T20 World Cup 2022: കോലി ഓപ്പണറാവുമോ?, ആയാല്‍ മൂന്ന് പ്രശ്‌നമുണ്ട്!, എന്തൊക്കെയെന്നറിയാം

മുംബൈ: ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യന്‍ ടീമിന് മുന്നില്‍ വലിയ ചോദ്യങ്ങളാണുള്ളത്. ഏഷ്യാ കപ്പിലെ അപ്രതീക്ഷിത തോല്‍വിയാണ് കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചത്. വലിയ താരനിരയോടെ ഏഷ്യാ കപ്പിന് പോയിട്ടും ശ്രീലങ്കയോടും പാകിസ്താനും തോറ്റ് ഇന്ത്യക്ക് പുറത്തുപോവേണ്ടി വന്നു. ഇത് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെയും സെലക്ടര്‍മാരെയും ഇരുത്തി ചിന്തിപ്പിക്കുമെന്നുറപ്പ്.
ഇന്ത്യയുടെ ഏഷ്യാ കപ്പിലെ മോശം പ്രകടനത്തിന് ശേഷം ഏറ്റവും ചര്‍ച്ചയായത് ഓപ്പണിങ്ങിലെ പോരായ്മയാണ്. കെ എല്‍ രാഹുലിനും രോഹിത് ശര്‍മക്കും മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാനായില്ല. എന്നാല്‍ അഫ്ഗാനിസ്ഥാനെതിരേ കോലിയും രാഹുലും ഓപ്പണറായപ്പോള്‍ ഇന്ത്യക്ക് ലഭിച്ചത് ഗംഭീര തുടക്കമാണ്. കോലി സെഞ്ച്വറിയും നേടി.

ഇതോടെ കോലിയെ ടി20 ലോകകപ്പിലും ഓപ്പണറാക്കണമെന്ന ആവിശ്യം പലരും ഉയര്‍ത്തി. ഇതിനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലും സന്നാഹ മത്സരങ്ങളിലും രാഹുല്‍ നിരാശപ്പെടുത്തിയാല്‍ കോലിയെ ഇന്ത്യ ഓപ്പണറായി പരീക്ഷിച്ചേക്കും. എന്നാല്‍ കോലി ഓപ്പണറായാല്‍ ഇന്ത്യക്ക് ചില പ്രശ്‌നങ്ങളെ നേരിടേണ്ടി വരും. അത് എന്തൊക്കെയാണെന്ന് നോക്കാം.

കെ എല്‍ രാഹുലിന്റെ സ്ഥാനം തലവേദനയാവും
ഇന്ത്യയുടെ ഭാവി നായകനെന്ന നിലയില്‍ ടീം വളര്‍ത്തിക്കൊണ്ടുവരുന്ന താരമാണ് കെ എല്‍ രാഹുല്‍. രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ വലിയ സ്ഥാനം കല്‍പ്പിക്കുന്ന താരമാണ് രാഹുല്‍. പരിക്കേറ്റത്തിന് ശേഷമുള്ള മടങ്ങിവരവില്‍ പഴയ മികവിലേക്കെത്താന്‍ രാഹുലിനായില്ലെങ്കിലും ഇന്ത്യക്ക് ഇപ്പോഴും അദ്ദേഹത്തിന്റെ പ്രതിഭയില്‍ വിശ്വാസമുണ്ട്.
കോലിയെ ഓപ്പണറാക്കിയാല്‍ രാഹുലിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കേണ്ടി വരും. രാഹുല്‍ മൂന്നാം നമ്പറിലേക്കെത്തിയാല്‍ ടീമിനെയത് കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. കാരണം ഫീല്‍ഡിങ് നിയന്ത്രണമുള്ള പവര്‍പ്ലേയില്‍ രാഹുലിന് തിളങ്ങാനാവുന്നില്ല. ഈ സാഹചര്യത്തില്‍ പവര്‍പ്ലേക്ക് ശേഷമാണ് മൂന്നാം നമ്പറില്‍ രാഹുല്‍ ഇറങ്ങേണ്ടി വരികയെങ്കില്‍ ഫോം കണ്ടെത്തുക കൂടുതല്‍ പ്രയാസമാവും. അതുകൊണ്ട് തന്നെ ഈ സാഹസം ഇന്ത്യ കാട്ടിയേക്കില്ല.
റിഷഭിനൊപ്പം അരങ്ങേറി, ഇപ്പോള്‍ അഡ്രസില്ല!, ഇന്ത്യയുടെ നാല് പേര്‍

