IND vs PAK: ഇത്തവണ ഷഹീന്‍ കരയും!, പിപ്പിടി വിദ്യ ഇവരോട് നടക്കില്ല!, മൂന്ന് ഇന്ത്യക്കാരിതാ

മെല്‍ബണ്‍: ടി20 ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ഒരു നാള്‍ മാത്രം. നാളെ മെല്‍ബണില്‍ ഉച്ചക്ക് 1.30നാണ് ചിരവൈരി പോരാട്ടം. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ വീഴ്ത്താന്‍ പാകിസ്താന് സാധിച്ചിരുന്നു. ഇതിന് കണക്കുവീട്ടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. ഏഷ്യാ കപ്പില്‍ രണ്ട് തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഓരോ തവണവീതം രണ്ട് ടീമും ജയിച്ചു. നിലവില്‍ അല്‍പ്പം മുന്‍തൂക്കം പാകിസ്താനൊപ്പമാണ്.
ജസ്പ്രീത് ബുംറയുടെ അഭാവം ഇന്ത്യയുടെ ബൗളിങ് നിരയെ തളര്‍ത്തുന്നു. എന്നാല്‍ പാകിസ്താന്റെ ബൗളിങ് നിര അതി ഗംഭീരം. ഇതില്‍ എടുത്തു പറയേണ്ടത് ഷഹീന്‍ അഫ്രീദിയുടെ ബൗളിങ് പ്രകടനമാണ്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്ത ഷഹീന്‍ ഇത്തവണയും വലിയ വെല്ലുവിളി ഉയര്‍ത്തുന്നു. എന്നാല്‍ ചില ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഷഹീന്‍ വലിയ വെല്ലുവിളി ആയേക്കില്ല. താരത്തെ തല്ലിപ്പറത്താന്‍ കാത്തിരിക്കുന്ന മൂന്ന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

വിരാട് കോലി
മോശം ഫോമിന്റെ പ്രതിസന്ധികളെ മറികടന്ന് സമീപകാലത്തായി ഗംഭീര തിരിച്ചുവരവാണ് വിരാട് കോലി നടത്തിയിരിക്കുന്നത്. അവസാന ഏഷ്യാ കപ്പില്‍ സെഞ്ച്വറിയടക്കം നേടി മിന്നിയ കോലിക്ക് പാകിസ്താനെതിരേ ഗംഭീര റെക്കോഡുള്ളത്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ പാക് പേസ് നിരക്ക് മുന്നില്‍ തകര്‍ന്നപ്പോഴും കോലി ഫിഫ്റ്റിയോടെ തിളങ്ങിയിരുന്നു.
ഇത്തവണ ഷഹീനെ കോലി കാത്തിരിക്കുകയാണ്. നിലവിലെ ഫോമില്‍ കോലി ഷഹീനെതിരേ ആധിപത്യം കാട്ടാനാണ് സാധ്യത. ഇന്‍സ്വിങ്ങര്‍ ഡെലിവറികളും ഔട്ട് സ്വിങ്ങര്‍ ഡെലിവറികളുമാണ് ഷഹീന്റെ കരുത്ത്. എന്നാല്‍ ഷഹീന്റെ ഈ തന്ത്രം കോലിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയേക്കില്ല. യോര്‍ക്കര്‍ ലെങ്ത് പന്തുകളെ ബൗണ്ടറി പായിക്കാന്‍ കോലി മിടുക്കനാണ്. അതുകൊണ്ട് തന്നെ ഇത്തവണ ഷഹീനെ അദ്ദേഹം തല്ലിപ്പറത്തി കണക്കുവീട്ടുമെന്ന് തന്നെ പ്രതീക്ഷിക്കാം.
Also Read : T20 World Cup 2022: ഇന്ത്യക്കാരാരുമല്ല, റണ്‍വേട്ടക്കാരിലെ ഒന്നാമനെ പ്രവചിച്ച് സെവാഗ്

കെ എല്‍ രാഹുല്‍
രോഹിത് ശര്‍മക്കും ഷഹീനെതിരേ കണക്കുവീട്ടേണ്ടതായുണ്ട്. 2021ലെ ടി20 ലോകകപ്പില്‍ ഷഹീന്റെ ആദ്യ ഇര രോഹിത്തായിരുന്നു. ഇത്തവണയും രോഹിത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ ഷഹീനെത്തും. എന്നാല്‍ സമീപകാലത്തായി മോശം ഫോമിലുള്ള രോഹിത്തിന് ഇത്തവണ ഷഹീനോട് കണക്കുവീട്ടാന്‍ സാധിക്കുമെന്ന് കരുതാനാവില്ല.
എന്നാല്‍ കെ എല്‍ രാഹുല്‍ ഇത്തവണ ഷഹീനെ വിറപ്പിക്കാനായാണ് കാത്തിരിക്കുന്നത്. 2021ലെ ടി20 ലോകകപ്പില്‍ രാഹുലിനെ ഷഹീന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തിരുന്നു. ഇത്തവണ മികച്ച ഫോമിലാണ് രാഹുല്‍. ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തില്‍ രാഹുല്‍ ഗംഭീര ഫിഫ്റ്റിയടക്കം നേടിയിരുന്നു. നിലവിലെ സാധ്യതകള്‍ പ്രകാരം രാഹുല്‍ ഷഹീനെ വിറപ്പിക്കാനാണ് സാധ്യത കൂടുതല്‍.

സൂര്യകുമാര്‍ യാദവ്
ഇത്തവണ ഇന്ത്യക്ക് ഏറ്റവും പ്രതീക്ഷ നല്‍കുന്ന താരമാണ് സൂര്യകുമാര്‍ യാദവ്. ഗംഭീര ഫോമിലാണ് അദ്ദേഹം. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കുന്ന സൂര്യകുമാര്‍ കോപ്പീ ബുക്ക് ശൈലിയുടെ പൊളിച്ചെഴുത്ത് നടത്തുന്ന ബാറ്റ്‌സ്മാനാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സൂര്യകുമാറിന് കഴിവുണ്ട്. ഏത് ബൗളറേയും തല്ലിപ്പറത്താനുള്ള ആത്മവിശ്വാസവും സൂര്യക്കുണ്ട്. ഇത്തവണ ഷഹീനെ തിരഞ്ഞുപിടിച്ച് സൂര്യ ആക്രമിച്ചേക്കും.
ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ് അദ്ദേഹം. എതിരിടാനെത്തുന്ന ബൗളര്‍മാര്‍ക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന സൂര്യയെ മെരുക്കുക പാക് ബൗളര്‍മാര്‍ക്ക് പ്രയാസമാണ്. 2021ലെ ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതെ പോയതിന്റെ ക്ഷീണം ഇത്തവണ സൂര്യ തീര്‍ക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications