
ബൗളര്‍മാരുടെ പ്രകടനം
ഡെത്ത് ഓവറുകളില്‍ സമീപകാലത്തു കളിച്ച പരമ്പരകളില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ് എന്നിവരൊന്നും ഡെത്ത് ഓവറുകളില്‍ പ്രതീക്ഷ്‌ക്കൊത്തുയര്‍ന്നിരുന്നില്ല. പ്രമുഖ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലും വിക്കറ്റെടുക്കാന്‍ പാടുപെടുകയാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റുകളെടുക്കാന്‍ സാധ്യതയുള്ള ബൗളര്‍മാര്‍ ആരൊക്കെയാവുമെന്നു നോക്കാം.

യുസ്വേന്ദ്ര ചാഹല്‍
നിലവില്‍ അത്ര മികച്ച ഫോമിലല്ലെങ്കിലും ലോകകപ്പില്‍ യുസ്വേന്ദ്ര ചാഹലിന്റെ ശക്തമായ തിരിച്ചുവരവിനുള്ള സാധ്യത തള്ളാന്‍ കഴിയില്ല. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ചാഹല്‍ തഴയപ്പെട്ടത് ഏറെ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. അന്നത്തെ ക്ഷീണം ഈ ടൂര്‍ണമെന്റില്‍ തീര്‍ക്കാനായിരിക്കും ചാഹലിന്റെ ശ്രമം.

ഓസ്‌ട്രേലിയയില്‍ ടി20കള്‍ കുറവ്
ഓസ്‌ട്രേലിയയില്‍ വെറും നാലു ടി20കളില്‍ മാത്രമേ അദ്ദേഹം ഇതുവരെ കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും 29.25 ശരശരിയില്‍ വീഴ്ത്തിയത് നാലു വിക്കറ്റുകളാണ്. പക്ഷെ ഇവിടുത്തെ ദൈര്‍ഘ്യമേറിയ ബൗണ്ടറികള്‍ ലോകകപ്പില്‍ ചാഹലിനു തുണയായേക്കും. ഏകദിനത്തില്‍ ഇവിടെ മൂന്നു കളികളില്‍ നിന്നും ഏഴു വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി മിന്നുന്ന പ്രകടനമാണ് ചാഹല്‍ കാഴ്ചവച്ചത്. 27 വിക്കറ്റുകള്‍ അദ്ദേഹം പിഴുതിരുന്നു.
Also Read: IND vs SA: 'അടുത്ത ധോണി', കൂള്‍ ഫിനിഷര്‍, സഞ്ജുവിന്റെ മികവിനെ വാഴ്ത്തി ആരാധകര്‍

ഭുവനേശ്വര്‍ കുമാര്‍
ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ പരിചയസമ്പന്നനായ ഭുവനേശ്വര്‍ കുമാറിനു ലോകകപ്പില്‍ ഉത്തരവാദിത്വം വര്‍ധിച്ചിരിക്കുകയാണ്. കാരണം ലോകകപ്പില്‍ ഇന്ത്യന്‍ പേസ് നിരയില്‍ അനുഭവസമ്പത്തുള്ള ഏക ബൗളര്‍ ഭുവിയാണ്. അര്‍ഷ്ദീപ് സിങും ഹര്‍ഷല്‍ പട്ടേലും ഇതാദ്യമായിട്ടാണ് ഒരു ലോകകപ്പില്‍ കളിക്കുന്നത്. അതുകൊണ്ടു തന്നെ സമ്മര്‍ദ്ദഘട്ടങ്ങളില്‍ ടീമിനെ രക്ഷിക്കാനുള്ള ചുമതല പ്രധാനമായും ഭുവിയിലായിരിക്കും.

ന്യൂബോള്‍ സ്പെഷ്യലിസ്റ്റ്
ഓസ്‌ട്രേലിയയില്‍ മൂന്ന് ടി20കളില്‍ നിന്നും രണ്ടും എട്ടു ഏകദിനങ്ങളില്‍ നിന്നും പത്തും വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. റെക്കോര്‍ഡ് അത്ര മികച്ചതല്ലെങ്കിലും ന്യൂബോളില്‍ മിന്നുന്ന പ്രകടനം പുറത്തെടുക്കാന്‍ ഭുവിക്കു കഴിയും. പവര്‍പ്ലേയില്‍ കൂടുതല്‍ വിക്കറ്റുകളെടുക്കാന്‍ അദ്ദേഹത്തിനായാല്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരന്‍ അദ്ദേഹം തന്നെയായിരിക്കും. ഡെത്ത് ഓവറുകളില്‍ ഭുവിയില്‍ നിന്നും അധികം വിക്കറ്റുകള്‍ ഇന്ത്യ പ്രതീക്ഷിക്കുന്നില്ല.

ഹാര്‍ദിക് പാണ്ഡ്യ
സീം ബൗളിങ് ഓള്‍റൗണ്ടറും സൂപ്പര്‍ താരവുമായ ഹാര്‍ദിക് പാണ്ഡ്യയാണ് ടി20 ലോകകപ്പില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റുകളെടുക്കാന്‍ സാധ്യതയുള്ള മൂന്നാമത്തെയാള്‍. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്നു ബൗളിങില്‍ അദ്ദേഹത്തിന്റെ സേവനം ടീമിനു അധികം ലഭിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ഫിറ്റ്‌നസ് വീണ്ടെടുത്ത ഹാര്‍ദിക് പഴയ ഫോമിലേക്കു മടങ്ങിയെത്തിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ നാലോവര്‍ ക്വാട്ട അദ്ദേഹം തീര്‍ച്ചയായും പൂര്‍ത്തിയാക്കുമെന്നുറപ്പാണ്.

മികച്ച ഫോമില്‍
കഴിഞ്ഞ ഏഷ്യാ കപ്പില്‍ പാകിസ്താനെതിരായ സൂപ്പര്‍ പോരാട്ടത്തില്‍ ഹാര്‍ദിക് പ്രധാനപ്പെട്ട മൂന്നു വിക്കറ്റുകള്‍ പിഴുതിരുന്നു. ഗ്രൂപ്പുഘട്ടത്തിലെ മല്‍സരത്തിലായിരുന്നു ഇത്. ഈ വര്‍ഷം ഇംഗ്ലണ്ടില്‍ ഇന്ത്യ ടി20 പരമ്പര കളിച്ചപ്പോള്‍ പ്ലെയര്‍ ഓഫ് ദി സീരീസായത് അദ്ദേഹമായിരുന്നു. 33 റണ്‍സിനു നാലു വിക്കറ്റുകള്‍ ഒരു കളിയില്‍ ഹാര്‍ദിക് വീഴ്ത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങിയിരുന്നു. 15 മല്‍സരങ്ങളില്‍ നിന്നും എട്ടു വിക്കറ്റുകളാണ് ഹാര്‍ദിക് വീഴ്ത്തിയത്. ഓസ്‌ട്രേലിയയില്‍ ആറു ടി20കൡ കളിച്ചതിന്റെ അനുഭവസമ്പത്തുമായാണ് അദ്ദേഹം ലോകകപ്പില്‍ ഇറങ്ങുക. ഇവനയില്‍ നിന്നും മൂന്നു വിക്കറ്റുകളാണ് ഹാര്‍ദിക്കിനു ലഭിച്ചത്.


Click it and Unblock the Notifications











