For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: കോലിയടക്കം ചെയ്തത് ടീമിന്റെ ഒരുമ തകര്‍ക്കുന്നത്, എങ്ങനെ സാധിക്കുന്നു: ഗവാസ്‌കര്‍

By Abin MP

ട്വന്റി-20 മത്സരങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്. യോഗ്യതാ മത്സരങ്ങള്‍ക്ക് ശേഷമുള്ള സൂപ്പര്‍ 12 മത്സരങ്ങള്‍ക്ക് തുടക്കമായത് ആതിഥേയരായ ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും തമ്മിലുള്ള മത്സരത്തോടെയാണ്. നാളെയാണ് ഇന്ത്യയുടെ ആദ്യത്തെ മത്സരം. ചിരവൈരികളായ പാക്കിസ്ഥാനെയാണ് ഇന്ത്യ ആദ്യത്തെ മത്സരത്തില്‍ നേരിടുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനോട് പരാജയപ്പെട്ടിരുന്നു. ഇതിനുള്ള മറുപടി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് നാളെ രോഹിത്തും സംഘവും ഇറങ്ങുക.

അതേസമയം ഇന്ത്യയുടെ പരിശീലന രീതിയില്‍ അതൃപ്തി അറിയിച്ചെത്തിയിരിക്കുകയാണ് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. വെള്ളിയാഴ്ച നടന്ന പരിശീലന സെഷനില്‍ ഇന്ത്യയുടെ പ്ലെയിംഗ് ഇലവനിലുണ്ടാകാന്‍ സാധ്യതയുള്ള താരങ്ങളെ മാറ്റി നിര്‍ത്തിയതിനെതിരെയാണ് സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തിയിരിക്കുന്നത്. വിരാട് കോഹ്ലി, ഹാര്‍ദ്ദിക് പാണ്ഡ്യ, സൂര്യ കുമാര്‍ യാദവ്, ഋഷഭ് പന്ത്, യുസ്വേന്ദ്ര ചാഹല്‍, കെഎല്‍ രാഹുല്‍ തുടങ്ങിയവര്‍ക്കെതിരെയാണ് സുനില്‍ ഗവാസ്‌കര്‍ എത്തിയിരിക്കുന്നത്.

മുന്‍നിര താരങ്ങളുടെ അഭാവം

നായകന്‍ രോഹിത് ശര്‍മ, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്, ബൗളര്‍മാരായ മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, ഓള്‍റൗണ്ടര്‍മാരായ അക്‌സര്‍ പട്ടേല്‍ ദീപക് ഹൂഡ, റിസര്‍വ് താരം ശാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവരായിരുന്നു വെള്ളിയാഴ്ച രാഹുല്‍ ദ്രാവിഡിന്റെ കീഴില്‍ പരിശീലനത്തിനിറങ്ങിയത്. മുന്‍നിര താരങ്ങളുടെ അഭാവം സുനില്‍ ഗവാസ്‌കറിന് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല.

Also Read:T20 World Cup 2022: കോലിയും രോഹിത്തുമല്ല ഇന്ത്യന്‍ ടീം! രണ്ട് പേര്‍ അവരേക്കാള്‍ ബെസ്റ്റ്

എനിക്കിത് അംഗീകരിക്കാനാകില്ല

''ഇതില്‍ നിന്നും എന്താണ് നിങ്ങള്‍ക്ക് മനസിലാകുന്നത് എന്നെനിക്ക് അറിയില്ല. പക്ഷെ എനിക്കിത് അംഗീകരിക്കാനാകില്ല. ടൂര്‍ണമന്റിന്റെ തുടക്കത്തില്‍, സന്നാഹ മത്സരം മഴയെടുത്ത ശേഷം, മെല്‍ബണില്‍ എത്തിയ ശേഷം, ഒരു ദിവസം വെറുതെയിരുന്ന ശേഷം പ്രാക്ടീസിന് വിടുന്നില്ല എന്നത് എനിക്ക് അംഗീകരിക്കാനാകില്ല'' എന്നായിരുന്നു സുനില്‍ ഗവാസ്‌കറിന്റെ വിമര്‍ശനം. ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ പരിശീലനത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ താരങ്ങളെ അനുവദിക്കരുതെന്നും അത് തീരുമാനിക്കേണ്ടത് നായകനും കോച്ചുമായിരുന്നുവെന്നും ഗവാസ്‌കര്‍ പറയുന്നു.

അവിശ്വസനീയമാണ്


''പരിശീനത്തിന് ഇറങ്ങാത്തവര്‍ ചിലപ്പോള്‍ മാച്ച് വിന്നര്‍മാര്‍ ആയേക്കാം, പക്ഷെ നമുക്ക് വേണ്ടത് ടീമെന്ന നിലയിലുള്ള താളമാണ്. ഒരു ലക്ഷ്യ ബോധമാണ്. ഒരു ഓപ്ഷന്‍ നല്‍കേണ്ടത് നായകനോ കോച്ചിനോ ആയിരിക്കണം. ഒരു മത്സരത്തില്‍ സെഞ്ചുറി നേടിയ ശേഷം അല്‍പ്പം ക്ഷീണമുണ്ടെങ്കില്‍ ഇന്ന് നീ പരിശീലനം നടത്തേണ്ട എന്ന് ക്യാപ്റ്റനോ കോച്ചോ പറയുന്നത് മനസിലാകും. അതുപോലെ തന്നെ 20-30 ഓവര്‍ എറിഞ്ഞ ബൗളര്‍ക്കും ഇളവ് നല്‍കാം'' എന്നും സുനില്‍ ഗവാസ്‌കര്‍ പറയുന്നുണ്ട്.

''താരങ്ങള്‍ക്ക് ഓപ്ഷനല്‍ നല്‍കുന്നത് ശരിയല്ല. അങ്ങനൊരു ഓപ്ഷനേ ഉണ്ടാകാന്‍ പാടില്ല. ക്യാപ്റ്റനോ കോച്ചോ ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്. ഇന്ത്യ ടീമിനെ ഇതെത്ര തവണ ബാധിച്ചിട്ടുണ്ടെന്നത് അവിശ്വസനീയമാണ്'' എന്നും സുനില്‍ ഗവാസ്‌കര്‍ പറയുന്നുണ്ട്. ഓസ്‌ട്രേലിയ്‌ക്കെതിരെയുള്ള സന്നാഹ മത്സരത്തിന് ശേഷം നടക്കാനിരുന്ന ന്യൂസിലാന്‍ഡുമായുള്ള ഇന്ത്യയുടെ മത്സരം മഴയെടുത്തിരുന്നുവെന്നത് കൂടി ചേര്‍ത്തു വേണം സുനില്‍ ഗവാസ്‌കറിന്റെ വാക്കുകള്‍ വായിക്കാന്‍.

പാക്കിസ്ഥാനെതിരെ

''ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ എങ്ങനെയാണ്? മധ്യത്തിലാണെങ്കില്‍ ഒരു ദിവസം ബ്രേക്ക് കൊടുക്കാം, ഒരു സിനിമയ്ക്ക് പോവുകയോ ക്രിക്കറ്റ് മനസില്‍ നിന്നും മാറ്റിവെക്കുന്നത് എന്തെങ്കിലും ചെയ്യുകയോ ആവാം. പക്ഷെ ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ വേണമെങ്കില്‍ പരിശീലിക്കാമെന്ന് പറയുന്നത് ശരിയല്ല'' അദ്ദേഹം തുടര്‍ന്നു. 'ചിലപ്പോള്‍ കളിയ്ക്ക് തൊട്ട് മുമ്പത്തെ ദിവസം അവരൊക്കെ പരിശീലനത്തിന് ഇറങ്ങിയേക്കാം. പക്ഷെ അതല്ല കാര്യം. ഒത്തൊരുമ കാണാന്‍ സാധിക്കണം. നമുക്ക് ജയിക്കണമെന്ന ചിന്ത. നാളെ മഴ പെയ്താല്‍ പ്രാക്ടീസേ ഇല്ലാതാകില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.

ആദ്യത്തെ സന്നാഹ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍ ഓസ്‌ട്രേലിയയായിരുന്നു. ആതിഥേയരായ ഓസീസിനെ ഇന്ത്യ പരാജയപ്പെടുത്തിയത് ആറ് റണ്‍സിനായിരുന്നു. അവസാന ഓവറിലായിരുന്നു ഇന്ത്യന്‍ വിജയം. രണ്ടാമത്തെ മത്സരം നടന്നില്ല. നാളെ പാക്കിസ്ഥാനെതിരെ കളിച്ചു കൊണ്ട് ഇന്ത്യ ലോകകപ്പ് യാത്ര തുടങ്ങും. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയ്ക്ക് സൂപ്പര്‍ 12 കടക്കാന്‍ സാധിച്ചിരുന്നില്ല. 2007 ന് ശേഷം ലോകകപ്പ് എന്നത് ഇന്ത്യയ്ക്ക് സ്വപ്‌നം മാത്രമാണ്. ഇത്തവണ കപ്പുയര്‍ത്തുമോ എന്ന് കണ്ടറിയണം.

Story first published: Saturday, October 22, 2022, 16:04 [IST]
Other articles published on Oct 22, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+