Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: കോലിയെ ഇന്ത്യ ഓപ്പണറാക്കുമോ?, പണികിട്ടും!, മൂന്ന് കാരണങ്ങളിതാ

1

ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാനിരിക്കെ വിരാട് കോലിയാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് മുന്നിലുള്ള പ്രധാന തലവേദന. മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിയെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കണോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മോശം ഫോമിലുള്ള കോലിയെ ഇന്ത്യ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനത്തിലേക്കെത്തിയിട്ടില്ല.

എന്തായാലും ഇന്ത്യ കോലിയെ ടീമില്‍ നിന്ന് പൂര്‍ണ്ണമായും തഴയാന്‍ സാധ്യതയില്ല. എന്നാല്‍ മൂന്നാം നമ്പറില്‍ കോലിക്ക് ഇനിയും അവസരം നല്‍കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കോലി രോഹിത് ശര്‍മക്കൊപ്പം ഓപ്പണറാവണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഐപിഎല്ലിലടക്കം ഓപ്പണറെന്ന നിലയില്‍ തിളങ്ങാന്‍ കോലിക്കായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഇന്ത്യ ലോകകപ്പില്‍ ഓപ്പണിങ്ങിലേക്ക് പരീക്ഷിച്ചാല്‍ അത്ഭുതപ്പെടാനാവില്ല.

1

എന്നാല്‍ കോലിയെ ഇന്ത്യ ഓപ്പണിങ്ങിലേക്ക് പരീക്ഷിക്കുന്നത് ടീമിന് ഗുണം ചെയ്യുമോ?. ഇന്ത്യക്കത് കൂടുതല്‍ തലവേദനയായി മാറാനാണ് സാധ്യത. കോലിയെ ഇന്ത്യ ഓപ്പണറാക്കേണ്ടന്ന് പറയാനുള്ള മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഇന്ത്യക്ക് സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍മാര്‍ വേറെയുണ്ട്

ഇന്ത്യക്ക് സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍മാര്‍ വേറെയുണ്ട്

വിരാട് കോലിയെ ഇന്ത്യ ഓപ്പണിങ്ങിലേക്ക് പരിഗണിച്ചാല്‍ ഈ സ്ഥാനം സ്വപ്‌നം കണ്ടിരിക്കുന്ന ഓപ്പണിങ് സ്‌പെഷ്യലിസ്റ്റുകളോട് ചെയ്യുന്ന അനീതിയായി അത് മാറും. നിലവില്‍ കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരാണ് രോഹിത്തിനൊപ്പം ഓപ്പണിങ്ങില്‍ അവസരം തേടുന്നത്. രണ്ട് പേര്‍ക്കും ഓപ്പണര്‍മാരെന്ന നിലയില്‍ മികച്ച റെക്കോഡുള്ളവരാണ്. രാഹുല്‍ ഫിറ്റ്‌നസിലേക്കെത്തിയാല്‍ രോഹിത്തിനൊപ്പം രാഹുല്‍ തന്നെ ഓപ്പണറായേക്കും.

2

രാഹുലിന്റെ അഭാവത്തില്‍ ഇടം കൈയന്‍ ഓപ്പണര്‍ ഇഷാന്‍ കിഷനാവും അവസരം ലഭിക്കുക. രണ്ട് പേരും പ്രതിഭ തെളിയിച്ച ഓപ്പണര്‍മാരായതിനാല്‍ ഇവരെ മറികടന്ന് കോലിയെ ഓപ്പണിങ്ങിലേക്കെത്തിച്ചാല്‍ ടീമിന്റെ ബാലന്‍സിനെ അത് ബാധിക്കും. അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിക്കാത്ത കോലിയെ ഓപ്പണറാക്കിയാല്‍ പവര്‍പ്ലേയിലെ റണ്‍റേറ്റിനെയും അത് ബാധിച്ചേക്കും.

T20 World Cup 2022: മാന്‍ ഓഫ് ദി സീരിസ് ആര് നേടും?, ഈ അഞ്ച് പേരിലൊരാള്‍!, അതുറപ്പിക്കാം

മൂന്നാം നമ്പറില്‍ കളിച്ചുള്ള അനുഭവസമ്പത്ത്

മൂന്നാം നമ്പറില്‍ കളിച്ചുള്ള അനുഭവസമ്പത്ത്

ബാറ്റിങ് നിരയില്‍ മൂന്നാം നമ്പറിന് വളരെ പ്രാധാന്യമാണുള്ളത്. ഓപ്പണര്‍മാര്‍ പെട്ടെന്ന് മടങ്ങിയാലും ടീം സ്‌കോറിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ഏറ്റവും ഉത്തരവാദിത്തപ്പെട്ടത് മൂന്നാം നമ്പറുകാരനാണ്. കോലി ഏറെ നാളുകളായി മൂന്നാം നമ്പറില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരമാണ്. അതുകൊണ്ട് തന്നെ അദ്ദേഹം ആ ബാറ്റിങ് പൊസിഷനില്‍ത്തന്നെ ഇറങ്ങുന്നതാണ് നല്ലത്.

മൂന്നാം നമ്പറില്‍ ഓസ്‌ട്രേലിയയില്‍ മികച്ച ടി20 റെക്കോഡ് കോലിക്കുണ്ട്. ഓസ്‌ട്രേലിയക്കെതിരേ ഒരു ടി20 പരമ്പരയില്‍ തുടര്‍ച്ചയായി മൂന്ന് ഫിഫ്റ്റി നേടിയ ഏക ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് കോലി. 2016ല്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ഇത്. 3 ഇന്നിങ്‌സില്‍ നിന്ന് 199 ശരാശരിയിലും 160ന് മുകളില്‍ സ്‌ട്രൈക്കറേറ്റിലും 199 റണ്‍സാണ് കോലി നേടിയത്.

ഒരു ഏകദിനത്തില്‍ നാല് സെഞ്ച്വറി!, ചരിത്രം പിറന്നത് രണ്ട് തവണ മാത്രം, ഇന്ത്യയും നേടി

ആക്രമണത്തില്‍ മൂര്‍ച്ച കുറവ്

ആക്രമണത്തില്‍ മൂര്‍ച്ച കുറവ്

രോഹിത് ശര്‍മ ഓപ്പണറെന്ന നിലയില്‍ ആക്രമിക്കുമ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ വിക്കറ്റ് കാത്ത് കളിക്കേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ മറുവശത്തുള്ള ഓപ്പണര്‍ കൂടുതല്‍ ആക്രമിച്ച് കളിക്കേണ്ടിയിരിക്കുന്നു. കോലിയില്‍ നിന്ന് ഇത്തരമൊരു വെടിക്കെട്ട് പ്രതീക്ഷിക്കാനാവില്ല. രാഹുല്‍, ഇഷാന്‍ എന്നിവര്‍ നന്നായി ആക്രമിക്കുന്നവരും അതിവേഗം റണ്‍സുയര്‍ത്തുന്നവരുമാണ്.

അതുകൊണ്ട് തന്നെ റണ്‍സുയര്‍ത്താന്‍ പ്രയാസപ്പെടുന്ന കോലിയെ ഇന്ത്യ ഓപ്പണറാക്കുന്നതില്‍ വലിയ കാര്യമില്ല. സമീപകാലത്തെ കോലിയുടെ ഫോം വിലയിരുത്തുമ്പോള്‍ എവിടെയും കോലിയെ കളിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ടോപ് ഓഡറില്‍ തിളങ്ങാന്‍ ദീപക് ഹൂഡയടക്കമുള്ള മികച്ച താരങ്ങള്‍ കാത്തിരിക്കുന്നതിനാല്‍ കോലിക്ക് ടീമില്‍ സ്ഥാനം നേടുക പോലും ഇപ്പോള്‍ പ്രയാസമാണ്.

Story first published: Sunday, July 17, 2022, 8:27 [IST]
Other articles published on Jul 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+