For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: പാകിസ്താനെതിരേ ഷമി ഇന്ത്യയുടെ പ്ലേയിങ് 11 വേണോ?, മൂഡി പറയുന്നു

021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച പാകിസ്താന്‍ അവസാന നേര്‍ക്കുനേര്‍ പോരാട്ടത്തിലും വിജയം സ്വന്തമാക്കി

1

മെല്‍ബണ്‍ : ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തിലെ ഇന്ത്യ-പാക് മത്സരം നാളെയാണ്. ചിരവൈരി പോരാട്ടത്തിന് മുമ്പുള്ള അവസാന ഘട്ട മുന്നൊരുക്കത്തിലാണ് ഇരു ടീമുകളും. താരസമ്പത്തും മികവും പരിശോധിക്കുമ്പോള്‍ രണ്ട് ടീമും ഒപ്പത്തിനൊപ്പം. സമീപകാലത്തെ പ്രകടന കണക്കുകള്‍ നോക്കുമ്പോള്‍ പാകിസ്താന് മുന്‍തൂക്കം അവകാശപ്പെടാം. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച പാകിസ്താന്‍ അവസാന നേര്‍ക്കുനേര്‍ പോരാട്ടത്തിലും വിജയം സ്വന്തമാക്കി.

അതുകൊണ്ട് തന്നെ മാനസികമായ മുന്‍തൂക്കം നിലവില്‍ പാകിസ്താന് അവകാശപ്പെടാം. എന്നാല്‍ ഇന്ത്യ കരുത്തരുടെ നിരയായതിനാല്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന കാര്യത്തിലും തര്‍ക്കമില്ല. പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് 11 എങ്ങനെയാവുമെന്നതില്‍ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. പേസ് നിരയില്‍ ആരൊക്കെയെന്നതാണ് വലിയ സംശയം ഉണ്ടാക്കുന്ന കാര്യം.

ഷമി പ്ലേയിങ് 11 വേണോ?

ഷമി പ്ലേയിങ് 11 വേണോ?

ഇന്ത്യയുടെ പ്ലേയിങ് 11 മുഹമ്മദ് ഷമി വേണോയെന്നത് ചോദ്യമായി ഉയരുന്നു. സ്റ്റാര്‍ പേസറായ ഷമിയെ ഇന്ത്യ ആദ്യം പരിഗണിച്ചിരുന്നില്ലെങ്കിലും ജസ്പ്രീത് ബുംറയുടെ പകരക്കാരനായി അവസാന നിമിഷമാണ് ടീമിലേക്കെത്തിയത്. ഷമിയെ പ്ലേയിങ് 11 ഉള്‍പ്പെടുത്തിയാല്‍ ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരിലൊരാള്‍ക്ക് പുറത്തിരിക്കേണ്ടി വരും.

എന്തായാലും ഷമി ഇന്ത്യയുടെ പ്ലേയിങ് 11 വേണമെന്നാണ് ടോം മൂഡി പറയുന്നത്. 'ഞാന്‍ ഷമിയോടൊപ്പം നില്‍ക്കുന്നു. അവന്റെ അനുഭവസമ്പത്തിന് മുന്‍തൂക്കം നല്‍കുന്നു. ഭുവനേശ്വറും അര്‍ഷദീപും സിങ്ങിനുമൊപ്പം ഷമിയും വേണം. വലിയ ടൂര്‍ണമെന്റുകളില്‍ വലിയ താരങ്ങള്‍ ഒപ്പം വേണം. ഷമി വലിയ അനുഭവസമ്പത്തുള്ള വലിയ താരമാണ്. മികച്ച ഫിറ്റ്‌നസുള്ള അവന്റെ സമീപകാലത്ത പ്രകടനങ്ങള്‍ മികച്ചതാണ്. ഓസ്‌ട്രേലിയക്കെതിരേ നമ്മളത് കണ്ടതാണ്'- ടോം മൂഡി പറഞ്ഞു.

Also Read : T20 World Cup 2022: ഇന്ത്യക്കാരാരുമല്ല, റണ്‍വേട്ടക്കാരിലെ ഒന്നാമനെ പ്രവചിച്ച് സെവാഗ്

സന്നാഹത്തില്‍ ഷമി ഹീറോ

സന്നാഹത്തില്‍ ഷമി ഹീറോ

ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യ ജയിച്ചത് ഷമിയുടെ ബൗളിങ് മിടുക്കിലായിരുന്നു. അവസാന ഓവറില്‍ ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും 11 റണ്‍സ്. പന്തെടുത്ത ഷമി ആദ്യത്തെ രണ്ട് പന്തിലും ഡബിള്‍ വഴങ്ങിയെങ്കിലും തുടര്‍ച്ചയായി നാല് പന്തുകളില്‍ വിക്കറ്റ് നേടിയാണ് ഇന്ത്യക്ക് വിജയം നേടിക്കൊടുത്തത്. കൃത്യമായി സ്റ്റംപില്‍ ആക്രമിക്കുന്ന ബൗളറാണ് ഷമി. ന്യൂബോളില്‍ നല്ല പേസും സ്വിങ്ങും കണ്ടെത്തുന്ന ഷമി എതിരാളികളെ വിറപ്പിക്കാന്‍ സാധ്യതകളേറെ.

ഇന്ത്യ ബൗളിങ്ങില്‍ തിളങ്ങിയാല്‍ ജയിക്കും

ഇന്ത്യ ബൗളിങ്ങില്‍ തിളങ്ങിയാല്‍ ജയിക്കും

ഇന്ത്യ-പാക് പോരാട്ടം വളരെ ആവേശം നിറഞ്ഞതാണ്. ഇന്ത്യ ബാറ്റിങ് കരുത്തുള്ള ടീമും പാകിസ്താന്‍ ബൗളിങ് കരുത്തുള്ള ടീമുമാണ്. ഇന്ത്യയുടെ ബാറ്റിങ് നിര പാകിസ്താന്റെ ന്യൂബോള്‍ ആക്രമണത്തെ എങ്ങനെ ചെറുക്കുമെന്നതാണ് കാണേണ്ടത്. ഇന്ത്യയുടെ ബൗളിങ് നിര മികവ് കാട്ടിയാല്‍ മത്സരം കൈപിടിയിലാക്കാനാവും.

പിച്ചിന്റെ സ്വഭാവം പരിഗണിച്ച് കളിക്കേണ്ടതാണ്. ഗാബയിലെ പിച്ച് പോലെയല്ല മെല്‍ഡബണിലേത്. ബൗണ്‍സിന്റെ കാര്യത്തില്‍ വ്യത്യാസമുണ്ട്. മറ്റൊരു കാര്യം വലിയ ബൗണ്ടറിയാണെന്നതാണ്. അതുകൊണ്ട് തന്നെ ലങ്ത് വളരെ പ്രധാനപ്പെട്ടതാണ്. ഈ സാഹചര്യങ്ങള്‍ മനസിലാക്കി തന്ത്രങ്ങള്‍ മെനയുന്നതിലും രണ്ട് ടീമുകളും പ്രാധാന്യം നല്‍കേണ്ടതായുണ്ട്- മൂഡി കൂട്ടിച്ചേര്‍ത്തു.

Also Read : T20 World Cup 2022: ഇന്ത്യ vs പാക്, മൂന്ന് താരപോരാട്ടങ്ങള്‍ നിര്‍ണ്ണായകം!, രോഹിത്ത് സൂക്ഷിക്കണം

ഇന്ത്യക്ക് ബൗളിങ് ആശങ്ക

ഇന്ത്യക്ക് ബൗളിങ് ആശങ്ക

മുഹമ്മദ് ഷമി, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ് എന്നിവരെയാണ് ഇന്ത്യക്ക് പേസ് നിരയിലേക്ക് പരിഗണിക്കാനാവുക. ഇവരുടെയെല്ലാം ഇക്കോണമി നോക്കുമ്പോള്‍ പ്രശ്‌നമാണ്. റണ്ണൊഴുക്ക് തടയാന്‍ കഴിവുള്ള ആരും തന്നെ ഇന്ത്യയുടെ ബൗളിങ് നിരയിലില്ല. പ്രധാനമായും ഡെത്ത് ഓവറിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ തിരിച്ചടിയാവും. ഇതിനെ അതിജീവിക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Saturday, October 22, 2022, 15:00 [IST]
Other articles published on Oct 22, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+