാനെത്തിയ മുഹമ്മദ് ഷമി ഇന്ത്യയുടെ പ്രതീക്ഷക്കൊത്തുയര്‍ന്നു. അവസാന ഓവറിലെ തുടര്‍ച്ചയായി നാല് പന്തുകള്‍ വിക്കറ്റാക്കാന്‍ ഷമിക്കായി. പാറ്റ് കമ്മിന്‍സിനെ (7) ഷമി കോലിയുടെ കൈയിലെത്തിച്ച് തുടങ്ങി. തൊട്ടടുത്ത പന്തില്‍ ആഷ്ടന്‍ അഗര്‍ (0) റണ്ണൗട്ടായി. ജോഷ് ഇന്‍ഗ്ലിസിനെ (1) ക്ലീന്‍ബൗള്‍ഡാക്കിയ ഷമി അവസാന പന്തില്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സന്റെയും (0) കുറ്റി തെറിപ്പിച്ചു. ഇതോടെ ഇന്ത്യക്ക് 6 റണ്‍സിന്റെ ആവേശ ജയം.

Story first published: Monday, October 17, 2022, 13:23 [IST]
Other articles published on Oct 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+