റിഷഭ് പന്തിന്റെ സ്ഥാനം ചോദ്യമാവും
കോലിയെ ഓപ്പണറാക്കുന്നത് റിഷഭ് പന്തിന്റെ ടീമിലെ സ്ഥാനത്തിന് ചോദ്യമുയര്‍ത്തും. രാഹുല്‍ മധ്യനിരയിലേക്കെത്തുകയും കാര്‍ത്തികിനെ ഇന്ത്യ ഫിനിഷറായി വിശ്വസിക്കുകയും ചെയ്താല്‍ റിഷഭിന് കാര്യങ്ങള്‍ എളുപ്പമാവില്ല. റിഷഭ് സമീപകാലത്തായി മോശം ഫോമിലാണ്. നിലവില്‍ ഇന്ത്യന്‍ ടീമില്‍ റിഷഭ് പന്തിന് അവസരം ലഭിക്കുന്നത് മികച്ച മറ്റ് ഇടം കൈയന്‍മാരില്ലാത്തതിലാണ്. കോലിയെ ഓപ്പണറാക്കുകയും രാഹുലിനെ മധ്യനിരയിലേക്കെത്തിക്കുകയും ചെയ്താല്‍ മോശം ഫോമിലുള്ള റിഷഭിനെ ഇന്ത്യ പുറത്താക്കാനാണ് സാധ്യത. ഇത് ഇന്ത്യന്‍ ടീമിന്റെ ബാലന്‍സിനെയും ബാധിക്കും.
സഞ്ജു ടി20 ലോകകപ്പിനെത്തിയാല്‍ എവിടെ കളിപ്പിക്കും?, ബെസ്റ്റ് പൊസിഷന്‍ ഇത്!, പരിശോധിക്കാം

ഇന്ത്യയുടെ പദ്ധതികളില്‍ മാറ്റം വരും
നിലവില്‍ ഇന്ത്യന്‍ ടീമിലെ ഓരോ താരങ്ങള്‍ക്കും കൃത്യമായ ഉത്തരവാദിത്തം നല്‍കിയിട്ടുണ്ട്. ഓരോ ബാറ്റിങ് പൊസിഷനിലും കളിച്ച് അവര്‍ക്ക് കൃത്യമായ ധാരണയുണ്ട്. അത് മാറിയാല്‍ താരങ്ങളുടെ പ്രകടനവും മാറും. ബാറ്റിങ് പൊസിഷന്‍ മാറുന്നതിനനുസരിച്ച് താരങ്ങളുടെ ശൈലിയിലും മാറ്റം കൊണ്ടുവരേണ്ടി വരും. രാഹുലിന്റെ ബാറ്റിങ് പൊസിഷന്‍ മാറുന്നത് ഇന്ത്യയുടെ ബാറ്റിങ് ഓഡറിലെ പൊളിച്ചെഴുത്തിന് കാരണമായേക്കും. ഇത് തിരിച്ചടിയായി മാറാനാണ് സാധ്യത.

ഏഷ്യാ കപ്പില്‍ ഇന്ത്യ ബാറ്റിങ് ഓഡറുകളില്‍ മാറ്റം വരുത്തിയതാണ് തിരിച്ചടിയായത്. ടി20 ലോകകപ്പിലും ഇതേ പരീക്ഷണം തുടര്‍ന്നാല്‍ പണി കിട്ടിയേക്കും. കോലിയെ ഓപ്പണറാക്കി നേരത്തെ വിക്കറ്റ് നഷ്ടമായാല്‍ ഇന്ത്യയെ അത് വലിയ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടും. അതുകൊണ്ട് തന്നെ കോലി മൂന്നാം നമ്പറില്‍ തുടരുകയും രാഹുല്‍-രോഹിത് ഓപ്പണിങ് തുടരുകയും ചെയ്യുന്നതാവും ഇന്ത്യക്ക് കൂടുതല്‍ ഗുണം ചെയ്യുകയെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications