Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഞങ്ങളോടു സൂര്യയുടെ കളി നടക്കില്ല! ഏക വീക്ക്‌നെസ് പാക് ടീം കാണിച്ചുതന്നു

surya

ടി20 ലോകകപ്പിലെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ഈയാഴ്ച നടക്കാനിരിക്കെ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ പുറത്താക്കാനുള്ള വഴിയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് പാകിസ്താന്റെ പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ വഖാര്‍ യൂനിസ്. അതോടൊപ്പം കിരീട ഫേവറിറ്റുകളെക്കുറിച്ച് അദ്ദേഹം പ്രവചനം നടത്തുകയും ചെയ്തു. ബുധനാഴ്ച മുന്‍ ചാംപ്യന്‍മാരായ പാകിസ്താനും കഴിഞ്ഞ തവണത്തെ റണ്ണറപ്പായ ന്യൂസിലാന്‍ഡും തമ്മിലാണ് ആദ്യ സെമി ഫൈനല്‍. വ്യാഴാഴ്ച രണ്ടാം സെമിയില്‍ മുന്‍ ജേതാക്കളായ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടും.

പാകിസ്താന്റെ സെമി പ്രവേശനം

പാകിസ്താന്റെ സെമി പ്രവേശനം

നാലു സെമി ഫൈനലിസ്റ്റുകളില്‍ പാകിസ്താന്റെ സെമി പ്രവേശനമാണ് തീര്‍ത്തും അപ്രതീക്ഷിതം. കാരണം ആദ്യത്തെ മൂന്നു കളികളിലും തോറ്റപ്പോള്‍ അവരെ എല്ലാവരും എഴുതിത്തള്ളിയിരുന്നു. ഇന്ത്യയോടു നാലു വിക്കറ്റിനു തോറ്റു കൊണ്ടു തുടങ്ങിയ പാക് ടീം അടുത്ത കളിയില്‍ സിംബാബ്‌വെയോടു അട്ടിമറി പരാജയവും ഏറ്റുവാങ്ങി. ഒരു റണ്‍സിനായിരുന്നു സിംബാബ്‌വെയുടെ ത്രില്ലിങ് ജയം.
പക്ഷെ ശേഷിച്ച മൂന്നു മല്‍സരങ്ങളിലും നെതര്‍ലാന്‍ഡ്‌സ്, സൗത്താഫ്രിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേ ജയിക്കുന്നതിനൊപ്പം മറ്റു ഫലങ്ങളും അനുകൂലമായി വന്നതോടെ പാക് ടീം തീര്‍ത്തും നാടകീയമായി സെമിയിലേക്കു മുന്നേറുകയായിരുന്നു.

സൂര്യയെ പ്രശംസിച്ചു

സൂര്യയെ പ്രശംസിച്ചു

ടി20 ലോകകപ്പില്‍ ഇത്തവണ റണ്‍സ് വാരിക്കൂട്ടി ഇന്ത്യയുടെ തുറുപ്പുചീട്ടായി മാറിയ മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ വഖാര്‍ യൂനിസ് വാനോളം പുകഴ്ത്തി. ടൂര്‍ണമെന്റില്‍ മൂന്നു ഫിഫ്റ്റികളടക്കം 200ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തു കഴിഞ്ഞ സൂര്യ റണ്‍വേട്ടക്കാരില്‍ മൂന്നാംസ്ഥാനത്തുമുണ്ട്.
അഞ്ചിന്നിങ്‌സുകളില്‍ നിന്നും 75 ശരാശരിയില്‍ 225 റണ്‍സാണ് സൂര്യ അടിച്ചെടുത്തത്. താരത്തിന്റെ സ്‌ട്രൈക്ക് റേറ്റാണ് ഏറ്റവും ശ്രദ്ധേയം. 193.96 എന്ന അതിശയിപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റിലാണ് സ്‌കൈ സ്‌കോര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 68 റണ്‍സാണ്.

Also Read: T20 World Cup 2022: സ്വപ്‌ന ഫൈനല്‍ നടന്നേക്കും! സൂചനകളും സാധ്യതകളും പറയുന്നത് ഇങ്ങനെ

ബൗളര്‍ ബാക്ക്ഫൂട്ടില്‍

ബൗളര്‍ ബാക്ക്ഫൂട്ടില്‍

ടി20 ഫോര്‍മാറ്റില്‍ സൂര്യകുമാര്‍ യാദവിനെ പുറത്താക്കാനുള്ള ഏറ്റവും നല്ല വഴി ഏതാണ്? ഏകദിനം, ടെസ്റ്റ് എന്നിവയില്‍ നിങ്ങള്‍ക്കു കൃത്യമായ പ്ലാനിങുകള്‍ നടത്തി അദ്ദേഹത്തെ വീഴ്ത്താം. പക്ഷെ ടി20യില്‍ അതു കുറേക്കൂടി കടുപ്പമായിരിക്കും. കാരണം ടി20യില്‍ ബൗളര്‍ ബാക്ക് ഫൂട്ടിലായിരിക്കും. അതുകൊണ്ടു തന്നെ ഏതെങ്കിലുമൊരു ബാറ്റര്‍ ഇങ്ങനെയൊരു ഫോമില്‍ ബാറ്റ് ചെയ്യുമ്പോള്‍ അയാള്‍ക്കെതിരേ ബൗള്‍ ചെയ്യുക ബുദ്ധിമുട്ടേറിയ കാര്യമാണ്.

സൂര്യയുടെ ഏക വീക്ക്‌നെസ്

സൂര്യയുടെ ഏക വീക്ക്‌നെസ്

നേരത്തേ നടന്ന സൂപ്പര്‍ 12 മാച്ചില്‍ സൂര്യയെ തന്ത്രപരമായി പുറത്താക്കാന്‍ പാകിസ്താന് കഴിഞ്ഞതായി എനിക്കു തോന്നുന്നു. ഷോര്‍ട്ട് ഡെലിവെറികളിലൂടെ പാക് ബൗളര്‍മാര്‍ അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. സൂര്യയെ ഔട്ടാക്കാനുള്ള ഏക മാര്‍ഗവും ഇതായിരിക്കാമെന്നും വഖാര്‍ യൂനിസ് വിലയിരുത്തി.
മെല്‍ബണില്‍ നടന്ന സൂപ്പര്‍ 12 മാച്ചില്‍ പാകിസ്താനെതിരേ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സൂര്യകുമാറിനായിരുന്നില്ല. 10 ബോളുകളില്‍ നിന്നും രണ്ടു ബൗണ്ടറികളടക്കം 15 റണ്‍സാണ് അദ്ദേഹം നേടിയത്. പേസര്‍ ഹാരിസ് റൗഫിന്റെ ഒരു ഷോര്‍ട്ട് ബോള്‍ തേര്‍ഡ് മാനിലേക്കു കളിക്കാന്‍ ശ്രമിച്ച് എഡ്ജായ സൂര്യയെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ പിടികൂടുകയായിരുന്നു.

Also Read: T20 World Cup 2022: ഇന്ത്യയുടെ നോക്കൗട്ട് പേടിസ്വപ്‌നം ഇത്തവണയില്ല! അംപയര്‍ 'ശാപം' തീര്‍ന്നു

പാകിസ്താന്‍ കപ്പടിച്ചില്ലെങ്കില്‍?

പാകിസ്താന്‍ കപ്പടിച്ചില്ലെങ്കില്‍?

പാക് ടിവി ചാനലായ എ സ്‌പോര്‍ട്‌സിനോടു സംസാരിക്കവെയാണ് വഖാര്‍ യൂനിസ് ലോകകപ്പ് ഫേവറിറ്റുകളെക്കുറിച്ച് സംസാരിച്ചത്. ഇന്ത്യന്‍ ടീമിനെ അദ്ദേഹം ഷോയില്‍ പുകഴ്ത്തുകയും ചെയ്തു. ഇന്ത്യ വളരെ മികച്ചൊരു ടീമായിട്ടാണ് കാണപ്പെടുന്നത്. ടൂര്‍ണമെന്റിലെ അവസാനത്തെ കുറച്ചു മല്‍സരങ്ങളില്‍ ഇന്ത്യ ഒരു കംപ്ലീറ്റ് ടീമായി മാറിയതു പോലെ തോന്നി.

എങ്കിലും പാകിസ്താന്‍ ചാംപ്യന്‍മാരാവുമെന്ന പ്രതീക്ഷയിലാണ് ഞാന്‍. പാക് ടീം ജേതാക്കളായില്ലെങ്കില്‍ ഫേവറിറ്റുകളില്‍ ഇന്ത്യ തന്നെയാണെന്നും യൂനിസ് വ്യക്തമാക്കി.

Story first published: Tuesday, November 8, 2022, 7:34 [IST]
Other articles published on Nov 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+