പാക്കിസ്ഥാന്‍ ജയിച്ചപ്പോള്‍ ഉമ്മകള്‍ വിതറിയ സുന്ദരി; സോഷ്യല്‍ മീഡിയ തേടിയ വൈറല്‍ ആരാധിക ഇതാ!
ന്യൂസിലാന്‍ഡിനെ തകര്‍ത്തെറിഞ്ഞാണ് പാക്കിസ്ഥാന്‍ ട്വന്റി-20 ലോകകപ്പിനുള്ള ടിക്കറ്റെടുത്തിരിക്കുന്നത്. ഏഴ് വിക്കറ്റിനായിരുന്നു പാക് വിജയം. സൂപ്പര്‍ 12 മത്സരങ്ങളിലൊന്നിലും ഫോമില്ലെത്താതിരുന്ന ഓപ്പണര്‍മാരായ മുഹമ്മദ് റിസ്വാനും ബാബര്‍ അസവും ഫോമിലേക്ക് തിരികെ വന്നതോടെയാണ് പാക്കിസ്ഥാന്‍ ഇന്നലെ അനായാസ വിജയം നേടിയത്. ബാറ്റിംഗിലും ബൗളിംഗിലുമെല്ലാം സമ്പൂര്‍ണ ആധിപത്യമായിരുന്നു കിവീസിനെതിരെ പാക്കിസ്ഥാന്‍ പുലര്‍ത്തിയത്.
മത്സരത്തില്‍ ജയിച്ചത് പാക്കിസ്ഥാന്‍ ആയിരുന്നുവെങ്കിലും സോഷ്യല്‍ മീഡിയയിലെ താരം ഒരു ആരാധികയായിരുന്നു. പാക്കിസ്ഥാന്റെ വിജയത്തിന് പിന്നാലെ സ്‌ക്രീനില്‍ വന്ന വെള്ള വസ്ത്രം ധരിച്ച പെണ്‍കുട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരം. തന്റെ ടീമിന്റെ വിജയത്തിന്റെ സന്തോഷത്തില്‍ താരങ്ങള്‍ക്ക് ഫ്‌ളൈയിംഗ് കിസ് നല്‍കുന്ന പെണ്‍കുട്ടിയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയിയല്‍ വൈറലായി മാറുകയായിരുന്നു.

ആരാണ് ഈ സുന്ദരി എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇപ്പോഴിതാ ആ പാക് ആരാധികയെ സോഷ്യല്‍ മീഡിയ തന്നെ കണ്ടെത്തിയിരിക്കുകയാണ്. പിന്നാലെ പെണ്‍കുട്ടിയുടെ കൂടുതല്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നതാഷയാണ് വൈറല്‍ ചിത്രങ്ങളിലെ പെണ്‍കുട്ടി. പാക്കിസ്ഥാന്‍ സ്വദേശികളാണ് നതാഷയുടെ കുടുംബം. എന്നാല്‍ നതാഷയുടെ ജനനം ഓസ്‌ട്രേലിയയില്‍ തന്നെയായിരുന്നു. മെല്‍ബണിലാണ് ഈ സുന്ദരി ജനിച്ചതും വളര്‍ന്നതും.
Also Read:IPL 2023: മെഗാ ലേലത്തില്‍ കോടികള്‍ വാരി, പക്ഷെ ഇത്തവണ ഒഴിവാക്കപ്പെട്ടേക്കും! അഞ്ച് പേര്‍

തന്നെ നതാഷ വിളിക്കുന്നത് ഓസ്‌ട്രേലിയന്‍ പഞ്ചാബന്‍ എന്നാണ്. ഇന്നലത്തെ സംഭവത്തോടെ സോഷ്യല്‍ മീഡിയയില്‍ നതാഷയുടെ ഫോളോവേഴ്‌സിന്റെ എണ്ണം ഗണ്യമായി കൂടിയിരിക്കുകയാണ്. യുവതിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്നും മനസിലാകുന്നത് നതാഷ യാത്രാപ്രേമിയാണെന്നാണ്. ദക്ഷിണാഫ്രിക്കയില്‍ നിന്നും മറ്റുമുള്ള തന്റെ യാത്രകളില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട് നതാഷ സോഷ്യല്‍ മീഡിയയില്‍. അതേസമയം തന്റെ വീഡിയോ വൈറലായതിന് പിന്നാലെ താനാണെന്ന് അവകാശപ്പെട്ട് നിരവധി വ്യാജ അക്കൗണ്ടുകള്‍ പ്രത്യക്ഷപ്പെട്ടതായും നതാഷ സോഷ്യല്‍ മീഡിയയിലുടെ അറിയിക്കുന്നത്.

തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ ഫോളോ ചെയ്യരുതെന്നും അവയെ റിപ്പോര്‍ട്ട് ചെയ്യണമെന്നും നതാഷ ആവശ്യപ്പെട്ടിട്ടുണ്ട്. ബാബര്‍ അസവും സംഘവും ഫൈനലില്‍ കളിക്കാനെത്തുമ്പോള്‍ നതാഷയും ഗ്യാലറിയിലുണ്ടെങ്കില്‍ വീണ്ടും ക്യാമറക്കണ്ണുകള്‍ ഈ സുന്ദരിയെ കണ്ടെത്തുമെന്നുറപ്പാണ്.
അതേസമയം ആരായിരിക്കും പാക്കിസ്ഥാനെ ഫൈനലില്‍ നേരിടുക എന്നത് ഇന്നറിയാം. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമി ഫൈനല്‍ ഇന്നാണ്. ഇന്ത്യ-പാക് ഫൈനല്‍ എന്ന സ്വപ്‌നം നടക്കുമോ എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇന്ത്യ ഇന്ന് ജയിക്കുകയാണെങ്കില്‍ മെല്‍ബണില്‍ 2007 ആവര്‍ത്തിക്കും. ഇന്ത്യയെ ഇംഗ്ലണ്ടാണ് പരാജയപ്പെടുത്തുന്നതെങ്കില്‍ 1992 ലെ ഏകദിന ലോകകപ്പിന്റെ ആവര്‍ത്തനവുമായി മാറും ഈ ലോകകപ്പ്.

ന്യൂസിലാന്‍ഡിനെ ഏഴ് വിക്കറ്റിന് ആധികാരികമായി പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാന്‍ ഫൈനലിലെത്തിയിരിക്കുന്നത്. ഫോമില്ലാതിരുന്ന ബാബര്‍ അസവും മുഹമ്മദ് റിസ്വാനും അര്‍ധ സെഞ്ചുറികള്‍ നേടുക കൂടി ചെയ്തതോടെ ഫൈനലില്‍ പാക്കിസ്ഥാന്റെ ആത്മവിശ്വാസം കൂടിയിട്ടുണ്ട്. ബൗളിംഗ് നിരയും മിന്നും ഫോമിലാണുള്ളത്. പരുക്കിന്റെ പിടിയിലായിരുന്ന ഷഹീന്‍ അഫ്രീദി ഗംഭീര തിരിച്ചുവരവ് കൂടി നടത്തിയതോടെ പാക് ബൗളിംഗ് നിരയെ പേടിക്കണം.
ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് വിലങ്ങു തടിയാവുന്നത് ഓപ്പണര്‍മാരുടെ പ്രകടനമാണ്. രോഹിത് ശര്‍മയും കെഎല്‍ രാഹുലും ഇന്ന് അവസരത്തിനൊത്ത് ഉയരുക എന്നത് ഇന്ത്യയുടെ വിജയത്തില്‍ ഏറെ നിര്‍ണായകമാണ്. സൂര്യ കുമാര്‍, വിരാട് കോലി എന്നിവരുടെ ഫോമിലും ബൗളിംഗ് നിരയുടെ തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്തുന്ന ശീലത്തിലുമാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ നിലവില്‍ വിശ്രമിക്കുന്നത്. എന്താകുമെന്നത് കണ്ടു തന്നെ അറിയണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications